Monday, 29 November 2021

വ്യക്​തിയും കാലവും


Text Formatted

അമര്‍ത്യാസെന്‍; ചോരയും നീരുമുള്ള ഒരു വീട്

ബെന്‍വെനുതോ സെല്ലിനിയുടേയും ബര്‍ട്രാന്‍ഡ് റസ്സലിന്റെയും ഇല്യാസ് കാനേറ്റിയുടേയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഒക്കെ ക്ലാസിക് ആത്മകഥകളോടൊപ്പം ഞാനീ പുസ്തകത്തെ ചേര്‍ത്തു വെക്കുന്നു- Home in the World - A Memoir എന്ന പുസ്തകം മുന്‍നിര്‍ത്തി അമര്‍ത്യാസെന്നിന്റെ അസാധാരണ ജീവിതകാലങ്ങളിലൂടെ ഒരു സഞ്ചാരം

Image Full Width
Image Caption
അമര്‍ത്യാസെന്‍ / Photo: Wikimedia Commons
Text Formatted

രാണ് ആത്മകഥയെഴുതേണ്ടത്? 
ആത്മകഥകള്‍ എന്തിനെഴുതണം? 
ആത്മകഥകള്‍ എങ്ങനെയെഴുതണം? 

ഈ മൂന്നു പ്രധാനചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയത് മികച്ച ആത്മകഥകള്‍ തന്നെയാണ്. പുതിയ കാലത്ത് ഈ ചോദ്യങ്ങളെ നേരിടാതെ ആരൊക്കയോ ആത്മകഥകള്‍ എഴുതിക്കൂട്ടുകയും അവ ആ സാഹിത്യവിഭാഗത്തിന്റെ ഉത്തരവാദിത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്തു. അങ്ങനെ ആത്മകഥകളുടെ സ്വഭാവം മാറിപ്പോയ ഒരു കാലമാണിത്. വളരെ മുമ്പ് Why I Think Autobiographies Are  Important (Katie Sewell) എന്നൊരു ലേഖനം വായിച്ചിരുന്നു. ജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തി എന്ന നിലയില്‍ ഒരാളെ രൂപപ്പെടുത്തുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് ആത്മകഥകളുടെ ഉദ്ദേശ്യം എന്നാണതില്‍ പറയുന്നത്.

വളരെ ലളിതവും വിനീതവുമായ തുടക്കങ്ങളിലൂടെ നടന്നുനീങ്ങിയ ഒരിന്ത്യക്കാരന്‍ ലോകത്തിന്റെ നെറുകെയിലെത്തിയതിന്റെ അനുഭവസാക്ഷ്യം കൂടിയാണീ പുസ്തകം.

ഒരു വ്യക്തിയുടെ ജീവിതത്തെയും അയാള്‍ ജീവിച്ച കാലത്തേയും വായനക്കാര്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നവയാണ് നല്ല ആത്മകഥകള്‍. ജീവിതത്തിനകത്തേക്കും പുറത്തേക്കുമുള്ള നോട്ടങ്ങള്‍ ആത്മകഥയെ അര്‍ത്ഥവത്താക്കുന്നു. ഇതൊക്കെ ഓര്‍മിപ്പിക്കുന്ന ഒരസാധാരണ ആത്മകഥയെപ്പറ്റിയാണ് ഞാനിവിടെ എഴുതാന്‍ പോകുന്നത്. 

മുപ്പത്തിയേഴില്‍ മുപ്പത്തിമൂന്നാമന്‍!  

1998-ല്‍ നോബല്‍ സമ്മാനം നേടിയതിനെത്തുടര്‍ന്ന് അമര്‍ത്യാസെന്‍ ബംഗ്ലാദേശിലെ ധാക്ക സന്ദര്‍ശിച്ചു. അദ്ദേഹം ബാല്യകാലം കഴിച്ചുകൂട്ടിയ സ്ഥലമാണ് ധാക്ക. ആദ്യകാല വിദ്യാഭ്യാസം നേടിയ ധാക്കയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂളില്‍ അദ്ദേഹത്തിനൊരു സ്വീകരണമൊരുക്കിയിരുന്നു. അദ്ദേഹം വരുന്നു എന്നറിഞ്ഞപ്പോള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്‌കൂളിലെ ആദ്യകാല റെക്കോഡുകള്‍ തെരഞ്ഞുപിടിച്ച് സെന്നിന്റെ പഴ