Monday, 29 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 16:  വട്ടാട്ടക്കൂടാരത്തിലെ കുതിക്കും കുതിരകള്‍

ടിപടിയായി അഞ്ച് മാറ്റങ്ങള്‍ ആ നഗരം മേരിയില്‍ കൊണ്ടുവന്നു.
1 . മുടിവെട്ടി ഹെയര്‍ സ്റ്റെയില്‍ മാറ്റി കളര്‍ ചെയ്തു
2.  രണ്ടാം തരത്തിലുള്ള ഒരു സൈക്കിള്‍ വാങ്ങി പേരിട്ടു
3.  തെരുവില്‍ അലഞ്ഞു നടന്ന പൂച്ചക്കുഞ്ഞിനെ എടുത്ത് വളര്‍ത്തി
4.  ദേഹത്തില്‍ ടാറ്റൂ ചെയ്തു
5.  കാതില്‍ സെക്കന്റ് സ്റ്റഡ് അടിച്ചു

നഗരത്തിലേക്ക് താമസം മാറിയതില്‍ പിന്നെ തനിക്ക് മുടിയിഴ ശാപം ഏറ്റതായി മേരി കണക്കാക്കി. അങ്ങനെ കരുതിയതില്‍ അവളെ തെറ്റു പറയുവാനും സാധിക്കുമായിരുന്നില്ല. സ്ത്രീസംരക്ഷണ സംഘടനയുടെ കീഴിലുള്ള വീട്ടില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിലും പുറത്ത് നിന്നും വാങ്ങുന്ന ഐസ്‌ക്രീമുകളിലും ന്യൂഡില്‍സിലും എന്നു വേണ്ട കണ്ണു പതിയുന്ന എല്ലാ ഇടങ്ങളിലും നീളം കൂടിയ കറുത്ത മുടി അവളുടെ കണ്ണുകളില്‍ ഉടക്കി. തനിച്ചാക്കിപ്പോന്നതിനുള്ള അന്നമ്മേച്ചിയമ്മയുടെ പഴിയാണ് മുടിയിഴശാപമായി തന്നില്‍ പതിച്ചതെന്ന് മേരിക്ക് സംശയം തോന്നി തുടങ്ങിയത് വസ്ത്രങ്ങളില്‍ വെള്ളിയിഴകള്‍ കണ്ടു തുടങ്ങിയതില്‍പ്പിന്നെയായിരുന്നു. അന്നമ്മേച്ചിയമ്മയുടെ മുടിയിഴകളാല്‍ പൊറുതി മുട്ടിയപ്പോള്‍ തന്റെ പ്രയാസം മേരി ലില്ലിയെ അറിയിച്ചു.

3AM-Arun-prasad-illustration

‘അത് ഇവിടുത്തെ ആരുടേലും ആവും. മുടി കൊഴിയുന്നുണ്ടേല്‍ അത് ചെറുതാക്കി കൊണ്ട് നടന്നു കൂടെ നിനക്ക്?' ലില്ലി തന്റെ അഭിപ്രായം മേരിയോട് തുറന്നു പറഞ്ഞു.
സംഘടനയുടെ അന്തേവാസികളുടെ എണ്ണം ഇതിനകം ഒന്നില്‍ നിന്നും ഏഴായി വര്‍ദ്ധിച്ചിരുന്നു. അവരുടെ സ്വയംപര്യാപ്തതക്കായി ലില്ലി തുടങ്ങി വച്ച തയ്യല്‍ കേന്ദ്രം അതിന്റെ പ്രാരംഭദിശയില്‍ ആയിരുന്നതിനാല്‍ മേരിയുടെ