Monday, 18 October 2021

നിലപാട്​


Text Formatted

അന്വേഷണങ്ങളില്ലാതെ പോകുന്ന
ആത്മഹത്യകൾ

പല വിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമൃതാനന്ദമയി മഠത്തിലെത്തുന്നവരില്‍ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം.

Image Full Width
Image Caption
കൊല്ലം കരുനാഗപ്പള്ളിയിൽ അമൃതപുരിയിലെ അമൃതാനന്ദമയി മഠം
Text Formatted

രുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിയായ ഒരു 52കാരി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് കണ്ടപ്പോള്‍ അത്ഭുതം തോന്നിയില്ല. കോണിയുടെ കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്. മരിച്ച സ്ത്രീക്ക് വിഷാദ രോഗം ബാധിച്ചിരുന്നു എന്നാണ് മഠം അധികൃതരുടെ വിശദീകരണം. ഒരു വര്‍ഷം മുന്‍പ് ഒരു ഇംഗ്ലണ്ടുകാരി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തപ്പോഴും ഈ വിഷാദരോഗ വിശദീകരണം തന്നെയാണ് കേട്ടത്.

മഠത്തിനുള്ളിലെ അവസ്ഥയിലേക്ക് കടന്നാല്‍  ഗെയില്‍ ട്രെഡ് വെല്‍ എന്ന ആസ്‌ത്രേലിയക്കാരി പറഞ്ഞ കഥയുടെ തുടര്‍ച്ച തന്നെയാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നതിന്റെ നല്ല ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ ആത്മഹത്യാ റിപ്പോര്‍ട്ട്

തീര്‍ച്ചയായും, പല വിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മഠത്തിലെത്തുന്നവരില്‍ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. അതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം.
ഈ മഠത്തില്‍ പൊതുവില്‍ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കിയാല്‍ തന്നെ അവിടത്തെ പ്രശ്‌നങ്ങളുടെ സ്വഭാവം എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും. ഒരു പാവപ്പെട്ട മുക്കുവ കുടുംബത്തില്‍ ജനിച്ച് സഹോദരീ സഹോദരന്മാര്‍ക്കൊപ്പം വളര്‍ന്നു വന്ന സുധാമണി എന്ന പെണ്‍കുട്ടിക്ക് ശ്രദ്ധിക്കാവുന്ന പ്രത്യേക കഴിവുകളൊന്നും ഉണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായശേഷമാണ് ദൈവികം എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന പ്രത്യേക സിദ്ധികള്‍ സുധാമണി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. ചുറ്റുപാടുമുള്ള നാട്ടുകാരെ ആകര്‍ഷിച്ച് തുടങ്ങിയ ദിവ്യശക്തി പ്രകടനങ്ങള്‍ ക്രമേണ രാജ്യാന്തര തലങ്ങളിലേക്ക് വരെ ആസൂത്രിതമായി തന്നെ  വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു.