Saturday, 27 November 2021

വിദ്യാർഥികളും കോവിഡും


Text Formatted

ക്ലാസ് റൂം മിത്ത് മാത്രമാണ് ഹോം വര്‍ക്കുകള്‍

ഹോംവര്‍ക്കുകള്‍ പരിമിതമായി മാത്രം നല്‍കുന്ന ജപ്പാന്‍, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍  പഠനനിലവാരത്തിന്റെ  കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അതേസമയം വളരെ കൂടിയ അളവില്‍ ഹോംവര്‍ക്കുകള്‍ ഏര്‍പ്പെടുത്തുന്ന ഗ്രീസ്, ഇറാന്‍, തായ് വാന്‍  തുടങ്ങിയ രാജ്യങ്ങള്‍  പഠനമികവില്‍ ശരാശരിക്കും താഴെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു

Image Full Width
Image Caption
Photos : Unsplash
Text Formatted

Sam will not enjoy his childhood
Sam is being educated not so as to enjoy   himself, but so other people will enjoy him.

- Roger Scruton

യിടെ സമൂഹമാധ്യമങ്ങളില്‍  ഏറെ പ്രചരിച്ച രണ്ടു വീഡിയോകളിലെ നായകര്‍ കുട്ടികളായിരുന്നു.
ഒന്ന്, കടലാസുകൊണ്ട് പൂവുണ്ടാക്കാന്‍ ശ്രമിച്ച്   ‘എന്റേത്  ശരിയായില്ല, ശരിയായില്ലെങ്കില്‍ എനിക്കൊരു കൊഴപ്പൂല്ല'  എന്ന് സങ്കോചമില്ലാതെ തുറന്നുപറയുന്ന ഒരു ബാലന്റേതാണ്.
രണ്ടാമത്തേത്,  അമിത ഹോംവര്‍ക്കുകള്‍ താങ്ങാനാകാതെ പഠനത്തിനോടു തന്നെ വിരക്തി തോന്നി  സഹികെട്ട്  പ്രതികരിക്കുന്ന മറ്റൊരു ബാലന്റേതാണ്.  ആദ്യത്തെ വീഡിയോയിലെ കുട്ടി ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. മറ്റാരും  ഏല്‍പ്പിച്ച ഒരു  ജോലിയല്ലാത്തതുകൊണ്ട്, അവന്‍ തന്നെ താല്‍പര്യത്തോടെ തെരഞ്ഞെടുത്ത സ്വതന്ത്ര പ്രവര്‍ത്തനത്തിലെ ശരിതെറ്റുകള്‍ ആരെയും അവന് ബോധ്യപ്പെടുത്തേണ്ടതില്ല. അത് അവന് സ്വയം ബോധ്യപ്പെട്ടാല്‍ മാത്രം മതി. എന്നാല്‍ രണ്ടാമത്തെ കുട്ടി  നിസ്സഹായതയുടെ ആള്‍രൂപമാണ്.  അവന്റെ  ദൈന്യത  മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണവന്‍ പാടുപെടുന്നത്. കേരളത്തിലെ ഭൂരിഭാഗം കുട്ടികളും കോവിഡ് കാലഘട്ടത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍  രണ്ടാമത്തെ കുട്ടിയുടെ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും എന്നുറപ്പാണ്. അവര്‍  ആത്മവിശ്വാസം നഷ്ടപ്പെട്ട വിധം  അച്ഛനമ്മമാരോടെങ്കിലും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുമുണ്ടാകും.

കോവിഡ്  വ്യാപനം മൂലം വിദ്യാലയങ്ങള്‍ അടച്ചിട്ടപ്പോള്‍ പഠനം  ചാനലുകളിലൂടെയും  ഗൂഗിള്‍ മീറ്റിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുമായി മാറിയതും  കുട്ടികള്‍ ഏറ്റെടുത്തുനടത്തേണ്ട  പ്രവര്‍ത്തനങ്ങളൊക്കെ അസംഖ്യം ഹോംവര്‍ക്കുകളുടെ  രൂപത്തിലേക്ക് പരിണമിച്ചതും അവരെ വലിയതോതില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.  കുട്ടികള്‍ ചെയ്ത് സമര്‍പ്പിക്കേണ്ടുന്ന