Monday, 18 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

കോവിഡ് മൂന്നാം തരംഗം ‘സൃഷ്ടിക്കപ്പെടുന്നതാണ്’,
ഒഴിവാക്കാന്‍ വഴിയുണ്ട്

അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍  പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കാനും ശ്രദ്ധിച്ചാല്‍ കോവിഡ്​ രണ്ടാം തരംഗം പൂര്‍ണമായും  നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം തീര്‍ച്ചയായും ഒഴിവാക്കാം. ഇന്നത്തെ നിലയില്‍ പോയാല്‍ രണ്ടു, മൂന്നു മാസങ്ങള്‍ക്കകം തന്നെ 60-70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

Image Full Width
Image Caption
ഡോ. ബി. ഇക്ബാല്‍
Text Formatted

കെ. കണ്ണന്‍: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയിരിക്കുകയാണല്ലോ. മൂന്നാം തരംഗം എന്നത് എപ്പിഡിമിയോളജിയുമായി ബന്ധപ്പെട്ട ഒരു അനിവാര്യഘട്ടമാണോ? അതോ, ഒന്നും രണ്ടും തരംഗങ്ങള്‍ കൈകാര്യം ചെയ്തതില്‍ സംഭവിച്ച വൈദ്യശാസ്ത്രപരവും സാമൂഹികവുമായ എന്തെങ്കിലും പിഴവുകളുടെയോ അപര്യാപ്തതകളുടെയോ ഫലമായി ഉണ്ടാകുന്നതാണോ? മൂന്നാം തരംഗം ഇന്ത്യയിലും കേരളത്തിലും എന്ത് പ്രത്യാഘാതമാണുണ്ടാക്കുക? ഇതിനെ നേരിടാന്‍ ആവശ്യമായ ആരോഗ്യപരവും സാമൂഹികവുമായ ജാഗ്രതകള്‍ എന്തൊക്കെയാണ്?

ഡോ. ബി. ഇക്ബാല്‍: മഹാമാരികള്‍ എല്ലാ കാലത്തും, പലപ്പോഴും നൂറ്റാണ്ടുകള്‍ പോലും  നീണ്ടുനില്‍ക്കുന്ന പല തരംഗങ്ങളായാണ് ആവിര്‍ഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ട്, (അന്റോണിയന്‍ പ്ലേഗ്), 5-6 നൂറ്റാണ്ടുകള്‍ (ജസ്റ്റിനിയന്‍ പ്ലേഗ്), 14, 19 നൂറ്റാണ്ടുകള്‍ (കരിമരണ കാലം), 19ാം നൂറ്റാണ്ട് (ഏഷ്യന്‍ പ്ലേഗ്) എന്നിങ്ങനെ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ 19ാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഏഴുതരംഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു. ഫ്‌ളൂ മഹാമാരി 19 നൂറ്റാണ്ടില്‍ ഏഷ്യാറ്റിക്ക്-റഷ്യന്‍ ഫ്‌ളൂ ആയി ആരംഭിച്ച് സ്പാനിഷ് ഫ്‌ളൂ (1918-20), ഏഷ്യന്‍ ഫ്‌ളൂ (1957-58), ഹോങ്കോങ് ഫ്‌ളൂ (1968-69), പന്നിപ്പനി (2009) എന്നിങ്ങനെ അഞ്ചു തരംഗങ്ങളിലൂടെയാണ് കടന്നുപോയത്. രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ശാസ്തീയ വിജ്ഞാനത്തിന്റെ അഭാവവും ഉചിതമായ രോഗനിര്‍ണയ ഉപാധികളും മരുന്നുകളും വാക്‌സിനുകളും ലഭ്യമല്ലാതിരുന്നത് കൊണ്ടുമാണ് പഴയകാല മഹാമാരികള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.  

മറ്റ് മഹാമാരികളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ്