Monday, 18 October 2021

ക്ലാസിക്​ വായന


Text Formatted

മാരിക്കാലം- 2

സാക്ഷിയായി ബോധിപ്പിക്കുന്നത് 

പുതിയ ക്വാറന്റയിന്‍ കാലത്തുനിന്ന്, ക്വാറന്റയിന്‍ ലംഘനങ്ങളുടേയും തുടര്‍ന്ന് കൈപ്പിടിയിലൊതുങ്ങാതെ പോകുന്ന പ്ലേഗിന്റേയും കഥ പറയുന്ന ‘എ ജേര്‍ണല്‍ ഓഫ് ദി പ്ലേഗ് ഇയര്‍' എന്ന നോവലിലൂടെ ഒരു യാത്ര

Image Full Width
Image Caption
ലണ്ടനിലെ പ്ലേഗ്. 1625ല്‍ പ്രസിദ്ധീകരിച്ച തോമസ് ഡെക്കറുടെ ചിത്രീകരണം / Photo: Wikimedia Commons
Text Formatted

ഡെക്കാമറണ്‍ കഥകള്‍ ഒരു ക്വാറന്റയിന്‍കാല കഥയാണെങ്കില്‍ ഡാനിയേല്‍ ഡിഫോയുടെ, 1722 ല്‍ പ്രസിദ്ധീകരിച്ച, എ ജേര്‍ണല്‍ ഓഫ് ദി പ്ലേഗ് ഇയര്‍ എന്ന കൃതി ക്വാറന്റയിന്‍ ലംഘനങ്ങളുടേയും തുടര്‍ന്ന് കൈപ്പിടിയിലൊതുങ്ങാതെ പോകുന്ന പ്ലേഗിന്റേയും കഥ പറയുന്ന നോവലാണ്. പഠന റിപ്പോര്‍ട്ടുകളിലേത് പോലെ വിശദവും കൃത്യതയുള്ളതുമായ വിവരണം ഒരു മഹാമാരിക്കാലത്തെക്കുറിച്ചും അതിനു മുമ്പുണ്ടായിട്ടില്ല.

ഡിഫോ എന്ന് പറയുമ്പോള്‍ തന്നെ റോബിന്‍സണ്‍ ക്രൂസോ എന്നോ മോള്‍ ഫ്‌ളാന്റേഴ്‌സ് എന്നോ മാത്രം ഓര്‍മ വരുന്നതില്‍ നിന്നുതന്നെ വ്യക്തമാണ് എത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടില്ല ഈ ജേര്‍ണല്‍ എന്നത്. അര്‍ഹതയില്ലാഞ്ഞല്ല, അര്‍ഹിക്കുന്ന പരിഗണയോ ശ്രദ്ധയോ കിട്ടാതെ പോയതായിരുന്നു കാരണം.  
1665 ലും 66 ലുമായി 18 മാസം നീണ്ടുനിന്ന മഹാമാരിക്കാലത്ത് ലണ്ടന്‍ നഗരത്തിന് നഷ്ടപ്പെട്ടത് ഏതാണ്ട് ഒരു ലക്ഷം ജീവനുകളാണ്. അതായത് നഗരത്തിന്റെ ജനസംഖ്യയുടെ നാലിലൊന്ന്. ഈ മരണതാണ്ഡവം നടക്കുമ്പോള്‍ ഡീഫോയ്ക്ക് അഞ്ച്  വയസ്. ആ ചെറിയ പ്രായത്തിലെ ഓര്‍മകളൊന്നുമല്ല ജേര്‍ണലില്‍ ഉള്ളത്. അക്കാലത്ത് ജീവിച്ച ഒരാളുടെ, ഇതിനു മുന്‍പൊരിക്കലും പരസ്യമാക്കാത്ത ഓര്‍മക്കുറിപ്പുകളും ഡയറിക്കുറിപ്പുകളും ആണ് ഈ പുസ്തകം എന്ന് തുടക്കത്തില്‍ ഡിഫോ പറയുന്നു.

book

എഴുതിയ ആള്‍ എന്ന നിലയില്‍ ജേര്‍ണലിനൊടുവില്‍ എച്ച്.എഫ്. എന്ന് ഇനീഷ്യല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്.എഫ്. എന്നയാള്‍ ഡിഫോയുടെ അമ്മാവനായ ഹെൻറി ഫോ  ആണെന്ന് അഭിപ്രായമുണ്ടെങ്കിലും സാഹിത്യലോകം അതിനെ അത്ര കാര്യമായി എടുത്തിട്ടില്ല. ഡിഫോയുടെ മുന്‍കാല പ്രവൃത്തികള്