അബ്ബാസ് സിദ്ദിഖിയും മുസ്ലിംവോട്ടുകളും
എം. സുചിത്ര
പശ്ചിമബംഗാൾ നിയമസഭയിലെ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 27 ന് തുടങ്ങുകയാണ്. എട്ടു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും ഭരണം നിലനിർത്തണമെങ്കിൽ മമതാ ബാനർജിക്ക് മുസ്ലീവോട്ടർമാരുടെ പിന്തുണ കൂടിയേ തീരൂ. മതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ പുതിയ പാർട്ടി ഇടതു-കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നത് മുസ്ലിംവോട്ടുകൾ ഭിന്നിക്കാൻ വഴിവയ്ക്കും. അങ്ങനെ സംഭവിച്ചാൽ നേട്ടം ബി.ജെ.പിക്കായിരിക്കും