Friday, 25 November 2022

Tamil Story


Text Formatted

മഴയുടെ സ്വരം തനിയെ 

Image Full Width
Image Caption
ബാ. വെങ്കടേശന്‍ 
Text Formatted

 "തേരില്‍ ഉപവിഷ്ടനായവന്‍ കറങ്ങുന്ന രഥചക്രത്തിനുമുകളില്‍ നിന്ന് താഴേക്ക് നോക്കുന്നതുപോലെ അവന്‍ രാപകലുകള്‍ക്കും മീതെയിരുന്ന് താഴേക്ക് ദൃഷ്ടി പതിപ്പിക്കുന്നു. വാസ്തവത്തില്‍ രാപകലുകളില്‍നിന്ന് മുക്തനാകുവാന്‍ അറിയുന്നവന്റെ ആയുസ്സിനെ രാപകലുകള്‍ നശിപ്പിക്കുന്നില്ല'.
ശതപഥ ബ്രാഹ്‌മണം II:3:3:12

മഴവീടിനുമുന്നില്‍ വണ്ടികള്‍ നിന്നതും പരമശിവം പിള്ളയും ചിന്താമണിയും അവരവരുടെ കാലങ്ങളില്‍നിന്ന് വെവ്വേറെയായി വെളിപ്പെട്ട് താഴെയിറങ്ങി. പറഞ്ഞുവെച്ചിരുന്നതുപോലെ മഴയും വന്നിരുന്നു. അവരെയവിടെ കൊണ്ടുവന്നുവിട്ട കൂടുവണ്ടികള്‍ കാഴ്ചയില്‍നിന്ന് അകന്നപ്പോള്‍ മണ്‍പാതയുടെ എതിര്‍വശത്തുനിന്ന് അതു തന്റെ മുഴുവന്‍ ആകാരത്തെയും അറിയിച്ചവിധം അവരുടെ മുമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. സമചതുരത്തിലുള്ള പാറക്കല്ലുകള്‍ ഒന്നിനുമുകളിലൊന്നായി അടുക്കപ്പെട്ട് മാനംമുട്ടെ ഉയര്‍ന്നിരുന്ന ചാരുതയെയും അവയുടെ വിദഗ്ധമായ ആസൂത്രണത്താല്‍ ഉച്ചനേര വെളിച്ചത്തിന് പുതിയ അര്‍ത്ഥത്തെ പ്രദാനംചെയ്യുമ്പോലെ എട്ടുദിക്കുകളിലും ചിതറിക്കൊണ്ടിരുന്ന വര്‍ണ്ണങ്ങളെയും കണ്ണെത്തും ദൂരത്തോളം വ്യാപിച്ചിരുന്ന പൂന്തോട്ടത്തെയും കണ്ട് അവരിരുവരും തെല്ലുനേരം അമ്പരന്നു നിന്നു. അത് ഉറപ്പുള്ള കല്ലുകളാല്‍ നിര്‍മ്മിച്ച വസ്തുവെന്നുതന്നെ ചിന്താമണിയാല്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.

കല്ലുകള്‍ക്കുളളില്‍ അവയുടെ ബലത്തെ അയവുവരുത്താതെത്തന്നെ പഞ്ഞിയുടെ മാര്‍ദ്ദവത്തെയും ലഘുത്വത്തെയും എങ്ങനെ നല്‍കാന്‍ കഴിഞ്ഞെന്ന് പരമശിവം പിള്ളയുടെ തൊഴില്‍ബുദ്ധിയും ആശ്ചര്യപ്പെട്ടു. പിന്‍ഭാഗത്ത് വ്യാപിച്ചിരുന്ന ആകാശം കാഴ്ചയ്ക്കുള്ളില്‍ അകപ്പെടുന്ന അതിരിനെ കണക്കാക്കി ആ അതിരുവരെ നിലാമുറ്റത്തെ വെളിപ്പുറത്തേക്ക് നീട്ടിയും ഇഴച്ചും യോജിപ്പിച്ചിരുന്ന രീതി ആകാശത്തെയും ആ വീടിന്റെ ഒരു അംഗമായി ഇണക്കിച്ചേര്‍ത്തിരുന്നു. ദിവസത്തിന്റെ കറക്കത്തെ വെളിപ്പെടുത്തുന്ന ഓറഞ്ച് ഊത ഇളംപ്പച്ച ചുവപ്പ് മഞ്ഞള്‍ കൂടാതെ കടുംനീല എന്നിങ്ങനെ ഏതു നിറമായിരുന്നാലും പുറംചുവര്‍ അവയെ സ്വാംശീകരിച്ചുകൊണ്ട് ഉടന്‍തന്നെ അതിനു തക്കവണ്ണം തന്റെ നിറത്തെയും അനുരൂപപ്പെടുത്തുമെന്നത് അതിനെ കണ്ടമാത്രയില്‍തന്നെ പരമശിവം പിള്ളയ്ക്ക് മനസ്സിലായി. മുഖപ്പിലേക്കും എതിരെ വിസ്തൃതമായിക്കിടക്കുന്ന മരക്കൂട്ടങ്ങളിലേക്കുമായി പറന്നുപറന്ന് മായപ്പാലമിട്