Sunday, 28 November 2021

കാസീരംഗ യാത്ര


Text Formatted

ഭൂമിയുടെ പനി തൊട്ടുനോക്കുന്ന കാസീരംഗ

പത്തു വര്‍ഷം മുമ്പു വരെയുള്ള കണക്കനുസരിച്ച്, കാസീരംഗയില്‍ അന്നു വരെയുള്ള കാല്‍നൂറ്റാണ്ടിനിടയില്‍ കാട്ടുകൊള്ളക്കാര്‍ കൊന്നുതള്ളിയത് അറുനൂറോളം കാണ്ടാമൃഗങ്ങളെ. ഇന്നും കുറഞ്ഞിട്ടില്ല കാസീരംഗയിലും സമീപ മേഖലകളിലുമുള്ള വേട്ട. 

Image Full Width
Image Caption
മഴയെ തുടർന്ന് കാസീരംഗയില്‍ വെള്ളത്തിന്റെ തോത് വർധിച്ചപ്പോള്‍ അഭയസ്ഥാനം തേടുന്ന സമ്പാർ മാനുകള്‍ / Photo: Wikimedia Commons
Text Formatted

ലോകത്തെ ഏതൊരു പരിസ്ഥിതിപ്രവര്‍ത്തകനും കാണാന്‍ ഏറ്റവും നെഞ്ചേറ്റുന്ന ഇടം. 
സ്വര്‍ഗത്തിന്റെ കേട്ടറിവുള്ള ഭംഗിയോ മേലാപ്പുകളോ ഇല്ലാത്ത ഒരിടം. 
കണ്ണു നിറയ്ക്കുന്ന നിത്യഹരിതം നിറഞ്ഞ കന്യാവനക്കാഴ്ചയോ ഇല്ലാത്തത്. 
എന്തിനെയും കാമുകപ്പെടുത്തുന്ന വന്യവിജനതയോ ജീവിതത്തിന്റെ വര്‍ണരാജിയോ ഇല്ലാത്തത്.  
ഒരൊറ്റ പേരേയുള്ളൂ അതിന്- കാസീരംഗ. 

ബ്രഹ്‌മപുത്രയുടെ ആലിംഗനത്തില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നോട്ടത്തിന്റെ നരപ്പ്. 
ആകാശം തൊടുന്ന സ്ഥലങ്ങളില്‍ കാട്ടുപച്ച. 
അതില്‍ നിന്ന് അകത്തേക്ക് പോകുന്ന വനനിഗൂഢത. 
ആകാശത്തിന്റെ അതിരിലേക്കു നീളുന്ന പച്ചപ്പുല്ലിന്റെ നിബിഡത. 
ഇടയ്ക്ക് ആരെയും കണ്ണുകളിലിരുട്ടുരുട്ടി താഴേക്കു വലിക്കുന്ന ചതുപ്പുകള്‍. വെള്ളക്കെട്ടുകള്‍. ബ്രഹ്‌മപുത്രയൊന്നു നിറഞ്ഞാല്‍, വെള്ളത്തില്‍ തുവര്‍ന്നുപോകുന്ന ഭൂമി. ഇതു കാണാനാണോ, ഇക്കണ്ട വഴിയെല്ലാം അസമിലെ ഗുവാഹത്തിയില്‍ നിന്ന് ദൂരങ്ങള്‍ താണ്ടിയെത്തേണ്ടത് എന്നു ചോദിക്കാം. 
അതിന് ഉത്തരമില്ല. 

കാസീരംഗ എന്താണ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. ഭൂമിക്കു മീതെ കുലംകുത്തിക്കൊണ്ടിരിക്കുന്ന ഒരു മൃഗത്തിന്റെ നിലനില്‍പ്പിന്റെ വളരെച്ചുരുക്കം അവസാന താവളങ്ങളില്‍ ഒന്ന്.

ചിലതുണ്ട്, കണ്ടുതന്നെ നിറയേണ്ടതായിട്ട്. ചിലതുണ്ട് വാക്കുകള്‍ കൊണ്ട് ഓട്ടയടക്കാന്‍ പറ്റാത്തതായിട്ട്. ചിലതുണ്ട് നിറം വാരിപ്പൂശി വരച്ചുകാണിക്കാന്‍ പറ്റാത്തതായിട്ട്. അതിന്റെ പേരാണ് കാസീരംഗ. അത് ഏതെങ്കിലും മൃഗത്തിന്റെ, മൃഗങ്ങളുടെ വെറും കൂട്ടിലിട്ടടച്ച ശാലയല്ല. പൊയ്‌പ്പോയ കാലത്തിന്റ ഫോസിലുകള്‍ അടുക്കിവച്ച കാഴ്ചബംഗ്ലാവല്ല. വെറും വെള്ളക്കെട്ടും ചതുപ്പും പുല്‍മേടുകളും മാത്രമല്ല. കാടു മുഴുവന്‍ ഫോറസ്റ്റാണല്ലോ എന്ന് വിസ്മയപ്പെടുത്തുന്ന കാനനക്കാഴ്ചയുമാണ്.