Monday, 29 November 2021

കോവിഡിനൊപ്പം


Text Formatted

വൈറസ് ബാധിച്ച കപ്പലില്‍ കുടുങ്ങിക്കിടന്നുകൊണ്ട്
​​​​​​​നാം സ്വകാര്യ കാബിനുകള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു

ആഗോള സമ്പത്തിന്റെ 50 ശതമാനത്തിനുമുകളില്‍ കയ്യടക്കി വെച്ചിരിക്കുന്ന ഒരു ശതമാനം വരുന്ന അതിസമ്പന്ന വിഭാഗവുമായുള്ള കൂടുതല്‍ രൂക്ഷമായ സംഘര്‍ഷത്തിനായിരിക്കും പോസ്റ്റ് കോവിഡ് കാലം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്- ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ  ‘ദ ഗ്രേറ്റ് റിസെറ്റ്' എന്ന നയരേഖയുടെ വിശകലനം

Image Full Width
Text Formatted

കോവിഡ് മഹാമാരി ആരംഭിച്ച് ആറുമാസം പിന്നിട്ടപ്പോള്‍ ലോകം പൊതുവില്‍ ചര്‍ച്ച ചെയ്തത് കോവിഡാനന്തര കാലത്തെക്കുറിച്ചായിരുന്നു. എല്ലാ ചര്‍ച്ചകളിലെയും പൊതുഘടകം പോസ്റ്റ് കോവിഡ് കാലം ഭൂതകാലത്തില്‍ നിന്ന് എങ്ങിനെയൊക്കെ വ്യത്യസ്തമായിരിക്കും എന്നതായിരുന്നു. കോവിഡിനെ നേരിടാനുള്ള തന്ത്രങ്ങളില്‍ വന്‍കിട വ്യാവസായിക രാജ്യങ്ങളടക്കം പരാജയപ്പെടുകയും, ആഗോളതലത്തില്‍ തന്നെ സാമൂഹിക അസമത്വത്തിന്റെ ദുരന്തഫലങ്ങള്‍ മറനീക്കി പുറത്തുവരികയും ചെയ്തതോടെ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പൊളിച്ചുപണിയെ സംബന്ധിച്ച ചര്‍ച്ച വ്യാപകമാകാന്‍ തുടങ്ങി. ലോകമൊട്ടാകെ ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് മൂലം മരിക്കുകയും, കോവിഡിന്റെ വകഭേദങ്ങള്‍ ദ്രുതഗതിയില്‍ വ്യാപകമാകുകയും ചെയ്തതോടെ വാക്‌സിന്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തിലാക്കുകയും അഞ്ചിലധികം വ്യത്യസ്ത വാക്‌സിനുകള്‍ വിപണിയിലിറക്കുകയും ചെയ്തു. അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ അതിഭീമമായ അന്തരം നിലനില്‍ക്കുകയും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപകമാകുകയും ചെയ്യുന്നത്, ‘പോസ്റ്റ് പാന്‍ഡമിക്' ലോകം എന്ന ധാരണകള്‍ക്ക് തിരിച്ചടി നല്‍കുകയാണ്. 

വ്യക്തി ജീവിതം, കുടുംബം, പൊതു ഇടങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളെയും പുനര്‍നിര്‍മ്മിക്കാനുള്ള ആലോചനകളാണ്  നടന്നുകൊണ്ടിരിക്കുന്നത്.

‘‘ഈ മഹാമാരി വളരെക്കാലം മനുഷ്യരോടൊപ്പം നില്‍ക്കുകയും മനുഷ്യശരീരത്തില്‍ അധിവസിച്ച് കാലാനുസൃതമാകുകയും ചെയ്യുന്ന ഒരു പകര്‍ച്ചവ്യാധിയാകാന്‍ സാധ്യതയുണ്ട്'' (Bloomberg, Coronavirus Is Likely to Become a Seasonal Infection Like the Flu, Top Chinese Scientists Warn, Time, 28 April 2020,.) എന്ന് ചൈനീസ് ശാസ്ത്രജ്ഞരില്‍ പ്രമുഖനായ ജിന്‍ ക്വി (Jin Q