Tuesday, 19 October 2021

ഫുട്​ബാൾ


Text Formatted

മെസ്സിയും മാന്‍സീനിയും 
​​​​​​​അഥവാ ഫുട്ബാള്‍ കഥ: 2021

പന്തുകളിക്കാരന്‍ റിട്ടയര്‍ ചെയ്ത് കോച്ച് ആകുമ്പോള്‍ അയാളുടെ പ്രതിഭ കുറച്ചു കൂടി തെളിഞ്ഞു വരും. കളിക്കളത്തില്‍ മികച്ച അനുഭവജ്ഞാനമുള്ള മെസ്സിയോ റൊണാള്‍ഡോയോ നാളെ കോച്ച് പണി സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ബൂട്ടഴിച്ചു വെച്ച ശേഷം പെലെയുടെയും മറഡോണയുടേയും ഫുട്ബാള്‍ സംഭാവനകള്‍ സീറോ ആണ്. എന്നാല്‍ യൊഹാന്‍ ക്രൈഫിനെ പോലെ മറ്റൊരാള്‍ ഈ യൂറോ കപ്പോടെ ആ രംഗത്തേക്ക് വരുന്നു. ഇറ്റലിയുടെ കോച്ച് റൊബര്‍ട്ടോ മാന്‍സിനി. ഇക്കഴിഞ്ഞ കോപ്പ അമേരിക്കയുടേയും യൂറോയുടേയും പശ്ചാത്തലത്തില്‍ ഒരു വിശകലനം

Image Full Width
Image Caption
യൂറോ കപ്പുമായി ഇറ്റലി ടീം കോച്ച് റൊബര്‍ട്ടോ മാന്‍സീനി, കോപ്പ അമേരിക്ക കപ്പുമായി അർജൻറീന ക്യാപ്​റ്റൻ മെസ്സി.
Text Formatted

ഫുട്‌ബോളിന്റെ പുളിങ്കൊമ്പില്‍ ഇടം പിടിക്കണമായിരുന്നെങ്കില്‍ മെസ്സി ആര്‍ജൻറീനക്ക് ഒരു കിരീടം നേടിക്കൊടുക്കണം എന്ന സങ്കല്‍പം പോലെ തമാശ വേറെയൊന്നില്ല!
അതിനേക്കാള്‍ രസകരമായ മറ്റൊരു ആശയവും ഉണ്ട്; നിലവാരം കൊണ്ട് കൂതറയും, ഗെയിംമാന്‍ഷിപ്പും തിയറ്റ്ട്രിക്‌സും കൊണ്ട് കിടിലന്മാരുമായ ആര്‍ജന്റൈന്‍ ടീമിനെക്കൊണ്ട് കോപ്പ അമേരിക്ക വിജയിപ്പിച്ചതോടെ ഫുട്ബാള്‍ ചരിത്രത്തിലെ ഇതിഹാസമാവാന്‍ മെസിക്ക് കഴിഞ്ഞുവത്രെ.
ഇനിയുമുണ്ട് ന്യൂനോക്തികള്‍:  2016ലെ യൂറോയില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് ഉണ്ടാക്കിക്കൊടുത്ത പ്രായശ്ചിത്തം പോലെയാണ് മെസിയുടെ കോപ്പാവിജയം. എങ്ങനെയുണ്ട്... ചിരിക്കാനേ പറ്റൂ! 

യൂറോ മത്സരങ്ങള്‍ മാരകവും ക്രൂരവുമാണ്; ലോകകപ്പ് ജയിക്കുന്നതിനേക്കാള്‍ സാഹസം നിറഞ്ഞത്. കഠിനമായ യോഗ്യതാ റൗണ്ടാണ് യൂറോയ്ക്കുള്ളത്. പക്ഷേ, നടത്തിപ്പുകാരുടെ ആര്‍ത്തിക്കും പിടിപ്പുകേടിനും നന്ദി പറയണം, കോപ്പ അമേരിക്ക പൊളിഞ്ഞു പാളീസായ ഒരു ടൂര്‍ണമെൻറാണ്. യോഗ്യതയൊന്നും നേടണ്ട, സൗത്ത് അമേരിക്കന്‍  കോണ്‍ഫെഡറേഷന്‍ അഥവാ കോണ്‍മിബോളിന് ഉള്‍വിളി ഉണ്ടായാല്‍ കളിയുടെ ഷെഡ്യൂള്‍ ആയി. യൂറോയ്ക്ക് നാലു കൊല്ലം കൂടുമ്പോള്‍, ലോകകപ്പ് പോലെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ആവര്‍ത്തനം ഉണ്ട്. 1975 മുതല്‍ 1987 വരെ കോപ്പയും അങ്ങനെ ആയിരുന്നു. പിന്നെ തോന്നിയ പോലെ ആയി. ചിലപ്പോള്‍ രണ്ടു കൊല്ലത്തെ ഗ്യാപ്, വേറെ ചിലപ്പോള്‍ മൂന്നു കൊല്ലം. 2007 ല്‍ വീണ്ടും നാലു കൊല്ലം കൂടുമ്പോള്‍ എന്ന നിലയിലേക്ക് തിരിച്ചു വന്നു, 2015 വരെ. 2015ല്‍ കിരീടം നേടിയ ചിലി അടുത്ത വര്‍ഷം, കോപ്പയുടെ ശ