Thursday, 30 March 2023

O JOGO BONITO !


ഒരു സോക്രട്ടീസിന് ഒരു കോടി നെയ്മര്‍മാരുള്ള ബ്രസീലിയന്‍ ഫുട്ബോള്‍

വേണു

നെയ്‌മറിനെപ്പോലെയുള്ള താരങ്ങള്‍ സ്വേച്ഛാധിപത്യത്തെയും വംശവെറുപ്പിനെയും അശാസ്ത്രിയയെയും മഹത്വവല്‍കരിക്കുന്ന ബോള്‍സനാരോയെ കണ്ണടച്ച് പിന്‍താങ്ങുന്നത് എന്ത് കൊണ്ടാണ് എന്നതിന് വരുമാനനികുതി വെട്ടിപ്പ് അടക്കമുള്ള വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്. അതെന്തായാലും ഈ വിഷയത്തില്‍ നെയ്‍‌മര്‍ തനിച്ചല്ല. ആ പട്ടികയുടെ ദൈര്‍ഘ്യം അമ്പരപ്പിക്കുന്നതാണ്. റൊണാള്‍ഡോ, റിവാള്‍ഡോ, റൊമാറിയോ, കക്കാ, കഫു, റൊണാള്‍ഡിനിയോ, എഡ്മുണ്ടോ, ടാഫെറല്‍, തിയാഗോ സില്‍വ, ഗബ്രിയല്‍ ജെസുസ്, ആലിസണ്‍ ബേക്കര്‍ -  എല്ലാവരും ആഗ്രഹിക്കുന്നത് സ്വേച്ഛാധിപതിയുടെ വിജയമാണ്.