കവി എഴുതുന്നതിലേക്ക് കവിത സ്വഭാവികമായി കടന്നുവരുന്നു
എസ്. ജോസഫ്
വൃത്തം, വ്യാകരണം, രൂപകം തുടങ്ങിയ സങ്കേതങ്ങൾ, രചനാപരമായ കാര്യങ്ങൾ ഒന്നും പഠിക്കാതെ ഒരാൾക്ക് ഇന്ന് കവിയാകാൻ പറ്റും. അയാൾക്ക് മറ്റാരും പറയാത്ത, അപ്രതീക്ഷിതമായ ചിലത് പറയാനുണ്ടാകുമെങ്കിൽ. ഇതൊരു സ്വാതന്ത്യം തന്നെയാണ്.