Monday, 18 October 2021

ആത്മകഥ


Text Formatted

എന്റെ കഥ- 21

പകമുല

 അവളെന്തു ചെയ്യുമ്പോഴും അവളിലൊരു ചൂഷണം ചെയ്യപ്പെട്ട കൊച്ചു പെണ്‍കുട്ടി നിസ്സഹായമായി നിലവിളിയ്ക്കുന്നത് ഞാന്‍ കണ്ടു. അവളീ ലോകത്തോട് ചെയ്യുന്നത് പലതും അവളോട് ലോകം ചെയ്തതാണ്.  

Image Full Width
Image Caption
ഇന്ദുമേനോന്‍
Text Formatted

ണം കടം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കയും ചെയ്യുന്നത് അവളുടെ ഒരു ശീലമായിമാറിയിരുന്നു. വിവാഹത്തിനും എത്രയോ മുമ്പേ അതെ.  ആദ്യമൊക്കെ ഗതികേടു കൊണ്ടായിരുന്നു. പിന്നീട് പിന്നീടതു മാറി. ഗതികേടാണെന്ന് പറയുമ്പോഴും അവള്‍ ധരിച്ച വിലകൂടിയ പട്ടുവസ്ത്രങ്ങള്‍, തുകല്‍ ചെരുപ്പ്, നവതലമുറ മൊബൈല്‍, നിരന്തര യാത്രകള്‍ ഇവയൊക്കെ നമ്മെ നോക്കി പല്ലിളിച്ചു കാണിക്കും.  

എവിടെ നിന്നാണിത്രയും പണമെന്ന് എല്ലാവരും അമ്പരന്നു.
അവള്‍ക്ക് വലിയ തുകകള്‍ ഒരിക്കലും നല്‍കുവാന്‍ പാടില്ല എന്ന ബോധ്യവും എല്ലാവര്‍ക്കും വന്നു. അവള്‍ ആഢംബര ജീവിതമാണ്​ നയിച്ചിരുന്നത്. മറ്റുള്ളവരുടെ അധ്വാനത്തില്‍ നിന്ന്​ കരഞ്ഞും കട്ടും തട്ടിയെടുക്കുന്ന പണം. പിന്നീടത് പ്രേമിച്ചും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും  ഭീഷണിപ്പെടുത്തിയുമായി.
ജോലിയില്ല, ഭര്‍ത്താവില്ല. കുടുംബത്തില്‍ പണമില്ല. എങ്കിലും ധാരാളിത്തത്തിനോ ധൂര്‍ത്തിനോ വേണ്ടിയുള്ള പണത്തിന് മുട്ടില്ല. കടം വാങ്ങിക്കുന്നതിനൊക്കെയുമില്ലെ ഒരു പരിധി. എവിടെനിന്നു പൈസ ഇങ്ങനെ വരുന്നു എന്തെന്നതിനാകട്ടെ ഒരു തെളിവുമില്ല. പതിയെപ്പതിയെ കുഴല്‍പ്പണം, ഹവാല എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞു തുടങ്ങി.

ശരിയായതായിരുന്നില്ല അവളുടെ ജീവിതത്തില്‍ നടക്കുന്നത്.  അവളെന്തു ചെയ്യുമ്പോഴും അവളിലൊരു ചൂഷണം ചെയ്യപ്പെട്ട കൊച്ചു പെണ്‍കുട്ടി നിസ്സഹായമായി നിലവിളിയ്ക്കുന്നത് ഞാന്‍ കണ്ടു. അവളീ ലോകത്തോട് ചെയ്യുന്നത് പലതും അവളോട് ലോകം ചെയ്തതാണ്.  പക്ഷെ അല്‍പകാലം കഴിഞ്ഞപ്പോള്‍ ഓരോ ഇരയും ആത്യന്തികമായി വേട്ടക്കാരനാകുന്ന ആ അത്ഭുതം അവളുടെ ജീവിതത്തിലുമുണ്ടായി. എന്തുമേതും മറ്റുള്ളവരെ ചൂഷണം ചെയ്തും ഉപദ്രവിച്ചും തട്ടിയെടുത്തും  ജീവിതമേ അങ്ങനെയായി മാറി.

ഞാന്‍ കാണുമ്പോള്‍ പരിണാമത്തിന്റെ അറ്റത്ത് എത്തിയിരുന്നു.
ഒരു വശത്ത് ഗതിയില്ലാതെ കടം വാങ്ങല്‍, മറുവശത്ത് അതുപയോഗിച്ച് ആഢംബര ജീവിതം. കൊണ്ടോട്ടിയിലെ ജെ ജ്വല്ലറിയിൽ കയറി 30 പവനോ മറ്റോ വാങ്ങിയത് അക്കാലത്ത് വലിയ തമാശയായിരുന്നു. ഇപ്പോള്‍ പൈസ എടുത്തുവാരാമെന്നോ അതോ ത