Monday, 29 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 22

സൂര്യനെ ചുംബിച്ച ആണ്‍കുട്ടികള്‍

ഞാനൊരുണക്കയിലയായിരുന്നു. സൂര്യച്ചൂടാര്‍ന്ന നോട്ടം കൊണ്ട് ആയിരം പുരുഷന്മാര്‍ നയനരതി ചെയ്ത പെണ്ണുണക്കയില. ചോര കലങ്ങിയ തറയില്‍ വഴുപ്പാര്‍ന്ന നനഞ്ഞ പെണ്‍ശരീരമായി ഞാന്‍ കുതിര്‍ന്നു കിടന്നു. ഉമിനീരും ശുക്‌ളവും പൊള്ളിച്ച ഉടലില്‍ നിന്നും തൊലിയടര്‍ന്നു വീണു.

Image Full Width
Image Caption
ഇന്ദു മേനോൻ
Text Formatted

ന്റെ 15ാമത്തെ വയസ്സിലാണ് ശരീരത്തിനുനേരെയുള്ള മറ്റൊരു ആക്രമണം നടക്കുന്നത്. 
അപൂര്‍ണമായ മറ്റൊരു ആക്രമണം. 
എന്നാല്‍ ഭര്‍ത്താവൊത്തുള്ള ആദ്യരാത്രിയില്‍ പോലും എന്റെ ഹൃദയത്തെ നിര്‍ത്തിക്കളഞ്ഞത്ര ഭയാനകമായാണത് വന്നത്. 
എന്റെ ചെറിയ കുഞ്ഞുങ്ങള്‍ പാലുകുടിക്കുമ്പോള്‍ പോലും നഖം തട്ടിയ നിമിഷം തലയ്ക്കുവന്നടിച്ചപോലെ ആ ഓര്‍മ ചവര്‍ത്തു.
കുട്ടിക്കാലത്തെ അപസ്മാരം വെളുപ്പിച്ച സൂര്യക്കട്ടകള്‍ മീസ്സാങ്കല്ലുകളെ വെള്ളയാക്കിയതും ഉമ്മൂമ്മ ശെയ്ത്താന്റെ തലയടിച്ച് പൊട്ടിച്ചതും എന്നെ രക്ഷിച്ചതും കൂടാതെ ഓര്‍മിച്ചു വെയ്ക്കത്തക്കവിധം അപകടകരമായ വിധത്തില്‍ ഒരു അടുത്ത ബന്ധുവിന്റെ മറ്റൊരു ആക്രമണത്തില്‍ നിന്നു കൂടി ഞാന്‍ കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. 

മൂന്നു മുതല്‍ 15 വയസ്സു വരെയുള്ള ഈ മൂന്നു സംഭവങ്ങളും എന്നെ ഉള്‍ക്കലക്കി. ഭയപ്പെടുത്തി. ഉറക്കത്തില്‍ ഞാനോടിക്കൊണ്ടേയിരുന്നു.
ഴാപ്പാണം പുകയിലയും ക്യുട്ടിക്ക്യുറ പൗഡറും യൂഡിക്കൊളോണും എന്നെ ദുസ്സഹമായി പിന്തുടര്‍ന്നു.
നേര്‍ത്തരോമങ്ങള്‍ നിറഞ്ഞ ഓരോ പുരുഷക്കൈകളും എന്നെ പേടിപ്പിച്ചു കൊണ്ടെയിരുന്നു. 

ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ ന്യായീകരിക്കുമായിരുന്ന ഈ കൃത്യങ്ങള്‍ പെണ്‍കുട്ടിയായതിനാല്‍ തന്നെ ഞാന്‍ മറച്ചുപിടിച്ചു. കാരണം ഓരോ പെണ്‍ശരീരവും ജനനം മുതലേ കുറ്റകരമാണ്.

എന്നിട്ടും ആ സംഗതികള്‍ അമ്മയോടോ അച്ഛനോടോ കുടുംബക്കാരോടോ എനിക്ക് പറയാന്‍ കഴിഞ്ഞില്ല. എന്റെ കാലത്ത് അതൊക്കെ എങ്ങനെ പറയണമെന്ന് എനിക്കറിയുമായിരുന്നില്ല. അല്ല, ഞങ്ങള്‍ കുട്ടികള്‍ക്കറിയുമായിരുന്നില്ല.
കുട്ടികള്‍ എന്തെങ്കിലും സത്യം പറയുമ്പോള്‍ അത് മുതിര്‍ന്നവര്‍ക്കെതിരാണെങ്കില്‍ അവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ നമ്മളെ കള്ളന്മാരാക്കിക്കളയും. നമ്മള്‍ നുണപറയുന്നവരും പറ്റിപ്പുകാരുമാകും. വലിയ മനുഷ്യര്‍ നമ്മളെ കള്ളന്മാരെന്നു വിളിക്കും. അപ്പോള്‍ നാം