Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഒരു അധ്യാപകന്റെ റൊമാൻറിക്​ പരീക്ഷണങ്ങൾ

ആശയവിനിമയ വ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളായി ഞാനെടുത്ത് കാണിക്കാറുള്ളത് ക്ലാസ് മുറിയും പ്രണയ സന്ദര്‍ഭങ്ങളുമാണ്

Image Full Width
Image Caption
ഡെഡ് പോയറ്റ്സ് സൊസെെറ്റിയിലെ ഒരു രംഗം
Text Formatted

‘Teaching is Interperosnal Influence '...

ധ്യാപനം വ്യക്ത്യന്തര സ്വാധീനമാണെന്നും അധ്യാപന വിഷയത്തിന് മുകളിലുള്ള ഒരു അധിക മാനം അതിലുണ്ടെന്നും വിശ്വസിച്ച്​ പതിനെട്ടാം വയസ്സില്‍ കളരിയിലിറങ്ങിയ ഗുരുക്കളാണ് ഞാന്‍.
സബ്ജക്ട് എക്‌സ്പര്‍ട്ടൈസ് അദ്ധ്യാപനക്ഷമതയോടൊപ്പം നില്‍ക്കേണ്ടതാണെന്ന് പലപ്പോഴും മറന്നുപോകാറുണ്ട് . ക്ലാസ്​മുറിയുടെ ജനാധിപത്യവല്‍ക്കരണം വിദ്യാഭ്യാസ അവകാശ നിയമത്തിനുമുമ്പേ നടപ്പിലാക്കിയ ഒരു കൂട്ടം അധ്യാപകരുണ്ട്. അക്കൂട്ടത്തിലാണ്  ഞാനും. പൊതു വിദ്യാഭ്യാസരംഗത്തും അധ്യാപക വിദ്യാഭ്യാസ രംഗത്തും അങ്ങനെതന്നെ.
ആശയവിനിമയ വ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളായി ഞാനെടുത്ത് കാണിക്കാറുള്ളത് ക്ലാസ് മുറിയും പ്രണയ സന്ദര്‍ഭങ്ങളുമാണ്. അറിവ് നേടുക എന്നത് മറ്റുള്ളവരെയും അവര്‍ ഇടപെട്ട ഇടങ്ങളെയും  അറിയുകയാണ്. ക്ലാസ്​മുറിയിലെ സന്ദേശങ്ങളെയും പ്രതിസന്ദേശങ്ങളെയും- വികാരങ്ങള്‍, ബോധം, മനോഭാവം, നൈപുണി, നേട്ടങ്ങള്‍- അനുഭവിക്കുകയാണ് പഠനം. ഏകാന്തതയിലും മൗനത്തിലും പ്രണയിതാവിനെക്കുറിച്ചുള്ള ബോധവും വികാരവുമാണ് പ്രണയം. രണ്ടും അപരന്റെ മനസിലേക്കുള്ള സര്‍ഗാത്മകമായ പ്രവേശകമാണ്- Creative entry  into other's mind... പ്രൈമറി, ഹൈസ്‌കൂള്‍, കോളേജ് തലങ്ങളിലെല്ലാം പഠിപ്പിച്ചപ്പോള്‍ ഇതാണ് എന്റെ ഫിലോസഫി.

മോണോലോഗും ഡയലോഗും ആക്ഷനും പഠനവും ചതുര ഫ്രെയിമില്‍ ഉള്ള ചിത്രങ്ങളുമായി അംഗീകൃത ജോലിയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴും കുട്ടികള്‍ കൂട്ടുകാരും മുതിര്‍ന്നവരുമാണെനിക്ക്. വാട്‌സ്ആപ്പ് പഠന ഗ്രൂപ്പുകളില്‍ അവരുടെ പ്രതികരണങ്ങള്‍ എന്റെ ചിത്രത്തിന്റെ ഭാവങ്ങളുടെ സ്റ്റിക്കറുകള്‍ ആണ്

മലയാളം ആണോ ഇംഗ്ലീഷ് ആണോ ബോധനമാധ്യമം ആകേണ്ടത് എന്ന ചോദ്യത്തിന് ഞാന്‍ പറയാറുള്ള മറുപടി,  ‘Love should be the medium of instruction' എന്നാണ്. അധ്യാപക പരിശീലനങ്ങളിലും  ശില്പശാലകളിലും ഡി.എഡ്, ബി.എഡ്, എം.എഡ്. കോഴ്‌സുകളിലും ഞാന്‍ പറയാറുള്ളത്