Monday, 29 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 6


Text Formatted

മാനേജര്‍,  ‘പേഴ്സണല്‍'

പേഴ്സണല്‍ മാനേജ്മെൻറ്​ അഥവാ ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ടുമെൻറ്​ എന്ന കുറുക്കന്‍ മടയെ, അവിടത്തെ ചോരമണമുള്ള കാറ്റിനെ ഞങ്ങള്‍ പതിയെ മനസ്സിലാക്കിത്തുടങ്ങുകയായിരുന്നു!

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

ങ്ങനെ ആറുമാസം കടന്നുപോയി.
മിക്ക പ്ലാന്റുകളിലും ട്രെയിനിങ്ങിനു പോയി.
ലബോറട്ടറിയാണ് മിക്കവര്‍ക്കും ഇഷ്ടമായത്. ലാബിന്റെ അന്തരീക്ഷം കോളേജില്‍ പരിചിതമായിരുന്നതിനാലും അവിടത്തെ ജോലിയുടെ രീതി ഇഷ്ടപ്പെട്ടതുകൊണ്ടും താരതമ്യേന ഒരേ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് മിക്കവരും എന്നതുകൊണ്ടും സര്‍വോപരി പ്ലാൻറിലെ പിരിമുറുക്കങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും ആണ് എല്ലാവര്‍ക്കും ലബോറട്ടറി ഇഷ്ടമായത്.
വളരെ സൗഹാര്‍ദ്ദപരവും പ്രസാദാത്മകവുമായൊരു അന്തരീക്ഷമാണ് ലാബിലേത്. അതുകൊണ്ട് എവിടെ പോസ്റ്റ് ചെയ്താലും എല്ലാവരും ലാബില്‍ ഒത്തുചേരുന്ന സ്ഥിതിവന്നു.
അന്ന് ലാബില്‍ പ്രശസ്ത നാടകകാരനായ ടി. എം. ഏബ്രഹാം കെമിസ്റ്റായി ജോലിചെയ്യുന്നുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടതോടെ വലിയ സൗഹാര്‍ദ്ദത്തിലായി. ഇപ്പോഴും അത് തുടരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. 
അങ്ങനെ ആറുമാസം പൂര്‍ത്തീകരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അത് സംഭവിച്ചത്!

ഒഴിവുള്ള വേക്കന്‍സികളിലേയ്ക്ക് നിയമിക്കാനായി ഇന്റര്‍വ്യു! ആദ്യം തന്നെ സ്ഥാനം ഉറപ്പിക്കണം എന്നുതീരുമാനിച്ച് മിക്കവരും കഠിനമായി പ്രയത്നിച്ചുതുടങ്ങി.  സൗഹൃദപരമായിരുന്ന ഡോര്‍മിറ്ററി അന്തരീക്ഷം പെട്ടെന്ന് മത്സരബുദ്ധിയുടേയും തന്ത്രങ്ങളുടേയും സ്ഥലമായി മാറി.

ഒഴിവുള്ള വേക്കന്‍സികളിലേയ്ക്ക് നിയമിക്കാനായി ഇന്റര്‍വ്യു!
മെമ്മോ കിട്ടിയതോടെ എല്ലാവരും ഉഷാറായി. മൂന്നുകൊല്ലത്തെ ട്രെയിനിങ്ങിനുവന്നിട്ട് ആറാം മാസത്തില്‍ത്തന്നെ ജോലി ലഭിക്കാന്‍ പോവുന്നു! എത്രപേരെ നിയമിക്കും എന്ന് നിശ്ചയമില്ല. ആദ്യം തന്നെ സ്ഥാനം ഉറപ്പിക്കണം എന്നുതീരുമാനിച്ച് മിക്കവരും കഠിനമായി പ്രയത്നിച്ചുതുടങ്ങി. ചിലര്‍ കഠിനമായ പഠനം. ചിലര്‍ അതോടൊപ്പം ഫാക്ടിലെ ഉദ്യോഗസ്ഥരായ ബന്ധുക്കളുടെ ഗൃഹസന്ദര്‍ശനം നടത്തി റാങ്ക് ലിസ്റ്റില്‍ ഉറപ്പായും ഉണ്ടാവാനുള്ള  ‘പിടിയും വലിയും' നടത്തിത്തുടങ്ങി. വളരെ സൗഹൃദപരമായിരുന്ന ഡോര്‍മിറ്ററി അന്തരീക്ഷം പെട്ടെന്ന് മത്സരബുദ്ധിയുടേയും തന്ത്രങ്ങളുടേയും സ്ഥലമായി മാറി. ടെസ്റ്റ് കഴിഞ്ഞു. ഇന്റര്‍വ്യൂവിന് വിളിച്ചു. ഇന്റര്‍വ്യുവും കഴിഞ്ഞത