Wednesday, 29 March 2023

ആവർത്തനപ്പട്ടികയിലെ ജീവിതം- 5


Text Formatted

ഫാക്ടിലെ  ‘കോളേജ് ഹോസ്റ്റല്‍'

വൈകുന്നേരങ്ങളില്‍ സജീവമാവുന്ന സെന്‍ട്രല്‍ ഹാള്‍. കോളേജ് ജീവിതത്തിലെ കുരുത്തക്കേടുകളും വിനോദങ്ങളും അവിടെയും തുടര്‍ന്നു. രസകരമായ പല സംഭവങ്ങളും അവിടെ അരങ്ങേറി.

Image Full Width
Text Formatted

കോളേജില്‍നിന്ന് നേരെ ഫാക്ടിലേക്കു വന്നതിനാല്‍ ഡോര്‍മിറ്ററിയില്‍ കോളേജ് ഹോസ്റ്റലിനു സമാനമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. വൈകുന്നേരങ്ങളില്‍ സജീവമാവുന്ന സെന്‍ട്രല്‍ ഹാള്‍. കോളേജ് ജീവിതത്തിലെ കുരുത്തക്കേടുകളും വിനോദങ്ങളും അവിടെയും തുടര്‍ന്നു. രസകരമായ പല സംഭവങ്ങളും അവിടെ അരങ്ങേറി.

ആദ്യ ദിവസങ്ങളിലൊന്നില്‍ നടന്ന ഒരു സംഭവം ഇപ്പോഴും ഓര്‍മയിലുണ്ട്. 
സെന്‍ട്രല്‍ ഹാളിന്റെ ഇരുവശത്തും ജീവനക്കാര്‍ താമസിക്കുന്ന റൂമുകളാണ്. അതിലധികവും ചെറുപ്പക്കാരും. ഡോര്‍മിറ്ററിയില്‍ ഞങ്ങള്‍ താമസം തുടങ്ങിയ സമയം. റൂമുകളിലെ ആരെയും പരിചയമില്ല. റൂമുകളുടെ അറ്റത്താണ് ടോയ്‌ലെറ്റ്. വരാന്തയിലൂടെ നടന്ന് റൂമുകളെല്ലാം കടന്നുവേണം ടോയ്‌ലെറ്റിലെത്താന്‍. ഞങ്ങളിലൊരാള്‍ ടോയ്‌ലെറ്റിലേയ്ക്ക് പോവുന്ന വഴിക്ക് വരാന്തയില്‍ മൂന്നുനാലുപേര്‍ നിന്ന് സംസാരിക്കുന്നു. ചെറുപ്പത്തിന്റെ കൗതുകംകൊണ്ട് അയാള്‍ അവിടേക്കുചെന്നു. അതിലൊരാള്‍ക്ക് അതിഷ്ടപ്പെട്ടില്ല.
‘പോടാ..' എന്ന് സുഹൃത്തിനോട് കയര്‍ത്തു.
അയാളത് കാര്യമാക്കാതെ അവിടെത്തന്നെ നിന്നു.
നന്നായി മദ്യപിച്ചിരുന്ന മറ്റേയാള്‍ ‘പോടാ' എന്ന് വീണ്ടും ആക്രോശിച്ച് സുഹൃത്തിനെ തള്ളി.
സംഗതി ഗൗരവമെന്നുകണ്ട് സുഹൃത്ത് തിരിച്ചുപോരുകയും ചെയ്തു.

ഒരു നിമിഷം എല്ലാം നിശ്ശബ്ദമായി. മദ്യപിച്ചിരുന്ന ആള്‍ ഒരു നിമിഷം ആ അപ്രതീക്ഷിത ‘ആക്രമണ'ത്തില്‍ ഒരു നിമിഷം പതറിപ്പോയി. ആ സമയം മുതലാക്കി ജോണി നമ്മുടെ സുഹൃത്തിനെ മോചിപ്പിച്ചു.

ഇത്രയും കാര്യങ്ങള്‍ നടന്നത് ആ സുഹൃത്ത് പറയുകയോ ഞങ്ങളറിയുകയോ ചെയ്തില്ല. കുറച്ചുനേരം കഴിഞ്ഞ് അയാള്‍ സെന്‍ട്രല്‍ ഹാളിലേയ്ക്കു വന്നു. ‘ഇങ്ങോട്ടു വാടാ..' എന്ന് നമ്മുടെ സുഹൃത്തിനെ വിളിച്ചു.
സുഹൃത്ത് അടുത്തെത്തിയതും അയാള്‍ രണ്ടു കൈകളും കടന്നുപിടിച്ച് ഞെരിച്ചുകൊണ്ട്  ‘എന്താടാ, നീ പറഞ്ഞാല്‍ കേള്‍ക്കില്ലേ..' എന്നുപറഞ്ഞ് ഉച്ചത്തില്‍ ചീത്തവിളിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ക്കാര്‍ക്കും കാര്യമെന്തെന്ന് അപ്പോള്‍ മനസ്സിലായിരുന്നില്ലല്ലോ. അതുകൊണ്ട് എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി. സുഹൃത്താണെങ്കില്‍ രണ്ടു കൈകളും അയാളുടെ കൈകള്‍ക്കുള്ളില്‍ ഞെരിയുന്നതുകൊണ്ട് ഒന്നും ചെയ്യാനാവാതെ വേദനകൊണ്ട് പുളയുകയും! അമിതമായി മദ്യപിച്ചിരുന്ന ആ വ്യക്തിയുടെ അ