Wednesday, 20 October 2021

വായന


Text Formatted

വരൂ, ഈ മുറിവുകളില്‍ ചുംബിക്കൂ...

വിന്‍സെൻറ്​ വാന്‍ഗോഗിനെ പരാമര്‍ശിക്കുമ്പോള്‍ ഒരു ക്രിസ്തുബിംബത്തിന്റെ സൂചനകള്‍ വട്ടം വീശി വിടരുന്നത് വായിച്ചെടുക്കപ്പെട്ടേക്കാം, വരുംകാലത്തിന്റെ വായനകളില്‍- ഇര്‍വിംഗ് സ്റ്റോണിന്റെ ലസ്​റ്റ്​ ഫോർ ലൈഫ്​ എന്ന നോവലിന്റെ വായന

Image Full Width
Image Caption
വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതം ആസ്പദമാക്കി 2017-ല്‍ പുറത്തിറങ്ങിയ 'ലവിങ്ങ് വിന്‍സെന്റ്' എന്ന ആനിമേഷന്‍ ചിത്രത്തിലെ രംഗം.
Text Formatted

1880 മുതല്‍ 1890 വരെയുള്ള ഒരു ദശകത്തെ കലാപര്യകൊണ്ടുമാത്രം കലാസ്വാദകരുടെ മനസ്സില്‍ ശാശ്വത ഇരിപ്പിടം നേടിയ ഡച്ച് പെയിന്റര്‍ വിന്‍സെൻറ്​ വാന്‍ഗോഗ് ജീവിച്ചിരുന്ന കാലത്ത് എല്ലാവരാലും നിരസിക്കപ്പെടുകയും കൊടിയ അപമാനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. 37 വയസ്സും മൂന്നു മാസവും മാത്രം ജീവിച്ചിരിക്കുകയും അതിനിടയില്‍ ഒരു മനുഷ്യന്‍ അനുഭവിക്കാവുന്നതിന്റെ പരമാവധി ഒറ്റപ്പെടലും ദാരിദ്ര്യത്തിനും പുറമെ സ്‌കിസോഫ്രീനിയ എന്ന തീവ്ര മനോരോഗവും കൂടിച്ചേര്‍ന്നപ്പോള്‍ വിന്‍സെൻറ്​ സമാനതകളില്ലാത്ത ദുരിതപര്‍വങ്ങളിലൂടെ കടന്നു പോയി. 

author
ഇർവിങ്ങ് സ്റ്റോണ്‍

പെണ്ണൊരുത്തിയുടെ പ്രണയത്തിനായി വിന്‍സെൻറ്​ മനമുരുകി ജീവിതകാലമത്രയും കഴിഞ്ഞുവെങ്കിലും എല്ലായിടത്തും ആ പ്രേമാസക്തി തിരസ്‌കരിക്കപ്പെട്ടു. കേവലമായ മോഹാവേശമായിരുന്നില്ല വിന്‍സെന്റിന് പ്രണയം. ജീവിതരതിയുടെ ഒളിമങ്ങാത്ത പ്രകാശനമായിരുന്നു, സ്‌നേഹത്തിനായുള്ള ആ ഉഴറി നടപ്പ്! മനസ്സില്‍ പ്രതിഷ്ഠിച്ച സ്ത്രീകളൊക്കെയും ഒരു കുഷ്ഠരോഗിയെപ്പോലെ വിന്‍സെന്റിനെ കണ്ടു. ജീവിതനിരാസത്തിന്റെ നെരിപ്പോടില്‍ പക്ഷേ, വാന്‍ഗോഗ് എന്ന കലാകാരന്‍ ചുട്ടെടുക്കപ്പെട്ടു. ആ കലാവല്ലഭത്വത്തിന് വലിയ വിലയാണ് ജീവിതം പകരം ആവശ്യപ്പെട്ടത്. വിന്‍സെൻറ്​ വാന്‍ഗോഗിനെ പരാമര്‍ശിക്കുമ്പോള്‍ ഒരു ക്രിസ്തുബിംബത്തിന്റെ സൂചനകള്‍ വട്ടം വീശി വിടരുന്നത് വായിച്ചെടുക്കപ്പെട്ടേക്കാം, വരുംകാലത്തിന്റെ വായനകളില്‍. 

വിന്‍സെൻറ്​ വാന്‍ഗോഗ് എന്നും ഒരു ഒബ്‌സഷനായി മാറിയിട്ടുണ്ട് ജീവിതത്തില്‍. സഹനത്തിന്റെ കാര്യത്തില്‍ ക്രിസ്തുസദൃശമായ ഒരു