Saturday, 27 November 2021

ലൈംഗിക ന്യൂനപക്ഷം


Text Formatted

‘അനന്യമാർ ഇനിയുമുണ്ട്​ ഞങ്ങൾക്കിടയിൽ’

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെതുടർന്ന്​  അനന്യകുമാരി എന്ന ട്രാൻസ്​ ജെൻഡർക്ക്​ ജീവനൊടുക്കേണ്ടിവന്ന സാഹചര്യത്തിൽ, ട്രാൻസ്​ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ച്​ എഴുതുന്നു, ട്രാൻസ്​ജെൻററായ ഫൈസൽ ഫൈസു

Image Full Width
Image Caption
ഫൈസൽ ഫൈസു
Text Formatted

ലിംഗമാറ്റ ശസ്ത്രക്രിയയിൽ അപാകതയുണ്ടായി എന്ന പരാതി ഉന്നയിച്ച്​അനന്യമോൾ അലക്​സ്​ ആത്മഹത്യ ചെയ്​ത സംഭവം, ട്രാൻസ്​ ജെൻറർ സമൂഹത്തിന്റെ ശാരീരികവും വൈകാരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചും ​ക്രൂരമായ വിവേചനങ്ങളെക്കുറിച്ചുമുള്ള ചർച്ച സജീവമാക്കിയിരിക്കുകയാണ്​. 
സംസ്ഥാനത്ത് ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെന്ന നിലയില്‍ അറിയപ്പെട്ട അനന്യയുടെ മരണത്തിന് പിന്നാലെ അവരുടെ സുഹൃത്ത് ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അനന്യയുടെ മരണം. അനന്യയുടേത് ആത്മഹത്യയാണെങ്കില്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ വച്ച് കൊല്ലപ്പെട്ട ശാലുവിന്റേത് സാമൂഹിക വിരുദ്ധരുടെ ആക്രമണം മൂലമുണ്ടായ മരണമാണ്. ട്രാൻസ്​ജെൻറർ വ്യക്​തിക​ളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്​ചപ്പാടിനെ തുറന്നുകാട്ടുകയാണ്​, തീ​വ്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന, അനന്യയുടെ സുഹൃത്തു കൂടിയായ ഫൈസൽ ഫൈസു. 
കൊച്ചി മെട്രോയില്‍ ആദ്യമായി ജോലിക്ക് കയറിയ ട്രാന്‍സ്‌ജെന്‍ഡറുകളില്‍ ഒരാളാണ്​ ഫൈസല്‍.

അനന്യക്ക്​ എന്താണ്​ സംഭവിച്ചത്​?

നന്യയുടെ സര്‍ജ്ജറിയില്‍ കൈപ്പിഴവ് സംഭവിച്ചുവെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അവരെ ചികിത്സിച്ച ഡോ. അര്‍ജ്ജുന്‍ അശോകന്‍ തന്നെയാണ് എന്റെ ബ്രസ്റ്റ് സര്‍ജ്ജറിയും ചെയ്തത്. എന്റെ വിഷയത്തില്‍ ഒരു സങ്കീര്‍ണതയുമുണ്ടായിട്ടില്ല. പക്ഷേ, എല്ലാവരിലും ഒരുപോലെ ആകണമെന്നില്ലല്ലോ?

റിനൈ മെഡിസിറ്റിയില്‍ ആറുമാസം മുമ്പാണ്​ ഡോ. അര്‍ജുന്‍ അശോകന്‍ എന്റെ ബ്രസ്​റ്റ്​ സർജറി ചെയ്​തത്​. കമ്യൂണിറ്റിയില്‍ ഭൂരിഭാഗം ആളുകളും ബ്രസ്റ്റില്‍ ചെയ്തിരിക്കുന്നത് സിലിക്കോണ്‍ ഇംപ്ലാന്റേഷന്‍ ആണ്. എന്റെ സർജറിയിൽ, വയറ്റില്‍ നിന്ന്​ ഫാറ്റ് എടുത്ത് ബ്രസ്റ്റില്‍ വയ്ക്കുകയായിരുന്നു. ബ്രസ്റ്റിന് മൃദുത്വമുണ്ടാകുന്നതിനും എന്റെ ശരീരത്തിലേതല്ലാത്ത മറ്റൊരു സാധനം കുത്തിക്കയറ്റിവയ്ക്കാനുള്ള താല്‍പര്യമില്ലായ്മയുമായിരുന്നു അതിനുകാരണം. ഏകദേശം ഒ