Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 14

പാര്‍ട്ടി പുറത്തുനിർത്തിയ എന്‍.കെ. വാസുദേവന്‍, ചില ഓര്‍മകള്‍

വാസുദേവന്റെ സഖാക്കളെ  ഞെട്ടിച്ച് അയാളുടെ സെമിനാര്‍ ഹാളിലേക്ക് കടന്നുചെന്ന് മമ്മൂട്ടി, വാസുദേവനെ, പഴയ മഹാരാജാസ് സഖാവിനെ ആലിംഗനം ചെയ്തു.  

Image Full Width
Image Caption
എന്‍.കെ. വാസുദേവന്‍
Text Formatted

ചേര്‍ത്തല കോളേജില്‍ പഠിപ്പിക്കുന്ന കാലത്താണ് അപ്പന്‍ സര്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ആദ്യകാല ലേഖനങ്ങള്‍ എഴുതിയത്. കെ. ബാലകൃഷ്ണന്റെ ഒരുപക്ഷെ ഏറ്റവും പ്രിയപ്പെട്ട യുവവിമര്‍ശകനായിരുന്നിരിക്കും അപ്പന്‍ സര്‍; കൗമുദി വാരിക അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക്  നല്‍കിയ  പ്രാമുഖ്യം ഓര്‍ക്കുമ്പോള്‍. എന്റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ലേഖനം  
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെക്കുറിച്ചുള്ളതായിരുന്നു. ‘പ്രതിഭയുടെ ഉന്മാദ സ്പര്‍ശമേറ്റ ഒരു കൃതി' എന്നായിരുന്നു അതിന്റെ തലക്കെട്ട് എന്നാണ് എന്റെ ഓര്‍മ. ഖസാക്കിന്റെ ഇതിഹാസം ഓരോ ആഴ്ചയും കാത്തിരുന്ന് വായിച്ചിരുന്നുവെങ്കിലും വായനക്കാര്‍ ധാരാളമുള്ള എന്റെ വീട്ടില്‍ അതിന്റെ വിമര്‍ശകരായിരുന്നു കൂടുതല്‍. 
അപ്പോഴേക്ക് അത് കറന്റ് ബുക്‌സ് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. 
ഒ. വി. വിജയന്‍ തന്നെ കവര്‍ ഡിസൈന്‍ ചെയ്ത ആ പുസ്തകം ചൂടപ്പം പോലെ വിറ്റുതീര്‍ന്നുകൊണ്ടിരുന്നു എന്ന് ഒരു ചതഞ്ഞ പഴയ മൊഴിയുപയോഗിച്ച് പറയാമായിരിക്കും. 

k-balakrishnan
കെ. ബാലകൃഷ്ണന്‍

അപ്പന്‍ സര്‍ ചേര്‍ത്തല കോളേജില്‍ ജോലി ചെയ്യുമ്പോള്‍ പിന്നെയും പല ലേഖനങ്ങളും  എഴുതി. പലതും ആ ഇടക്കാലത്ത്  പുറത്തുവന്ന പല കൃതികളെയും നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ളവയായിരുന്നു. കെ. സുരേന്ദ്രന്‍ അപ്പന്‍ സാറിന്റെ ക്രോധത്തിനുപാത്രമായ, എനിക്കേറെ ഇഷ്ടമുള്ള ഒരു എഴുത്തുകാരനായിരുന്നു. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ അപ്പന്‍ സര്‍ എത്രയോ ഔന്നത്യമുള്ള വ്യക്തിയാണെന്ന് ഞാന്‍ അറിയുന്നതും