Tuesday, 28 March 2023

ആത്മകഥ


Text Formatted

എഴുകോണ്‍- 34

ഞാനും നിന്നെപ്പോലെയാണ് 

ഉയര്‍ന്ന തട്ടില്‍ പെടുന്ന ഉല്ലാസവതികളും താഴെ തട്ടിലായാല്‍ പോലും ആരെയും കൂസാത്ത അപഥസഞ്ചാരിണികളുമാണ് മെരുങ്ങി കഴിയുന്ന  മദ്ധ്യവര്‍ത്തികളേക്കാള്‍ കൂടുതല്‍ എന്നെ അടുപ്പിക്കുന്നത്.     

Image Full Width
Image Caption
ഡോ.​ എ.കെ. ജയശ്രീ
Text Formatted

വിശാഖപട്ടണത്തിന് 200  കിലോമീറ്റര്‍ തെക്ക്  ഗോദാവരി തീരത്ത്  കുടികൊള്ളുന്ന ചെറുപട്ടണമാണ്  രാജമന്ദ്രി. അവിടെ എത്തുന്നതുവരെ ഞാനും മറ്റുള്ളവരെ പോലെ ഇംഗ്ലീഷ് ലിപി പിന്തുടര്‍ന്ന്  രാജമുന്ദ്രി എന്നുപറഞ്ഞിരുന്നു. അവിടെ ചെന്നപ്പോഴാണ് പഴയ രാജ്യനാമമായി അറിയപ്പെട്ട  രാജമഹേന്ദ്രവരം ലോപിച്ചാണ് രാജമന്ദ്രിയായത് എന്ന് മനസ്സിലായത്.

ഇവിടുത്തെ  മുഖ്യആകര്‍ഷണം ഗോദാവരി നദിയും അതിനു കുറുകേയുള്ള  നീണ്ട പാലവുമാണ്. ചൂടുകാലത്ത് കടല്‍ക്കരയിലെന്നോണം ആളുകള്‍ കൂട്ടം കൂട്ടമായി നദിക്കരയിലെത്തുന്നു.  നദീതീരത്തേക്ക് കടക്കുന്നിടത്ത് പുഷ്‌കരഘട്ടവും അതിനോടുചേര്‍ന്ന് ശിവലിംഗക്ഷേത്രവുമുണ്ട്.  പുഷ്‌കരം എന്നത് മഹാനദികളെ ആരാധിക്കുകയും അവയില്‍ മുങ്ങി സ്വയം സംശുദ്ധമാവുകയും ചെയ്യുന്ന കര്‍മവും അതിലുള്ള  വിശ്വാസവുമാണ്.  പുഷ്‌കരം നടക്കുന്ന ഇന്ത്യയിലെ പന്ത്രണ്ട് മഹാനദികളില്‍ ഒന്നാണ് ഗോദാവരി.  സീസണില്‍ ധാരാളം ആളുകള്‍ കൂടുന്ന വലിയ ഉത്സവമാണത്. മറ്റു കാലങ്ങളില്‍ ദിവസവും അവിടെ മുങ്ങിക്കുളിക്കാനെത്തുന്ന ആരാധകരുണ്ടാവും. 

ഞാന്‍ നിങ്ങളെ  പോലെയല്ല എന്ന് മനസ്സില്‍ പ്രഖ്യാപിച്ച് നീണ്ടുകിടക്കുന്ന നദിക്കരയിലേക്ക് നടക്കും. നദിക്കരയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ തനിയെ ഇരിക്കാന്‍ നല്ല രസമാണ്.

പുഷ്‌കരസമയത്ത് വിഗ്രഹങ്ങളൊക്കെ നദിയില്‍ ഒഴുക്കും. മഞ്ഞയും ഓറഞ്ചും നിറമുള്ള  ജമന്തി  പൂമാലകളോടൊപ്പം  പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും എല്ലാതരം മാലിന്യങ്ങളും നദിയില്‍ ഒഴുകിനടക്കും.  വിശുദ്ധി സങ്കല്‍പ്പിച്ച് നടത്തുന്ന ആരാധനയുടെ ഭാഗമായി നദിയെ അശുദ്ധപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് അറിയുക പോലും ചെയ്യാത്ത, വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നാടായ   ഇന്ത്യയിലെ ‘നിഷ്‌കളങ്കരായ' ഗ്രാമീണര്‍.  

പുഷ്‌കരഘട്ടത്തിലേക്ക് കടക്കുന്നിടത്ത് നീണ്ട പടിക്കെട്ടുകളുണ്ട്. അവിടെ കുറച്ചുസമയം ഇരിക്കുമ്പോള്‍, ആ വൃത്തികേടില്‍നിന്ന് അല്‍പ്പം ഒഴിഞ്ഞുമാറാന്‍ തോന്നും.  ഞാന്‍ നിങ്ങളെ  പോലെയല്ല എന്ന് മന