Saturday, 27 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

യര്‍വാദ ജയിലിലെ തടവുകാര്‍

2015 മേയില്‍ അറസ്റ്റുചെയ്യപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി പുനെ യര്‍വാദ ജയിലില്‍ നാലുവര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ച മാവോയിസ്​റ്റ്​ സൈദ്ധാന്തികൻ മുരളി കണ്ണമ്പിള്ളി എന്ന കെ. മുരളി ഇന്ത്യന്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്നു

Image Full Width
Image Caption
കെ. മുരളി
Text Formatted

കെ. കണ്ണന്‍: ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങളോട് വിമതത്വം പുലര്‍ത്തുന്നവരെ നിരന്തരം നിരീക്ഷിക്കുക, കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ തടവിലാക്കുക, നിയമവിരുദ്ധമായി കേസ് നടപടികള്‍ നീട്ടിക്കൊണ്ടുപോകുക, അടിച്ചേല്‍പ്പിക്കപ്പെടുന്ന അനിശ്ചിത കാല വിചാരണ തടവിനൊടുവില്‍  ‘മരണശിക്ഷ'യിലേക്ക് തള്ളിവിടുക തുടങ്ങി മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാ അവകാശങ്ങളുടെയും വലിയ തോതിലുള്ള നിഷേധം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. താങ്കളും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലാകുകയും നാലുവര്‍ഷത്തിലേറെ പുനെയിലെ യര്‍വാദ ജയിലില്‍ തടവില്‍ കഴിയുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ചികിത്സ അടക്കമുള്ള അവകാശങ്ങള്‍ താങ്കള്‍ക്കും നിഷേധിക്കപ്പെട്ടിട്ടുണ്ട്. താങ്കളെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചതിനെതിരെയും മോചനത്തിനും ആഗോളതലത്തില്‍ തന്നെ സമ്മര്‍ദമുയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ നീതിനിഷേധങ്ങളെക്കുറിച്ചും താങ്കളുടെ അനുഭവങ്ങളില്‍നിന്ന് പറയാമോ? 

കെ. മുരളി (അജിത്ത്): ഇന്ത്യയിലെ തടവറകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പലരും പല ആവര്‍ത്തി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ തന്നെ പല ജഡ്ജിമാരും ഈ വിഷയത്തില്‍ ഇടപെട്ടു. ചിലപ്പോഴൊക്കെ പത്രവാര്‍ത്തകള്‍ മുന്‍നിര്‍ത്തി കേസെടുത്തു. അതിന്റെയൊക്കെ വെളിച്ചത്തില്‍ തടവറയിലെ മനുഷ്യാവകാശങ്ങള്‍ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കുകയും ചെയ്തു. ജാമ്യം കൊടുക്കുന്നതാണ് പൊതുവില്‍ വേണ്ടത്, വിചാരണത്തടവ് അപൂര്‍വ്വമായോ ഉണ്ടാകാവൂ എന്നും വിധിയുണ്ട്.
ഇതൊക്കെ ഉണ്ടായിട്ടും ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല എന്നതാണ് അടിസ്ഥാനപരമായ വസ്തുത. മാത്രമല്ല, പൊതുവില്‍ തടവുകാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടാതെ, യു.എ.പി.എ. പോലുള്ള നിയമങ്ങളില്‍ കുടുക്കിയിട്ടിരിക്കുന്ന തടവുകാരെ സംബന്ധിച്ച് സ്ഥിതി ഒന്നുകൂടി മോശമാണ്. കാരണം ജാമ