Saturday, 27 November 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

ഒരു സഖാവ്, ഒരു ഷോക്ക്

1986ല്‍ കെനിയയില്‍ നിന്ന് വന്ന് പോകുമ്പോഴാണ് ഇനി ഞാന്‍ തിരികെ വരില്ല എന്ന് വളരെ വേദനയോടെ മനസ്സുകൊണ്ട് തീരുമാനമെടുത്തത്. ഒരു സഖാവില്‍നിന്നുണ്ടായ അവിചാരിതമായ ഷോക്ക് ആണ്  ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

Image Full Width
Image Caption
പഴയ തമ്പാനൂർ (തിരുവനന്തപുരം) ബസ് സ്റ്റാന്റ് / Photo : Trivandrum Indian FB Page
Text Formatted

വെയില്‍ക്കാലങ്ങളില്‍ മഴ പെയ്തതേയില്ലേ? 
പെയ്തു; പല തരം മഴകള്‍; വെളുത്ത മഴകള്‍, ഓര്‍മത്തെറ്റുകളുടെ കറുത്ത മഴകള്‍, പ്രണയങ്ങളുടെയും പ്രണയഭംഗങ്ങളുടെയും നിറമാര്‍ന്ന മഴകള്‍, വഴിമുടങ്ങിയ വിപ്ലവത്തിന്റെ പോക്കിരിമഴകള്‍, അങ്ങനെ എത്രയോ മഴകളുടെ രാഗഭാവങ്ങള്‍; അവയുടെ  ആലാപന വൈവിദ്ധ്യത്തിന്റെ മന്ദ്ര, താരസ്ഥായികളിലെ സൗമ്യ- ഗംഭീര സ്വരപ്പകര്‍ച്ചകള്‍...
അങ്ങനെ എന്തെല്ലാം ഈ വെയില്‍ക്കാലങ്ങള്‍ ദാനം ചെയ്തു! 

എന്നിട്ടും യാത്രയും വഴികളും വെയിലും അവസാനിക്കുന്നില്ല. 
ചേര്‍ത്തല എസ്.എന്‍. കോളേജ്.
അപ്പന്‍ സാറിന്റെ ലക്ചര്‍ ക്ലാസുകള്‍ക്ക് ഒരു വ്യത്യസ്തത ഉണ്ടായിരുന്നു.
നിറയെ കുട്ടികളുള്ള ഞങ്ങളുടെ ക്ലാസില്‍ ഓരോരുത്തരുടെയും പേരുവിളിച്ച് അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്തിരുന്ന ഒരേ ഒരാള്‍ അപ്പന്‍ സാര്‍ ആയിരുന്നു.
റോസ് കെ. എസ്. എന്ന ഒരു പെണ്‍കുട്ടി ആയിരുന്നു അവസാന പേരുകാരി. അതുവരെ കൃത്യമായി വായിച്ച് മറന്നുപോയ മുഖങ്ങള്‍ മനസ്സിലുറപ്പിക്കാനെന്നോണം തല ഉയര്‍ത്തി ചിലരെ നോക്കി സാര്‍ എന്നും ആ പതിവുതുടര്‍ന്നു.
കോളേജില്‍ ക്ലാസുകള്‍ അഥവാ ലക്ചറുകള്‍  "കട്ട്' ചെയ്യുകയെന്നത് പതിവാണല്ലോ. കുറേക്കൂടി ഉയര്‍ന്ന ക്ലാസുകളില്‍ നമ്മുടെ ഐച്ഛിക വിഷയങ്ങള്‍ക്ക് ഡിഗ്രി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാകുമല്ലോ. (ഇപ്പോഴത്തെ എണ്ണത്തെക്കുറിച്ച് എനിക്ക് യാതൊരു പിടിപാടുമില്ല, കേട്ടോ. എന്റെ വിദ്യാര്‍ത്ഥിജീവിതകാലത്തെ കാര്യമാണ് പറയുന്നത്). അങ്ങനെയുള്ള അവസരങ്ങളില്‍ എത്ര വിരസമായ ലക്ചറാണെങ്കിലും കേട്ടിരിക്കാന്‍ നാം നിര്‍ബ്ബന്ധിതരാവും.

nss
ചേര്‍ത്തല എസ്.എന്‍. കോളേജ്

പക്ഷേ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി