Monday, 18 October 2021

Book Review


Text Formatted

സ്വന്തം കുട തല്ലിയൊടിച്ച് അതുമായി
നനഞ്ഞുപോകുന്ന മനുഷ്യന്‍

വായനക്കാരുടെ ജീവിതത്തിലെ രഹസ്യസംഘത്തിലേക്ക് ഈ വര്‍ഷം കടന്നുവന്ന ഒരെഴുത്തുകാരനെ വായിക്കുന്നു, അത് നോര്‍വീജിയന്‍ നോവലിസ്റ്റായ ഡാഗ് സോള്‍സ്റ്റ (Dag Solstad)  ആണ്

Image Full Width
Image Caption
നോര്‍വീജിയന്‍ നോവലിസ്റ്റ്​ ഡാഗ് സോള്‍സ്റ്റ
Text Formatted

ചില വര്‍ഷങ്ങള്‍ സൗഭാഗ്യകരമാണ്. അവിടെ നാം വിശ്വസ്തരായ എഴുത്തുകാരെ കണ്ടുമുട്ടും. അവര്‍ തുടര്‍ന്നങ്ങോട്ടും നമ്മുടെ കൂടെവരും. പക്ഷേ അതൊരു രഹസ്യജീവിതമായിരിക്കും.

പല വായനക്കാരുടെയും ജീവിതത്തില്‍ ഇത്തരം കൂട്ടുകെട്ടുകളുണ്ട്. അത് രഹസ്യസംഘമായാണ്​ പ്രവര്‍ത്തിക്കുക. ഒരു പുതിയ എഴുത്തുകാരനെ കിട്ടിയാല്‍ അയാള്‍ക്ക് ഈ സംഘത്തില്‍ ചേരാനുള്ള യോഗ്യതകളുണ്ടോയെന്ന് കണിശമായി പരിശോധിക്കപ്പെടും. (പണ്ട് വാള്‍ട്ടര്‍ ബെന്യമിന്‍ പറഞ്ഞത്, താന്‍ ഇങ്ങനെ പുസ്തകത്തിന്റെ ക്വാളിറ്റി അളക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കാന്‍ പോകുന്നുവെന്നാണ്. ഒരു പുസ്തകം കിട്ടിയാല്‍ കുഴല്‍ പോലെയുള്ള ആ യന്ത്രത്തിലൂടെ കടത്തിവിട്ടുനോക്കും. പുസ്തകം മറുവശത്തുകൂടി പുറത്തുവരുമ്പോള്‍ ഫലം കിട്ടും). ഈ പരിശോധനയില്‍ വിജയിച്ചാല്‍ ആ എഴുത്തുകാരനും രഹസ്യസംഘത്തിലേക്കു ചേര്‍ക്കപ്പെടും. നിരോധിത സംഘടനകളുടെ മൊഡ്യൂളുകള്‍ പോലെയാണ് ഇത്തരം കൂട്ടുകെട്ടുകള്‍ സാഹിത്യലോകത്ത് പ്രവര്‍ത്തിക്കുക. പുറമേനിന്നു നോക്കുന്ന ആരും ഇതൊന്നും അറിയുന്നില്ല. ഇപ്രകാരം രഹസ്യസംഘത്തിലേക്ക് ഒരു എഴുത്തുകാരനും കൂടി വന്നുവെന്നതാണ് ഈ വര്‍ഷത്തെ സൗഭാഗ്യകരമാക്കുന്നത്. അത് നോര്‍വീജിയന്‍ നോവലിസ്റ്റായ ഡാഗ് സോള്‍സ്റ്റ (Dag Solstad)  ആണ്.

നൊബേല്‍ സമ്മാന ജേതാവായ പീറ്റര്‍ ഹന്‍ഡ്‌കെ, സോള്‍സ്റ്റയുടെ ഷൈനസ് ആന്‍ഡ് ഡിഗ്‌നിറ്റിയെക്കുറിച്ചു (Shyness and Dignity) പറഞ്ഞ നല്ല വാക്കുകളാണ് ആദ്യം വഴികാട്ടിയത്. ഹറുകി മുറകാമി ജാപ്പനീസിലേക്ക് സോള്‍സ്റ്റയെ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും കണ്ടു. മുറകാമിയുടെ മറ്റൊരു പ്രധാന വിവര്‍ത്തനം റെയ്മണ്ട് കാര്‍വറുടെ കഥകളാണ്. ഞാന്‍ കാര്‍വറെ പുനര്‍വായന നടത്താനുള്ള പ്രധാന പ്രചോദനം മുറകാമിയും കാര്‍വറും തമ്മിലുള്ള ബന്ധത്തെപ്പറ്റി കേട്ടതാണ്. മുറകാമി രാജ്യാന്തര പ്രശസ്തനാകുന്നതിനു മുന്‍പേ യു.എസില്‍ കാര്‍വറുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടുണ