Monday, 29 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ആ അധ്യാപികയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂള്‍ ഓര്‍മ

ഞാനടക്കമുള്ള മുഴുവന്‍ കുട്ടികളിലും ഇടപെട്ട ഒരു അധ്യാപികയെ കുറിച്ചാണ് പറയുന്നത്. അതുകൊണ്ടുതന്നെ അത് ഒരേസമയം ഞങ്ങളുടെ മുഴുവനും അതേസമയം എന്റെ മാത്രവും ആയ അനുഭവം ആണ്

Image Full Width
Image Caption
ടി. കെ. മീരാഭായ്
Text Formatted

ര്‍മ, അനുഭവം എന്നിവ  ഫിക്ഷനേക്കാള്‍ ഏറെ വായിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഓര്‍മകളുടെ ഭാരത്തിന് ഒരു നിശ്ചിത മൂല്യം ഉണ്ടാവണം എങ്കില്‍ ഓര്‍മിക്കുന്നവര്‍ ആരാണ് എന്നതുകൂടി ഒരു ഘടകം ആണെന്നും തോന്നാറുണ്ട്. അല്ലെങ്കില്‍ അവരെ ഏതെങ്കിലും  ‘ആ ഒരു' രീതിയില്‍ പ്ലേസ് ചെയ്തിട്ട് വേണം എന്നും.

ഇതു എഴുത്തില്‍ മാത്രം അല്ല, എവിടെയും ഉണ്ട്.
ഒരുദാഹരണം പറയാം. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആണ് വേദി.
ബാച്ച് സംഗമം അല്ല. മൊത്തം ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ യോഗം.
അവിടെ ഒരാള്‍ അയാള്‍ക്ക് ചെറുപ്പത്തില്‍, അദ്ദേഹത്തിന് പഴയ ഷര്‍ട്ടുകള്‍ എത്തിച്ചു കൊടുത്തിരുന്ന ഒരു അധ്യാപികയെ കുറിച്ച് ഏറെ വൈകാരികമായി പറഞ്ഞൊരു സംഭവം. എന്നാല്‍ അതൊരു നൊസ്റ്റാള്‍ജിയ എന്നതിലുപരി വലിയ സംഭവമായി കേട്ടിരുന്ന ഞങ്ങള്‍ക്കാര്‍ക്കും തോന്നിയില്ല. കാരണം ആ മനുഷ്യന്‍ ഇപ്പോഴും ആരെങ്കിലുമൊക്കെ പഴയ ഷര്‍ട്ടുകള്‍ കൊടുത്താല്‍ സ്വീകരിക്കാന്‍ തയ്യാറുള്ള അവസ്ഥയില്‍ തന്നെയാണ് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അയാളുടെ ഓര്‍മയുടെ മൂല്യം ആ അറിവിനുമുന്നില്‍ അല്പം പതുങ്ങി നിന്നു, ഞങ്ങളുടെ കാഴ്ചപ്പാടില്‍...

അതിജീവിക്കുവാന്‍ ബുദ്ധിമുട്ടുന്ന ഏതെങ്കിലും ഒരു കുട്ടിയെ/ചില കുട്ടികളെ സവിശേഷമായി പരിഗണിക്കുക എന്നതിലുപരി മുഴുവന്‍ കുട്ടികളെയും ​പ്രത്യേകം പ്രത്യേകം പരിഗണിക്കുക എന്ന നിലപാട് എടുത്തവര്‍ ആയിരുന്നു കൂടുതല്‍ നല്ല അധ്യാപകര്‍ എന്ന് ഇപ്പോള്‍ തോന്നുന്നു.

നല്ല അധ്യാപകരെ കുറിച്ച് എഴുതുമ്പോള്‍ എനിക്ക് ഒരു കണ്‍ഫ്യൂഷന്‍ എപ്പോഴും ഉണ്ട്. കേവല സ്‌നേഹത്തിന്റെ ഭൂമികയില്‍ നിന്നു കൊണ്ട്​ താന്‍ പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച ഒരു പാടു പേരെ പരിചയമുണ്ട്. ചിലരില്‍ നിന്നൊക്കെ ആ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. നേരത്തെ പറഞ്ഞ പോലെ ഷര്‍ട്ട്, പുസ്തകം ഒക്കെ ലഭിച്ചിട്ടുമുണ്ട്. അവരാണോ മാതൃകാ അധ്യാപകര്‍?
അതോ, മറ്റു ചിലര്‍, താന്‍ പഠിപ്പിക്കുന്ന കുട്ടികളോട് യാതൊരു വിധ വൈകാരിക പരിഗണനയും പുലര്‍ത്തിയില്ല എങ്കിലും താങ്കളുടെ അപാരമ