Wednesday, 29 March 2023

കഥ


Text Formatted
സുന്ദരിയെ-അറിയുന്ന-വിധം---പി.ജെ.ജെ.-ആന്‍റണി---കഥ----PJJ-Antony-Story-Title
Text Formatted

ന്റെ നാല്‍പ്പതാമത്തെ ജന്മദിനം.
റസ്‌കിന്‍ ബോണ്ട് എണ്‍പതാം ജന്മദിനത്തില്‍ എഴുതിയ കുറിപ്പ് വാട്ട്സ്​ആപ്പില്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിനയോ ഉഷയോ അയച്ചതായിരുന്നു.
ആരാണെന്ന് ഓര്‍ക്കുന്നില്ല. രണ്ടുപേരെയും ഞാന്‍ കണ്ടിട്ടില്ല. കേരളത്തിന് വെളിയില്‍ പാര്‍ക്കുന്ന രണ്ടുപേര്‍. സാഹിത്യം തത്വചിന്ത എന്നിവയില്‍ തത്പരര്‍.
അങ്ങിനെയുള്ളവര്‍ക്കുള്ള ഒരു ഗ്രൂപ്പായിരുന്നു അത്.
കതിരും കഴമ്പും ഇല്ലാത്തതൊന്നും അവര്‍ ഫോര്‍വാഡ് ചെയ്തിരുന്നില്ല.
രണ്ടുപേരും സുന്ദരികളാണെന്ന് ഞാന്‍ നിനച്ചു. അവര്‍ എഴുതുന്ന വാക്കുകളിലെ സിന്ദൂരം അവര്‍ക്കും ഉണ്ടാകുമല്ലോ. പക്ഷേ അന്നേരം അതൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. ബിനയും ഉഷയും പിന്നെ റസ്‌കിന്‍ ബോണ്ടും മാഞ്ഞു. തത്വചിന്തയും സാഹിത്യവും ഒഴിഞ്ഞുപോയി. പാതിരാ കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറുകള്‍ കടന്നിട്ടുണ്ടാകും. ഞാന്‍ എഴുന്നേറ്റ് ലൈറ്റുകളെല്ലാം അണച്ചു. ഇരുണ്ട ഒരു ലോകം ചുറ്റും വിരിഞ്ഞു.

അന്നേരമാണ് എനിക്ക് അങ്ങിനെ തോന്നിയത്. രണ്ടാമതൊന്ന് ആലോചിച്ചില്ല. പുറത്തിറങ്ങി. വാതില്‍ ചാരി. പൂട്ടാനൊന്നും മെനക്കെട്ടില്ല. കാര്‍ കൃത്യമായി റോഡിലെത്തി. ഗേറ്റില്‍ നിന്നും വലത്തോട്ടുള്ള വളവ് ശകലം പോലും പുളഞ്ഞില്ല. ജ്യോമട്രി വിദ്യര്‍ത്ഥികള്‍ വരഞ്ഞപോലെ അത് വാര്‍ന്നുവന്നു.

തിടുക്കമൊന്നും തോന്നിയില്ല. എങ്ങോട്ടാണ് ഡ്രൈവ് ചെയ്യുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും തലച്ചോറിനെ ഫീഡ് ചെയ്തിരുന്നു. ഒരുതരം ഓട്ടോ ഡ്രൈവ്. ഡാഷ് ബോര്‍ഡില്‍ ചാരവെള്ളിയുടെ നിറമുള്ള ടേപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തി. അതിന് ഒഴിവാക്കാനാവാത്ത ആവശ്യം വരും. കൈനീട്ടുമ്പോള്‍ അതവിടെ ഇല്ലെങ്കില്‍ കുഴയും. നേര്‍ത്ത വേഗത്തില്‍ കാര്‍ ഓടിക്കൊണ്ടിരുന്നു.

PJJ-Antony-Story-illustration-(3)

ഹൈവേയില്‍ രാത്രിയുടെ ആളനക്കങ്ങളില്ലാത്ത ഒരിടത്തായിരുന്നു ആ തട്ടുകട. ഒരിക്കലും അവിടെനിന്നും ഒന്നും തിന്നിട്ടില്