Wednesday, 20 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 16: വട്ടാട്ടക്കൂടാരത്തിലെ കുതിക്കും കുതിരകള്‍ (തുടര്‍ച്ച)

മേരി വസ്ത്രങ്ങളുടെ വിതരണത്തിനായി നഗരത്തിലേക്ക് ഇറങ്ങുമ്പോള്‍ വീട്ടില്‍ കിടന്ന് അന്നമ്മേച്ചിയമ്മ കാട്ടിക്കൂട്ടുന്ന സംഭ്രമം കണ്ട് ഭയന്നിട്ടാണ് അമൂര്‍ത്തതയെന്ന് പേരിട്ട സൈക്കിളിന്റെ മുന്‍പില്‍ത്തന്നെ ഇരുമ്പിന്റെ ചെറിയ കൂട് പിടിപ്പിക്കുവാന്‍ ലില്ലി അനുവാദം നല്‍കിയത്. പ്രത്യേക ശബ്ദത്തില്‍ അവിടമാകെ ഓടി നടന്ന് ജനല്‍ വിരികളിലും കിടക്ക വിരികളിലും കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് കോറിയും പാത്രങ്ങള്‍ തള്ളിയിട്ടും മേരിയില്ലാത്ത നിമിഷങ്ങളോടുള്ള തന്റെ വിദ്വേഷം അന്നമ്മേച്ചിയമ്മ പുറത്തറിയിച്ചു.

അതില്‍ പിന്നെ മേരി പോകുന്നതിനൊപ്പം മുന്‍പിലെ കൂട്ടില്‍ അവളും നിലയുറപ്പിച്ചു. പൂച്ചക്കുട്ടിയേയും മുന്‍പിലിരുത്തി സൈക്കിളില്‍ നഗരത്തിലിറങ്ങുന്ന മേരിയെ കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തു. നായ്ക്കുട്ടികള്‍ അത് കണ്ട് വായ പൊളിച്ച് നിന്നു. മേരിയും അന്നമ്മേച്ചിയമ്മയും നഗരം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അവര്‍ ഒരുമിച്ച് തിരക്കുകളില്‍ നടന്ന് പാട്ടു പാടി. ഡാന്‍സ് കളിച്ചു. റോഡ് മുറിച്ചു കടന്നു. മെട്രോയില്‍ സഞ്ചരിച്ചു. സ്റ്റുഡിയോയില്‍ പോയി ഫോട്ടോയെടുത്തു വന്നു. മാര്‍ക്കറ്റില്‍ പോയി പച്ചക്കറികള്‍ വാങ്ങി. ഇരുപ്പ് ബഞ്ചുകളിലിരുന്ന് ഉറങ്ങി. എടിംഎമുകളില്‍ ക്യൂ നിന്നു. ഓടിയപ്പോള്‍ ഉരുണ്ടു വീണു. ഐസ്‌ക്രീമുകള്‍ വാങ്ങിത്തിന്നു. പളപളന്ന വസ്ത്രങ്ങള്‍  നോക്കി നിന്നു. പാര്‍ക്കില്‍ കിടന്നുരുണ്ടു.
അന്തേവാസികളില്‍ ഏറ്റവും പ്രായം കൂടിയ ചെറോണത്തള്ള ആയിടയ്ക്ക് ഉറക്കത്തില്‍ മരിച്ചു പോയി.

തള്ളയെന്നത് ചെറോണയുടെ ഓമനപ്പേരായിരുന്നു. അന്തേവാസികള്‍ മുഴുവനും സ്‌നേഹപൂര്‍വ്വം അവരെ തള്ളേ എന്നാണ് നീട്ടി വിളിച്ചിരുന്നത്. അത് കേട്ട് മുന്‍വശത്തെ മൂന്നോളം പല്ലുകള്‍ നഷ്ടമായ വായ തുറന്ന് അവര്‍ ചിരിച്ചു. തള്ളയെ ദഹിപ്പിച്ചു കഴിഞ്ഞിട്ടും അവരുടെ ഒഴിഞ്ഞ മുറിയിലേക്ക് താമസം മാറുവാന്‍ അന്തേവാസികള്‍ മടിച്ചു. അവരുടെ മരുന്നിന്റേയും കുഴമ്പിന്റേയും മൂത്രത്തിന്റേയും മണ