Tuesday, 19 October 2021

കവി വായന


Text Formatted

നിരാധാരനായ ദൈവം

കമ്യൂണിസമടക്കമുള്ള എല്ലാ ആലംബങ്ങളുമറ്റ് കവിതയെഴുതിത്തുടങ്ങിയ പുതുകവികളുടെ പാരമ്പര്യം ഞാന്‍ ആര്‍. രാമചന്ദ്രനിലാണ് കാണുന്നത് - ആര്‍. രാമചന്ദ്രന്റെ കവിതകളിലൂടെ പുതിയ തലമുറയിലെ ഒരു കവി സഞ്ചരിക്കുന്നു

Image Full Width
Image Caption
ആര്‍. രാമചന്ദ്രന്‍
Text Formatted

സംസ്‌കാരത്തിനുമേല്‍ നടത്തിയ നാളിതുവരെയുള്ള വലിയ മാത്സര്യങ്ങള്‍ ഒക്കെത്തന്നെ മലയാളത്തില്‍ ഭാഷയിലായിരുന്നു. അതില്‍ തന്നെ കവിതയിലാണ്. അതിനാലാണ് കവിതയില്‍ വൃദ്ധരായ മനുഷ്യര്‍ പോലും വാദപ്രതിവാദങ്ങളുമായി കളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിനാല്‍ മലയാളത്തിലെ കവിതയുടെ മേഖല എന്നും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ന് നോക്കൂ, പ്രസാധകരും പ്രസിദ്ധീകരണങ്ങളും കവിതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു. ഏത് ഴോണറിനെയാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നറിയാതെ സാംസ്‌കാരിക മാനേജര്‍മാര്‍ വിരല്‍ ഞൊട്ടയിടുന്നു. പാരമ്പര്യ ഭാഷയുടെ അധികാരം നിലനിര്‍ത്തുന്ന ഒരു ധാര പാലിച്ച് നവ കവിതയുടെ ഒരു ചാലിനെക്കൂടി ചേര്‍ത്തുകൊണ്ടും സമ്മതി നേടാനുള്ള ശ്രമങ്ങളുണ്ട്. പദ്യ കവിതയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ശ്രമങ്ങളുണ്ട്. രാഷ്ട്രീയ കവിതയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ള ശ്രമങ്ങളുണ്ട്. മലയാള കവിതയുടെ ചരിത്രം സംക്രമണഘട്ടങ്ങളിലെല്ലാം സമരസപ്പെടലിന്റെ ഭാഷ സംസാരിക്കുന്നതു കൂടിയാണ്. 

r ramachandran
എസ്. കണ്ണന്‍, ആർ രാമചന്ദ്രൻ, ശ്രീകുമാർ കരിയാട്.

എഴുത്തച്ഛന്‍ അക്കാലത്തുണ്ടായിരുന്ന വെണ്‍മണിക്കവികളുടേയും അച്ചീചരിതക്കാരുടേയും കാവ്യലോകത്തെ നേരിട്ടതിന്റെ സാംസ്‌കാരിക പരിസരം പരിശോധിച്ചാല്‍ അതില്‍ സംബന്ധത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും സമകാലത്തെ നേരിടാനുള്ളതായിരുന്നു എന്നുമനസ്സിലാക്കാം. അദ്ദേഹം തന്റെ മലയാളത്തെ ഏത് സംസ്‌കൃത വിദ്വാനേയും വിരട്ടുന്ന തരത്തിലായിരുന്നു ഉപയോഗിച്ചത്. പിന്നീട് കുമാരനാശാന്റെ കാലത്തും സാംസ്‌കാരിക യുദ്ധങ്ങള്‍ നവ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തന്നെ ഘടനയില്‍ സംസ്‌കൃതത്തോടും പ്രാമാണികമായ വൃത്തങ്ങളോടും സമരസപ്പെടുന്ന തരത്തിലുള്ള ന