Monday, 18 October 2021

കോവിഡിനൊപ്പം


Text Formatted

സ്​ത്രീകൾ, ഭിന്നശേഷിക്കാർ, കുടിയേറ്റക്കാർ

ശ്വാസം മുട്ടിക്കുന്ന കോവിഡ്​ അനുഭവങ്ങൾ

ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളേയും കോവിഡ് ഗൗരവമായി ബാധിച്ചു. എന്നാൽ, ഒരോ വിഭാഗം ആളുകളിലും പ്രത്യാഘാതം വ്യത്യസ്തമായിരുന്നു. സ്ത്രീകളിലും, കുടിയേറ്റക്കാരിലും, ഭിന്നശേഷിക്കാരിലും കോവിഡ് സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച്​ ഒരു വിശകലനം

Image Full Width
Image Caption
ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, മഹാമാരിയുടെ ആരംഭം മുതലുള്ള ആദ്യത്തെ ഒരു വര്‍ഷത്തിനിടക്ക് 105,000 യാത്രാ നിയന്ത്രണങ്ങളാണ് ആഗോള തലത്തില്‍ ഏര്‍പ്പെടുത്തിയത് / Photo: Pexels
Text Formatted

രും ദശാബ്ദങ്ങളില്‍ ഘടനാപരമായ ഒരു വ്യതിയാനത്തിന് ആഗോള ജനസംഖ്യ തയ്യാറെടുത്തിട്ടുണ്ടോ? ജനസംഖ്യാ ശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യ നയവിദഗ്ധര്‍ക്കുമിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കാം ഒരുപക്ഷെ ഇത്; കോവിഡിന്റെയും ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ജനസംഖ്യ/ കുടുംബാസൂത്രണ നയം പുനഃപരിശോധിക്കാന്‍ ആരംഭിച്ചതിന്റേയും പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെങ്കിലും (ഒന്നര വര്‍ഷം കൊണ്ട് 40 ലക്ഷത്തിലേറെ മരണം), ആരോഗ്യപരിപാലന രംഗത്തെ വര്‍ധിത  ഇടപെടല്‍ കൊണ്ടും ഊര്‍ജിത വാക്‌സിന്‍ വിതരണം വഴിയും മരണനിരക്ക് കുറക്കാന്‍ സാധിക്കും. എന്നിരുന്നാലും, പല രാജ്യങ്ങളിലായി കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ വാക്‌സിന്റെ പരിമിതികളെ കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആശങ്ക സൃഷ്ടിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യ ചൈനയുടേതാണെങ്കിലും (141 കോടി), കഴിഞ്ഞ ദശാബ്ദത്തിലെ രാജ്യത്തെ ശരാശരി വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.53 ശതമാനം മാത്രമാണ്.

മഹാമാരിയുടെ സാമൂഹികവും ആരോഗ്യപരവുമായ  സുരക്ഷാ ചെലവുകള്‍ ഡെമോഗ്രാഫിക് വേരിയബിളുകളെ സംബന്ധിച്ച പുനഃപരിശോധനയ്ക്ക് രാജ്യങ്ങളെ നിര്‍ബന്ധിക്കുമ്പോഴും, ചൈനയുടെ ജനസംഖ്യാ നയം കിഴക്കേഷ്യന്‍ രാജ്യങ്ങളിലെ പുതിയതരം പ്രവണതകളെ സൂചിപ്പിക്കുന്നു. 55 രാജ്യങ്ങളില്‍ 2050-ഓടെ ജനസംഖ്യയില്‍ കുറവുണ്ടാകുമെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് അടുത്ത മൂന്നു പതിറ്റാണ്ടുകളില്‍ ചൈനയുടെ ജനസംഖ്യയില്‍ 31.4 ദശ