Tuesday, 28 March 2023

വിശാലമനസ്‌കന്‍ കഥകള്‍


Text Formatted

കുമാരേട്ടന്റെ ദുബായ് ട്രിപ്പ്

പ്രവാസജീവിതത്തിന്റെ കുണ്ടാമണ്ടി വഴികളിലൂടെ അന്തംവി​ട്ടൊരു പോക്ക്​

Image Full Width
Text Formatted

ഷാര്‍ജ അല്‍ ഖാനിലെ ചന്ദ്രികയില്‍ നിന്ന് ഫുജൈറ ഫസീലിലെ സാന്ദ്രതയിലേക്ക് ചേക്കേറിയ കാലത്ത്, വീക്കെന്റില്‍, ഇച്ചിരി ട്രാഫിക്കിലൊക്കെ കിടന്ന്, ഷാർജയിലോ അല്ലെങ്കില്‍ ദുബായിലോ ഉള്ള ഏതെങ്കിലും ഷോപ്പിങ്ങ് മാളിലും പാര്‍ക്കിലും പോയില്ലെങ്കില്‍ വീക്കെന്റായി എന്ന് ഫീല്‍ ചെയ്യാത്ത കാലം. 

ഷാര്‍ജ സിനിമയുടെ മുന്‍പിലെ കപ്പലണ്ടിക്കട, അല്‍ ഖേയ്​ത്ത്​ ചിക്കന്‍ കട, അല്‍ സറാബ് ഷവര്‍മ്മക്കട, ശണവണപവന്‍ (മൂന്ന് വയസ്സില്‍ മോളിട്ട പേരാണ്), അല്‍ഫല പ്ലാസ, ഫാത്തിമ, ബര്‍ദുബായ് ശിവന്‍, തൊട്ടപ്പുറത്തുള്ള കൃഷ്ണന്‍, അവിടുത്തെ അമ്പലമണം, മുഷ്രിഫ് പാര്‍ക്ക്, നാഷണല്‍ പാര്‍ക്ക്, തുടങ്ങിയവയെല്ലാം ഫുജൈറയില്‍ ഞങ്ങള്‍ക്ക് വല്ലാതെ മിസ്സ് ചെയ്തിരുന്നു.

ചില ദിവസങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്ന് അഞ്ച് മണിക്ക്, ‘ഒരു ഷവര്‍മ്മ കഴിച്ചേച്ചും വരാം!' എന്നുപറഞ്ഞ് 110 കിലോ മീറ്റര്‍ വണ്ടിയോടിച്ച് ഷാർജയില്‍ പോകുന്ന എനിക്ക് വട്ടാണെന്ന് ഓഫിസിലുള്ളവര്‍ക്കും അയൽപക്കക്കാര്‍ക്കും എന്തിന് എനിക്ക് പോലും തോന്നിയിട്ടുണ്ട്.

ആ കാലത്തൊരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍, വണ്ടിയിലാകെ ഒരു അലമ്പ് മണം. ഡിങ്കപരമ്പരയിലെ ആരോ ദിവംഗതനായി ചീഞ്ഞ, ബോധം പോകുന്നത്ര ഗാഢ മണമല്ല, പക്ഷെ, ആ ‘സുഗന്ധത്തിന്റെ' വകേലെ ഒരു എളേമ്മെടെ മോനായി വരും. ഹോണ്ട അക്കോഡായിരുന്നന്ന്. വണ്ടി മൊത്തം അരിച്ച് പെറുക്കി നോക്കിയിട്ടും എന്തിന്റെയാണ് സുഗന്ധമെന്നും എവിടെയാണ് ആ എളേമ്മെടെ മോന്റെ പ്രഭവകേന്ദ്രമെന്നും മനസ്സിലാക്കാന്‍ പറ്റുന്നില്ല!
കാറിനുള്ളില്‍ നാറ്റവാഹിനി ഒളിച്ചിരിക്കാന്‍ ചാന്‍സുള്ള ഗ്യാപ്പിലെല്ലാം നോക്കി. പക്ഷെ, മോനെ കിട്ടിയില്ല. കാറൊന്ന് ഫുള്‍ സര്‍വ്വീസിന് കൊടുത്താല്‍ മതി എന്ന സഹപ്രവര്‍ത്തനരഹിതന്റെ അഭിപ്രായം മാനിച്ച് സര്‍വ്വീസിന് കൊടുക്കാന്‍ തീരുമാനിച്ചു. 

ഫുജൈറയിലെ സാധാരണക്കാരായ മലയാളി പ്രവാസികളുടെ ജീവിതം ആറ് ദിവസം ഡ്യൂട്ടിയും, വ്യാഴാഴ്ച വൈകുന്നേരം ചെറിയ ഒരു പാര്‍ട്ടിയും തുടര്‍ന്ന് ‘ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' യില്‍ തുടങ്ങുന്ന ഗാനമേളയും വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണിയും പിന്നെ മതിയാവും വരെ റൂമില്‍ കിടന്നുള്ള ഉറക്കവുമാണ്. 

ഫുജൈറയിലെ ലുലുമോളുടെ പരിസരത്തുള്ള സര്‍വ്വീസ് സെന്ററില്‍ ചെന്ന പാടെ അവര്‍ ഇളക്കാന്‍ പറ്റുന്ന സാധങ്ങളെല്ലാം ഇളക്കി പുറത്തിട്ട്, മൊത്തം അരിച്ച് പെറുക്കി നോക്കിയിട്ട് അവസാനം, അവിടുത്തെ മൂത്ത മേസിരി, കുമാരേട്ടന്‍, വെള്ളയില്‍ പച്ചയും ചുവപ്പും ഡിസൈനുള്ള ഒരു കവര്‍, പെരുച്ചാഴിയെ വാലേ പിടിച്ച് കൊണ്ടുവരും പോലെ, വണ്ടിയുടെ സ്റ്റെപിനി ടയറിന്റെ ഉള്ളില്‍ നിന്ന് പൊക്കിയെടുത്ത് വരുന്നത് കണ്ട്, ഞാനും സ്വര്‍ണ്ണകുമാരിയും ഒരുമിച്ച് പറഞ്ഞു;  ‘‘അയ്യോ... കഴിഞ്ഞ മാസം ഷാര്‍ജ്ജ അല്‍ ഫല പ്ലാസയില്‍ നിന്ന് വാങ്ങിയ, മിസ്സിങ്ങായ സാമ്പാറിന്റെ കഷണം പാക്കറ്റ്''

‘‘ഈ ആറേ അമ്പതിന്റെ സാമ്പാറ് കഷണം വാങ്ങാന്‍ എന്തിനാ മോനേ നീ ഷാര്‍ജ്ജേ പോയത്?'' എന്ന ചോദ്യത്തില്‍ ചമ്മി നിന്ന് ഞാന്‍ പതിയെ പറഞ്ഞു​;  ‘‘നമുക്ക് ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് മാറിയാലും അവിടുത്തെ ചിലതും ചിലരേമൊന്നും അങ്ങിനെ മറക്കാന്‍  പറ്റില്ല ചേട്ടാ...'' 

‘‘ഒരു പതിനഞ്ച് കൊല്ലത്തോളം ഷാര്‍ജയില്‍ ജീവിച്ചതല്ലേ? ഇടക്കൊക്കെ ഒന്ന് പോയി അവിടെയൊന്ന് കാണേണ്ടേ?''

ആഴ്ചക്കാഴ്ചക്ക് ഷാര്‍ജേപ്പോകുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍, കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളില്‍ അദ്ദേഹം ദുബായ്ക്കും ഷാര്‍ജക്കും പോയിട്ടുള്ളത് എയര്‍പോട്ടിലേക്കല്ലാതെ വെറും ആറോ ഏഴോ തവണ മാത്രമാണെന്ന് പറഞ്ഞത് കേട്ട്, ഞാന്‍ സ്വര്‍ണ്ണകുമാരിയെ ഒന്ന് നോക്കി, കുമാരേട്ടനോട്, 
‘‘മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആറേഴ് തവണ മാത്രം?'' എന്ന് എടുത്ത് ചോദിച്ചു.
‘‘അതെ, അവസാനമായി പോയിട്ട് അഞ്ച് വര്‍ഷമായി! അതൊരു ഒന്നൊന്നര പോക്കായിരുന്നു''
‘‘അതെന്ത് പറ്റി??'' എന്ന ചോദ്യത്തിനുത്തരമായി ആള്‍ ആ കഥ പറഞ്ഞു.

sakamkam

മിസ്റ്റര്‍ കുമരന്‍ സില്‍ക്‌സ് അഥവാ ശ്രീമാന്‍ കുമാരന്‍ വെങ്കിടങ്ങ്, ഫുജൈറയിലെ ‘ചിക്കന്‍ ക്യാമ്പ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സകംകം ഏരിയയിലുള്ള ഒരു പുണ്യപുരാതനമായ വില്ലയില്‍ മൂന്ന് കോഴികളും നാല് മുയലുകളും അഞ്ചുമനുഷ്യരുമൊക്കെ ചേര്‍ന്ന്, ദിവസേന 10 മണിക്കൂര്‍ ഡ്യൂട്ടിയും, ബാക്കി സമയം കോമ്പൗണ്ടിലെ കറിവേപ്പും കോവലും മത്തനുമടങ്ങുന്ന കൃഷികളെ പരിപാലിക്കലും ടെലിഫോണ്‍ കാഡ് കളക്ഷനുമൊക്കെയായി വളരെ സമാധാനത്തോടെ ജീവിച്ച് പോന്നിരുന്ന കാലം.  

ഫുജൈറയിലെ സാധാരണക്കാരായ മലയാളി പ്രവാസികളുടെ ജീവിതം ആറ് ദിവസം ഡ്യൂട്ടിയും, വ്യാഴാഴ്ച വൈകുന്നേരം ചെറിയ ഒരു പാര്‍ട്ടിയും തുടര്‍ന്ന് ‘ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' യില്‍ തുടങ്ങുന്ന ഗാനമേളയും വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണിയും പിന്നെ മതിയാവും വരെ റൂമില്‍ കിടന്നുള്ള ഉറക്കവുമാണ്. 

അതുകൊണ്ടുതന്നെ, നൂറ് കിലോ മീറ്റര്‍ കൂടുതല്‍ ദൂരത്തുള്ള ദുബായും ഷാര്‍ജയും അവിടുത്തെ വലിയ ആഘോഷങ്ങളുമെല്ലാം ഏറെക്കുറെ നാട്ടിലുള്ളവരെപ്പോലെയൊക്കെ തന്നെ ടീവീയില്‍ മാത്രം കാണുന്നവരാണവര്‍. നാട്ടില്‍ പോകുമ്പോഴും വരുമ്പോഴും എയര്‍പോര്‍ട്ടില്‍ പോകുമെന്നല്ലാതെ കറങ്ങാനും കാണാനും ഫുജൈറയിലുള്ള സാധാരണക്കാര്‍ ലോങ്ങ് ട്രിപ്പ് പോകുന്നത് റെയര്‍ കേസുകളാണ്. ഏറിയാല്‍ ലുലു വരെ അത് വിട്ടാല്‍ സിറ്റി സെന്റര്‍ വരെ! 

അതുവരെ വളരെ സമാധാനപരവും സന്തോഷകരവുമായിരുന്ന എമിറേറ്റ്‌സ് മാള്‍ ട്രിപ്പ് ആ മൂമെൻറ്​ മുതല്‍ എക്റ്റ്രീം ഓപ്പസിറ്റ് സൈഡില്‍ വേറെ ലെവലായി മാറി.
ആ സെയില്‍സ് മാന്‍ വേറെ സെയില്‍സ്മാനോ സംസാരിക്കുന്നു. ആള്‍ മാനേജരെ വിളിക്കുന്നു. അവര്‍ കമ്പ്യൂട്ടറില്‍ എന്തോ സെര്‍ച്ച് ചെയ്യുന്നു.

‘‘അതൊക്കെ അതിന് സൗകര്യവും സാഹചര്യവും കാശുമൊക്കെ ഉള്ള ടീമുകള്‍ക്കുള്ള പരിപാടിയല്ലേ? ഒരു തവണ ദുബായ് പോയി വരുന്ന കാശുണ്ടെങ്കില്‍ ഒരാഴ്ചച്ചത്തെ ചിലവ് കഴിഞ്ഞ് പോകും!'' , ‘‘എന്തിറ്റ് തേങ്ങയാണ് ഈ പത്തിരുന്നൂറ് കിലോമീറ്റര്‍ വണ്ടിയിലിരുന്ന് പോയാല്‍ കിട്ടണേന്ന്?’’ എന്നൊക്കെയാണ് ദുബായ് പോക്കിനെപ്പറ്റി ചോദിച്ചാല്‍ പൊതുവേ കേള്‍ക്കുന്ന കാര്യങ്ങള്‍. കുമാരേട്ടനും അത്തരമൊരു മൈൻറ്​ സെറ്റുള്ള ആളായിരുന്നു. അതായത് ഫുജൈറ വിട്ടൊരു കളിയില്ല! 

ആള്‍ മാത്രമല്ല, റൂമിലുള്ള ബാക്കിയുള്ളവരെല്ലാം  ‘‘അവനാന്റോടെയുള്ളത് കുടിച്ച് അവനാന്റോടെ കിടന്നുറങ്ങണതിലും സുഖം വേറെയുണ്ടോ?'' എന്ന് ചിന്തിക്കുന്ന ടീം തന്നെയായിരുന്നെങ്കിലും പെപ്‌സി കമ്പനിയിലെ ഡ്രൈവര്‍,  ‘പെപ്‌സി ബാബു' പക്ഷെ കുറച്ച് എക്‌സ്‌പ്ലോറിങ്ങ് ആറ്റിറ്റ്യൂഡുള്ള ആളായിരുന്നു. 
‘‘മനുഷ്യന്റെ ജീവിതം, തിന്നും കുടിച്ചും ഒരു ഇട്ടാവട്ടത്തില്‍ കഴിഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും, അതിനുമുന്‍പ് ചവിട്ടാന്‍ പറ്റുന്നത്ര ഭൂമികകളില്‍ നമ്മള്‍ ചവിട്ടണമെന്നും കുടിക്കാന്‍ പറ്റുന്നത്ര വെള്ളങ്ങള്‍ കുടിക്കണമെന്നും കാണാന്‍ പറ്റുന്നത്ര കാഴ്ചകള്‍ കാണണം’’ എന്നുമൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നവനാണ്!

ഗ്രൗണ്ട് സപ്പോര്‍ട്ട് കുറവായിട്ടും ബാബുവിന്റെ നിര്‍ബന്ധത്തില്‍ വര്‍ഷത്തൊന്നോ രണ്ടോ തവണ വച്ച് കുമരന്‍ സില്‍ക്‌സ് & പാര്‍ട്ടി മറ്റു എമിറേറ്റ്‌സുകളില്‍ ടൂര്‍ പോയി. ഒരു കൊല്ലം വലിയ പെരുന്നാളിന്, അക്കാലത്ത് പുതിയതായി തുറന്ന, മഞ്ഞുമലയും സ്‌കീയിങ്ങൊക്കെ ഉള്ള എമിറേറ്റ്‌സ് മാളൊന്ന് കാണാന്‍ പോകാം എന്ന ഐഡിയയുമായി ബാബു വന്നു. 
നാട്ടില്‍  വെക്കേഷന് പോകേണ്ട സമയം അടുത്തതുകൊണ്ടും, ലോങ്ങ് ട്രിപ്പ് പോകാനുള്ള സ്വതവേയുള്ള മടി കൊണ്ടും,  ‘‘ആര് വേണമെങ്കില്‍ പൊയ്‌ക്കോ... ഇത്തവണ ഞാനില്ല'' എന്നും പറഞ്ഞ് ആദ്യമേ ഷട്ടറിട്ട കുമാരേട്ടനെ ചട്ടം കെട്ടി സമ്മതിപ്പിക്കാന്‍ ബാബുവിന് രണ്ട് തച്ച് പണിയേണ്ടി വന്നു.
‘‘ഫുജൈറയില്‍ നിന്ന് ഉച്ചക്ക് കോഴി ബിരിയാണി കഴിച്ച് ഒരു രണ്ട് മണിയോടെ ഇറങ്ങുന്നു. പോകും വഴി, മാലിഹെ റോഡിലെ മസ്ജിദിന്റെ അടുത്ത് നിര്‍ത്തി, അതിന്റെ മുന്‍പിലുള്ള ചായക്കടേന്ന് ഓരോ ചായയും കടിയും കഴിച്ച്, എമിറേറ്റ്‌സ് റോഡ് പിടിച്ച് നേരെ എമിറേറ്റ്‌സ് മാള്‍!’’- അതായിരുന്നു പ്ലാന്‍. 

പോകേണ്ട ദിവസമായി. എല്ലാവരും, പോണില്ലാന്ന് പറഞ്ഞ കുമാരേട്ടനും ആവേശത്തിലായി.

ബാക്കിയെല്ലാവരും ടീഷര്‍ട്ടും ജീന്‍സും ഷൂസുമിട്ട് സണ്‍ഗ്ലാസൊക്കെ വച്ച് ഗള്‍ഫ് ലുക്കില്‍ ഇറങ്ങിയപ്പോള്‍, കുമാരേട്ടന്‍ തന്റെ മോസ്റ്റ് കംഫര്‍ട്ടബിള്‍ ഔട്ട് ഫിറ്റായ, നല്ല പൊഴക്കത്തില്‍ തയ്ച കളര്‍ കള്ളി ഷര്‍ട്ടും, പൊടിക്ക് ബെല്ല് ഒക്കെയുള്ള കാപ്പിക്കളര്‍ പാന്റും, നാട്ടില്‍ നിന്നും കൊണ്ടുവന്ന ബാറ്റയുടെ ചെരിപ്പും, പണ്ട് കുട്ടി ബിജു നാട്ടില്‍ പോയപ്പോള്‍ ഗിഫ്റ്റായി കൊടുത്ത വാച്ചും കെട്ടിയായിരുന്നു പോയത്.  

അങ്ങനെ പ്ലാന്‍ ചെയ്ത പോലെ, അഞ്ചുപേരും കൂടി ബാബുവിന്റെ അളിയന്റെ ടൊയോട്ടാ കൊറോളയില്‍, മസ്ജിദിന്റെ അടുത്തുള്ള ചായക്കടയില്‍ നിന്ന് ചായയും സമൂസയും വെട്ട് കേക്കുമൊക്കെ അടിച്ച്, എമിറേറ്റ്‌സ് മാള്‍ ലക്ഷ്യമാക്കി പോയി.

ഐഡിയ ബാബുവിന്റെ ആയതുകൊണ്ട്, ടൂറിന്റെ നേതൃത്വവും അദ്ദേഹം തന്നെയായിരുന്നു. പൊതുവെ, ബാക്കിയെല്ലാവരും ഫാക്റ്ററിക്കകത്ത് മലയാളികളുടെ കൂടെ പണി ചെയ്യുന്നവരായതുകൊണ്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും തെറി വിളിച്ചാല്‍ കൃത്യമായി മനസ്സിലാവുമെങ്കിലും ഒരു കാര്യം ചോദിക്കാനും പറയാനുമുള്ള കോണ്‍ഫിഡന്‍സ് ഇല്ലാത്തവരായിരുന്നതിനാലും,  ‘യൂ ഗോ, ഐ കം' സ്‌റ്റൈല്‍ ഒക്കെ ആണെങ്കിലും ബാബു എവിടെ പോയാലും ഏറ്റ കാര്യം നടത്താന്‍ പ്രാപ്തി ഉള്ള ആളാ...

Fujairah_City
ഫുജൈറ നഗരം

വണ്ടി പാര്‍ക്കിങ്ങിലിട്ട് മാളിന്റെ അകത്ത് കയറിയ ഉടനേത്തന്നെ ബാബു, ‘‘നമുക്കൊന്ന് ഐശ്വര്യമായി മൂത്രമൊഴിച്ചിട്ട് കറക്കം തുടങ്ങാം!'' എന്ന് പ്രഖ്യാപിക്കുകയും എല്ലാവരും ആളെ അനുഗമിച്ച് വരിവരിയായി നിന്ന്,  ‘‘എന്തിറ്റാ ഒരു ക്ലീന്‍നെസ്സ്... ഹോ... ഇതുപോലെയൊക്കെ നമ്മുടെ നാട്ടില്‍ എന്നെങ്കിലും പറ്റുമോ?'' എന്ന ടിപ്പിക്കല്‍ മലയാളി കമൻറടിച്ച് കയ്യും മുഖവും കഴുകി എക്‌സ്‌പ്ലോറിങ്ങ് ആരംഭിച്ചു.

ഒന്നാം നില മൊത്തം കറങ്ങി, രണ്ടാം നിലയിലെ വായില്‍ കൊള്ളാത്ത പേരുള്ള ഒരു വാച്ചിന്റെ ഷോറൂമില്‍ പുറത്ത് നിന്ന് കാണാവുന്ന പാകത്തില്‍ വച്ചിരിക്കുന്ന വാച്ചിന്റെ പ്രൈസ് ടാഗില്‍ കണ്ട  ‘AED 36,000' എന്ന വില കണ്ട് അന്തം വിട്ട് നില്‍ക്കുമ്പോഴാണ് കൂട്ടത്തിലെ ഹക്കീം പറയുന്നത്;  ‘‘കുമാരേട്ടന്റെ കയ്യിലെ വാച്ച് ഇതേ കമ്പനിയുടെയല്ലേ?''
സംശയം തീര്‍ക്കാന്‍ വാച്ചില്‍ നോക്കി, എല്ലാവരും കൂടി ഒരുമിച്ച് പറഞ്ഞു; ‘‘അത് ശരിയാണല്ലോ!''
‘‘എന്റെ പൊന്നേ... ഒരുമാതിരി ഏങ്കോണിച്ച് ഒരു വര്‍ക്കത്തും ഇല്ലാണ്ട് ഇരിക്കുന്ന ഈ സാധനം, ഇത്രേം വല്യ കമ്പനിയുടെയായിരുന്നോ? എന്നാ ഇത് അങ്ങട് എടുത്തിട്ട് കാശ് വാങ്ങിയാലോ?'', ചുമ്മാ ചിരിച്ചുകൊണ്ട് പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് ബാബു പറഞ്ഞു.
‘‘ഞാന്‍ ഒരു കാര്യം ചെയ്യാം. ആ കടയില്‍ കയറി, ഈ വാച്ചിന് എന്ത് വില വരും എന്നൊന്ന് ചോദിച്ചാലോ? വെറുതെ ഒന്നറിയാലോ?'' 
‘‘നീ ഒന്ന് പോയേ... ഇത് വല്ല ഡ്യൂപ്ലിക്കേറ്റെങ്ങാനും ആകും. നിന്നെ അവന്മാര്‍ പോലീസില്‍ ഏല്പിച്ചിട്ട് ഇറക്കാന്‍ ഇനി ഞങ്ങള്‍ നടക്കേണ്ടിവരും. തന്നെയുമല്ല, ഇനി ഇപ്പോ ഒറിജിനല്‍ ആയാലും വില അറിഞ്ഞിട്ട് എന്തിനാണ്?''
ബാബു വിടുമോ?
ബാബു കുമാരാട്ടനെ നിര്‍ബന്ധിച്ച്, വാച്ചഴിച്ച് വാങ്ങി, ഒറ്റക്ക് ഷോ റൂമിലേക്ക് കയറിച്ചെന്ന് കൗണ്ടറില്‍ ഫസ്റ്റ് കണ്ട കോട്ടുമുക്രിയോടായി ചോദിച്ചു;  ‘‘ദിസ് വാച്ച്, ഹൗ മച്ച്??''
‘‘ഡു യു വാൻറ്​ റ്റു സെല്‍ ദിസ് വാച്ച്?'', ആള്‍ ബാബുവിനോട് തിരിച്ച് ചോദിച്ചു.
വെറുതെ ഒന്നറിഞ്ഞേക്കാം എന്ന് കരുതി ബാബു,  ‘‘മെ ബി, യെസ്..'' എന്ന് തിരിച്ചും പറഞ്ഞു.

ഉദ്വേഗഭരിതമായ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം,  ഫോണ്‍ കട്ട് ചെയ്ത്, CID കറുത്ത കോട്ടിനോടായി പറഞ്ഞു;  ‘‘ഒരാളുടെ നിറത്തിന്റേം വേഷത്തിന്റേം പേരില്‍ ജഡ്ജ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള വകതിരിവെങ്കിലും നിങ്ങള്‍ക്കുണ്ടാവേണ്ടതല്ലേ?'' 

അതുവരെ വളരെ സമാധാനപരവും സന്തോഷകരവുമായിരുന്ന എമിറേറ്റ്‌സ് മാള്‍ ട്രിപ്പ് ആ മൂമെൻറ്​ മുതല്‍ എക്റ്റ്രീം ഓപ്പസിറ്റ് സൈഡില്‍ വേറെ ലെവലായി മാറി.
ആ സെയില്‍സ് മാന്‍ വേറെ സെയില്‍സ്മാനോ സംസാരിക്കുന്നു. ആള്‍ മാനേജരെ വിളിക്കുന്നു. അവര്‍ കമ്പ്യൂട്ടറില്‍ എന്തോ സെര്‍ച്ച് ചെയ്യുന്നു. ബാബുവിനെ അടിമുടി നോക്കുന്നു. വീണ്ടും എന്തോക്കെയോ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നു.
ലവന്മാരുടെ കുശുകുശുക്കലില്‍ സംഗതി എന്തോ എവിടെയോ ചെറിയ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ദര്‍ശിച്ച മിസ്റ്റര്‍ പെപ്‌സി ബാബുവിന്റെ അടുത്തേക്ക് വന്ന്, ഷോപ്പിന്റെ വെളുത്ത ഷര്‍ട്ടും നീല ടൈയും കറുത്ത കോട്ടുമിട്ട, വെളുവെളൂന്നിരിക്കുന്ന, അറബി സംസാരിക്കുന്ന മാനേജര്‍ അടുത്ത് വന്ന്,
‘‘ആര്‍ യു ദ ഓണര്‍ ഓഫ് ദിസ് വാച്ച്?'' എന്ന് ചോദിച്ച നിമിഷം, പുറത്തേക്ക് കൈ ചൂണ്ടി ‘‘അയാം നൊ. ഹി ഈസ് ദ ഓണര്‍'' എന്നും പറഞ്ഞ് പാവം പിടിച്ച കുമാരേട്ടനെ കാണിച്ചു കൊടുത്തു.
തുടര്‍ന്ന്, കറുത്ത കോട്ട്, കുമാരേട്ടന്റെ നോക്കി  ‘‘താല്‍...'' എന്ന് പറഞ്ഞതും, കുമാരേട്ടന്‍ നല്ല കടുപ്പത്തില്‍ ബാബുവിനെ ഒന്ന് നോക്കി, പുറത്തേക്ക് ഓടണോ അതോ അകത്തോട്ട് ചെല്ലണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പതിയെ ഷോറൂമിനുള്ളിലേക്ക് ചെന്നു.
ബാക്കിയുള്ള നാലു പേരോടും അവിടെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞ്, കറുത്ത കോട്ട് കുമാരേട്ടനെ ഒരു സി.ഐ.ഡി.യെപ്പോലെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.
‘‘ഇത് എങ്ങിനെ നിങ്ങളുടെ കയ്യില്‍ വന്നു? എപ്പോള്‍? എവിടെ വച്ച്?'' എന്നിങ്ങിനെ അറബി ചുവയുള്ള ഇംഗ്ലീഷില്‍ നിരനിരയി ഒന്നിനുപിറകേ ഒന്നായി വന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍  ‘ദിപ്പ കരയും' എന്ന മട്ടില്‍ ഒന്നും മറുപടി പറയാനാകാതെ കുമാരേട്ടന്‍ നിന്നു
‘‘ഹലോ..... അയാം ആസ്‌കിങ്ങ് യൂ! ടെല്‍ മീ ദ ട്രൂത്ത്'' എന്ന കനത്തിലുള്ള ചോദ്യം കേട്ട് എന്ത് മറുപടി പറയുമെന്നോര്‍ത്ത് നില്‍ക്കലേ... തൊട്ടുപിറകില്‍ നിന്ന് 
‘‘വാട്ട് ഈസ് ദ ഇഷ്യൂ?'' എന്നൊരു ശബ്ദം കേട്ട് കുമാരേട്ടനും കറുത്ത കോട്ടും ചിക്കന്‍ ക്യാമ്പ് ടീമും ആ വെളുത്ത കന്തൂറയും തലേക്കെട്ടും നനുത്ത താടിയുമുള്ള ആ യു എ ഇ പൗരനെ നോക്കി!

Fujairah_City_

കറുത്ത കോട്ട് സംഭവം വിവരിച്ചപ്പോള്‍,  ‘‘ഹു ആര്‍ യൂ റ്റു ക്വസ്റ്റന്‍ സം വണ്‍? പോലീസ് ഓര്‍ സി. ഐ.ഡി?'' എന്ന് കേട്ടപ്പോഴുണ്ടായ ചമ്മലില്‍ കറുത്ത കോട്ട് ഇംഗ്ലീഷില്‍,  ‘‘They are trying to sell a limited edition watch worth AED. 100,000, which was belongs to someone in Kuwait' എന്ന് പറഞ്ഞതും പെപ്‌സി ബാബു എണീറ്റ് വന്ന്, 
‘No sir. He is mistaken. We are poor but not trolly pullers.’

അതുകേട്ട് എല്ലാവരും തരിച്ച് നില്‍ക്കുമ്പോള്‍ ബാബു തുടര്‍ന്നു;  ‘‘Mr. Kumarettan got from Mr. Kutty Biju. Kutty Biju no more UAE. Cancel 2 years India.’’
ചിക്കാന്‍ ക്യാമ്പ് ടീം മഹാപ്രാക്കുകളാണെന്ന് തോന്നിയ തലേക്കെട്ടിന്റെ ആക്ഷനുകളെല്ലാം പിന്നെ ചട പടേ ചടപടേന്നായിരുന്നു. കറുത്ത കോട്ടിട്ട ഷോറൂം മാനേജരോട്,  ‘‘As you can get the number of the buyer from your system, why didn't you call him and ask whether he lost the watch or gifted someone?'
പരുങ്ങി നിന്ന കറുത്ത കോട്ടപ്പനോട് കമാന്റിങ്ങ് ട്യൂണില്‍ തലേക്കെട്ട് തുടര്‍ന്ന് പറഞ്ഞു;  ‘Get me the number, let me speak to him!' 

ലോക്കല്‍, മൊബൈലില്‍ കുവൈറ്റിലേക്ക് വിളിച്ച്,  ‘This is Abdulla Azeez, Crime Investigation Depart of Dubai...' എന്നും പറഞ്ഞ് സംസാരം തുടങ്ങി.
CID എന്ന് കേട്ടതും കുമാരേട്ടന്റെ ചങ്കീന്ന് ഒരു പത്ത് പന്ത്രണ്ട് കിളികളും മറ്റുള്ളവരില്‍ നിന്നും ഓരോന്ന് വച്ചും പറന്നുയര്‍ന്നതും ഒരുമിച്ചായിരുന്നു.
കുമാരേട്ടന്‍ പെപ്‌സി ബാബുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞൂ,  ‘‘നീ ഒറ്റ ഒരുത്തനാടാ... ഡേഷേ ഇതിനെല്ലാം കാരണം! അവന്റെ അമ്മാമ്മെടെ എമിറേറ്റ്‌സ് മാളും വാച്ച് കടേം!'' 

ഉദ്വേഗഭരിതമായ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം,  ഫോണ്‍ കട്ട് ചെയ്ത്, CID കറുത്ത കോട്ടിനോടായി പറഞ്ഞു;  ‘‘ഒരാളുടെ നിറത്തിന്റേം വേഷത്തിന്റേം പേരില്‍ ജഡ്ജ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള വകതിരിവെങ്കിലും നിങ്ങള്‍ക്കുണ്ടാവേണ്ടതല്ലേ?'' 
അത് പറഞ്ഞ്, കുമാരേട്ടനേം ടീമിനേം ചൂണ്ടിക്കൊണ്ട്,  ‘‘ഇവര്‍ പറഞ്ഞത് അത്രയും സത്യമാണ്. അത് ആള്‍ ഇവരുടെ സുഹൃത്തിന് സമ്മാനിച്ചതാണ് ഈ വാച്ച്!''  

അറബിയില്‍ സംസാരിക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ഈലോകം പുല്ലഞ്ഞിയായി നില്‍ക്കുന്ന കുമാരേട്ടന്റെ അടുത്തുവന്ന് തോളില്‍ കൈ വച്ച്, ആള്‍ അറബിയും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ കൊണ്ട് വിശദീകരിച്ചു;  ‘‘മാഫി മുശ്കില്‍. സബ് ടീക്ക് ഹെ. തും ലോക് കുച്ച് ഖലത്തീ നഹി കിയ.  ‘‘please note, if you are not doing anything wrong, you don't need to worry in UAE. We are here to protect you.’’
ജീവിതം തിരിച്ചുകിട്ടിയ പോലെ നിറഞ്ഞ കണ്ണുകളുമായി നിന്ന കുമാരേട്ടന്‍ ആളെ കൈ കൂപ്പി തൊഴുതുകൊണ്ട്,  ‘താങ്ക്യൂ ട്ടാ...' എന്നുപറഞ്ഞ് കടയില്‍ നിന്നിറങ്ങി.

കുമാരേട്ടന്‍ അന്ന് ആ പോക്ക് പോയേപ്പിന്നെ പിന്നീടൊരിക്കലും ദുബായ് കറങ്ങാന്‍ പോയിട്ടുമില്ല, ആ വാച്ച് കെട്ടിയിട്ടുമില്ലത്രേ!  


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

സജീവ്​ എടത്താടൻ

വിശാലമനസ്കൻ എന്ന പേരിൽ പ്രശസ്തനായ ബ്ലോഗർ. ദി സമ്പൂർണ കൊടകരപുരാണം, ദുബായ് ഡേയ്സ് എന്നിവ പുസ്തകങ്ങൾ. പ്രവാസി. 

Audio