Monday, 29 November 2021

ക്ലാസിക്​ വായന


Text Formatted

മാരിക്കാലം- 3

നിസ്സാരമെന്ന് എല്ലാവര്‍ക്കുമറിയാം, മരിച്ചവര്‍ക്കൊഴികെ 

ജീവിതത്തിനും പ്രവചനാതീതമായ മരണത്തിനും ഇടയില്‍ നില്‍ക്കുന്ന, എന്നിട്ടും സ്വാര്‍ത്ഥമായ ജീവിതത്തെ കുറിച്ചാണ്  ‘പ്ലേഗ്' എന്ന നോവലില്‍ കാമു പറയുന്നത്. 

Image Full Width
Text Formatted

ള്‍ജീരിയന്‍ തീരത്തെ ഫ്രഞ്ച് അധീനതയിലുള്ള ഒരു പ്രദേശം എന്നതില്‍പ്പരം ഒരു പ്രത്യേകതയും ഒറാന്‍ നഗരത്തിനില്ല.
അവിടെയോരോരുത്തരും സ്വന്തം കാര്യവും സമ്പത്തും മാത്രമാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന, തിരക്കേറിയ യാന്ത്രിക ജീവിതം ജീവിക്കുന്നവരാണ്. അങ്ങനെയിരിക്കെ ബെര്‍ണാഡ് റിയു എന്ന ഡോക്ടറുടെ മുന്നില്‍ പെട്ടെന്ന് ഒരു എലി ചത്തുവീണു. 

അത് ഒരു തുടക്കം മാത്രമായിരുന്നു.
പിന്നീട് നഗരമാകെ എലികള്‍ ചത്തുമലച്ചു.
നഗരവാസികളുടെ ആവശ്യപ്രകാരം ഗവണ്‍മെന്റ് വൃത്തിയാക്കല്‍ നടപടി തുടങ്ങുകയും ദിവസങ്ങള്‍ക്കകം നഗരം പൂര്‍വ സ്ഥിതിയിലാകുകയും ചെയ്തു. പക്ഷേ ഡോക്ടര്‍ റിയുവിന് അതോടെ മനഃസമാധാനം നഷ്ടപ്പെടുകയായിരുന്നു. എവിടെയോ മരണം പതുങ്ങിയിരിക്കുന്നത് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
14ാം നൂറ്റാണ്ടിലെ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെട്ട മഹാമാരിയും 15, 16 നൂറ്റാണ്ടുകളില്‍ ആവര്‍ത്തിച്ച മഹാമാരികളും വായനയിലൂടെ അറിഞ്ഞിട്ടുള്ള ഡോക്ടര്‍ക്ക് പ്ലേഗിന്റെ ഭീകരത അറിഞ്ഞുകൊണ്ട് എങ്ങനെ സമാധാനിക്കാനാവും. വൈകാതെ ഡോക്ടര്‍ ഭയന്നതുതന്നെ സംഭവിച്ചു. ഇത്തവണ മരിച്ചുവീണത് എലികളായിരുന്നില്ല; മനുഷ്യരായിരുന്നു. 

പ്ലേഗ് പടര്‍ന്ന വര്‍ഷമൊന്നും നോവലില്‍ കാമു എടുത്തു പറഞ്ഞിട്ടില്ല. മാനവചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന മഹാമാരിയെക്കുറിച്ചുള്ള നോവലാണ് എന്നത് തന്നെ ഇവിടെ കാലഗണനകളെ അപ്രസക്തമാക്കുന്നു. 

പ്ലേഗ് എന്ന നോവലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് വ്യക്തമാണല്ലോ. എന്നാല്‍ ആഖ്യാതാവ് ആരെന്നുപോലും ആദ്യമൊന്നും വ്യക്തമാക്കാത്ത തരത്തിലാണ് കാമു കഥ തുടങ്ങുന്നത്. പിന്നീട് വരാനിരിക്കുന്ന ഭീകരതയുടെ ലാഞ്ഛന ഒട്ടുമില്ലാതെ വളരെ സാധാരണ സ്ഥിതിയിലുള്ള ഒറാന്‍ നഗരത്തെകുറിച്ച് പറഞ്ഞാണ് നോവല്‍ തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ ബെര്‍ണാഡ് റിയു എന്ന ഡോക്ടര്‍ തന്നെയാണ് കഥ പറയുന്നത്. റാം ബേര്‍ എന്ന പത്രപ്രവര്‍ത്തകനായ കഥാപാത്രം  കാമുവിനെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പോകെപ്പോകെ  വ്യക്തമാകുകയും ചെയ്യും. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിനെ ജര്‍മനി  കീഴടക്കിയ കാലത്ത് കാമു ഫ്രഞ്ച് പ്രതിരോധ