Monday, 18 October 2021

Football


Image Full Width
Image Caption
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഫുട്​ബോൾ താരം ജോസഫ് പെപ്പി ബിക്കന്‍
Text Formatted

ജീവനം, അതിജീവനം
​​​​​​​പെലെയെ പിന്നിലാക്കിയ പെപ്പി

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രൊഫഷനല്‍ ഗോളുകള്‍ നേടിയ ഫുട്‌ബോള്‍താരം ജോസഫ് പെപ്പി ബിക്കന്റെ ജീവിതം ​​​​​​​കമ്യൂണിസ്​റ്റ്​ ഭരണകൂടത്തിന്റെ സമഗ്രാധിപത്യവുമായുള്ള ഒരു മാരക ഗെയിം കൂടിയായിരുന്നു

Text Formatted

ഫുട്​ബോൾ ചരിത്രം ഉച്ചാടനം ചെയ്ത ജോസഫ് പെപ്പി ബിക്കന്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. ആര്‍.എസ്.എസ്.എസ്.എഫ് എന്ന ഫുട്ബോൾ ഗവേഷകസംഘം ആ കണക്കുകള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു:

ബിക്കന്‍- 805
റൊമാരിയോ- 772
പെലെ- 767
പുഷ്‌കാസ്- 746
ഗെര്‍ഡ് മുള്ളര്‍- 735

ജോസഫ് പെപ്പി ബിക്കന്റെ പിതാവ് ഫ്രാന്റിസെക്ക് (František)ഒരു ഫുട്ബോൾ മാച്ചിനിടയിലാണ് വൃക്കകള്‍ തകര്‍ന്ന് മരിച്ചത്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഹെര്‍ത്ത വിയന്നയുടെ കളിക്കാരനായ ഫാന്റിസെക്കിന് മത്സരത്തിനിടയില്‍ അടിവയറ്റില്‍ എതിര്‍കളിക്കാരന്റെ ചവിട്ടുകൊണ്ടു. ഉടനെ ആശുപത്രിയിലെത്തിച്ച ഫ്രാന്റിസെക്കിനോട്, കിഡ്നി തകര്‍ന്നതിനാല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വേണ്ടത്ര പണമില്ലാത്തുകൊണ്ട് ശസ്ത്രക്രിയ ചെയ്യാന്‍ മടിച്ചുനിന്ന ഫ്രാന്റിസെക്കിന്റെ ജീവിതം ഒരാഴ്ചക്കകം അവസാനിച്ചു. അന്ന് ജോസഫ് പെപ്പി ബിക്കന് എട്ടു വയസ്സേയുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികനായിരുന്നു ഫ്രാന്റിസെക്ക്. യുദ്ധത്തിനുശേഷം കളിക്കാനിറങ്ങിയപ്പോള്‍ മുപ്പതാം വയസ്സില്‍ മരണം അയാളെ കൊണ്ടുപോയി. 1921ല്‍ മഹായുദ്ധം തീര്‍ന്നതേയുള്ളൂ. ദാരിദ്ര്യവും രോഗവും ഒരുപേലെ വേട്ടയാടിയ നാളുകളില്‍ അയാളുടെ ഭാര്യ ലുഡ്മിള ഒരു റസ്റ്റോറന്റിന്റെ അടുക്കളയില്‍ പണിയെടുത്താണ് മൂന്നുകുട്ടികളെ പോറ്റിയത്.

വിയന്നയിലെ അമോസ് കോമണ്‍സ്‌കി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന പെപ്പി ബിക്കന്‍, പിതാവിനെപ്പോലെ രാവും പകലും ഫുട്ബോൾ കളിക്കുന്നതുകണ്ട് ആ അമ്മക്ക് ആശങ്കയായി. വിശക്കുമ്പോഴും അതു മറക്കാന്‍ കുട്ടികള്‍ ഫുട്ബോൾ കളിക്കുന്ന കാലം. പഴംതുണിപ്പന്തുകള്‍ ഉപയോഗിച്ചാണ് കളി. അത്തരം ഫുട്ബോളിനെ ഹദ്രാക്ക് എന്നാണ് വിയന്നക്കാര്‍ വിളിക്കുക. സൈക്കിളും ബൈക്കും കമ്പ്യൂട്ടറും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് നഗ്നപാദങ്ങള്‍ കൊണ്ട് ഫുട്ബാള്‍ തട്ടിയാണ് പെപ്പി അതിനെ വരുതിയിലാക്കിയത്. പെപ്പിക്ക്