Sunday, 28 November 2021

കഥ


Text Formatted
title

(പേര് കടമെടുത്തതാണ്. വായിച്ചതിനുശേഷം തിരിച്ചേല്‍പ്പിക്കുക)

 

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഒന്ന്​

പ്രശ്‌നം  രണ്ടാണ്. 
കണ്ണു മഞ്ഞളിക്കുന്ന ഇരുട്ടും തലയ്ക്കു മുകളിലെ  മഴക്കാറും. 
വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നെങ്കില്‍ സാബുവിന് ഇത് രണ്ടും പ്രശ്നമാകുമായിരുന്നില്ല. 
പക്ഷെ സാബു ദൈവനിശ്ചയപ്രകാരം വെളിയിലാണ്.
20 തീപ്പെട്ടിക്കൊള്ളികളും 3 മിനിക്കുട്ടി ബീഡിയുമായി അയാള്‍ ഇരുട്ടില്‍ വഴിയറിയാതെ   നില്‍ക്കുകയാണ്.
തനിക്കു വീണ്ടും വീണ്ടും തെറ്റുപറ്റുന്നു എന്ന ആധിയില്‍ ഒരു ബീഡി കത്തിക്കാന്‍ അയാള്‍ ശ്രമിച്ചു. ആ വകയില്‍ കയ്യിലെ തീപ്പെട്ടിക്കൊള്ളികളില്‍ 10 എണ്ണത്തിന്റെ കുറവ് സംഭവിച്ചു.
എന്നാലും ബീഡി കത്തിക്കിട്ടി. ആശ്വാസം.
ബീഡിയുടെ വെളിച്ചത്തില്‍ അയാള്‍ക്ക് സ്വന്തം മൂക്ക് കാണാം.
ഇനിയിപ്പോ  മുന്നോട്ടു പോകാമല്ലോ. 

കുറച്ചു ദൂരം മുന്നിലേക്ക് നടന്നപ്പോള്‍, പ്രത്യേകിച്ചൊന്നും  ശ്രദ്ധിക്കാന്‍ ഇല്ലാത്തതിനാലും ആലോചിച്ചു വിഷമിക്കാന്‍ സംഗതികള്‍ അനേകം ഉള്ളതിനാലും സാബു തന്റെ കാലുകളുടെ ചലനം ശ്രദ്ധിക്കാന്‍ തുടങ്ങി.
ഗംഭീരം. ഒരു നേതാവിന്റെ നടത്തമാണയാള്‍ക്ക്.
മുന്നോട്ട് മുന്നോട്ട് മുന്നോട്ടാണതിന്റെ പോക്ക്.
സത്യമാണ് ഇന്ന് നേരം പുലര്‍ന്ന് ഈ നിമിഷം വരെ വെച്ച കാല്‍ അയാള്‍ പുറകിലേക്ക് എടുത്തിട്ടില്ല.
അതിപ്പോള്‍ ഭാര്യയുടെ അടിവയറ്റില്‍ തൊഴിച്ചപ്പോഴായാലും അവിടെ നിന്നിങ്ങോട്ട് ഓടിയപ്പോഴാണെങ്കിലും. മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. 

ഏതായിരുന്നു ആ ഓടിയ വഴി?
കണ്ടത്തില്‍ പടിയില്‍ നിന്ന് നേരെ, അവിടെ നിന്ന് വലത്തോട്ട്, അല്ല ഇടത്തോട്ട്. ഏതായിരുന്നു  ആ വഴി? ആരിതൊക്കെ  ഓര്‍ത്തു വയ്ക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം താണ്ടുക എന്ന ലക്ഷ്യം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു. ഓടിയില്ലാരുന്നെങ്കില്‍ ഭാര്യയുടെ പ്രേതം അയാളെ കൊന്നേനെ. 

ചവിട്ടിന്റെ ഊക്കില്‍ അവള്‍ പിന്നാക്കം മറിയുന്നതും അവളുടെ കാലിനിടയിലൂടെ ചോര വരുന്നതും സാബു കണ്ടതാണ്.
എന്തായാലും അവള് മരിച്ചു, പൊലീസ് വരുന്നതിനു മുന്നേ അല്‍പ