Saturday, 23 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 16

ഈ ലോകഗോളത്തില്‍, ഒരു സിരാസന്ധിയില്‍...

രാവിലെ ഒരു കുടയുമേന്തി പഴവീട്ടില്‍നിന്ന് വി.എസ്. അച്യുതാനന്ദന്‍ ഉദ്ധതമായ തന്റെ ശിരസ്സ് ഒട്ടുമേ താഴ്ത്താതെ ആലപ്പുഴ ബോട്ടുജെട്ടിയിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടലിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.എം താലൂക്കോഫീസിലേക്ക് നടന്നുപോകുന്നത് ആദ്യമൊക്കെ അമ്പരപ്പോടെയും പിന്നീട് ആദരവോടെയും നോക്കിനിന്നിട്ടുണ്ട്. 

Image Full Width
Image Caption
ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന സമയത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സന്ദർശനം നടത്തുന്ന വി.എസ്. അച്യുതാനന്ദന്‍ / Photo: V. Chandranandan via Dr. T M Thomas Isaac, Fb
Text Formatted

ലപ്പുഴ ഒരുപാട് കാര്യങ്ങളില്‍ എന്റെ വിദ്യാലയമായിരുന്നു. 
ആലപ്പുഴയില്‍ ഒരു  ‘കുടിയേറ്റക്കാരനായി' എത്തിയ ആദ്യകാലത്ത് ചന്ദനക്കാവ് എന്നിടത്ത് താമസിച്ചിരുന്നു. അന്ന് സി.പി.എമ്മിന്റെ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പഴവീട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.

എന്റെ വീട്ടുകാരെ അറിയാവുന്ന അദ്ദേഹം ഒരേയൊരു പ്രാവശ്യം, പത്‌നിയുമൊത്ത് ഞാന്‍ താമസിച്ചിരുന്നിടത്ത് വന്നതായി ഓര്‍ക്കുന്നു. ഞാനൊന്നും അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിട്ടേ ഉണ്ടാവില്ല, അന്ന്. രാവിലെ ഒരു കുടയുമേന്തി പഴവീട്ടില്‍നിന്ന് അദ്ദേഹം ഉദ്ധതമായ തന്റെ ശിരസ്സ് ഒട്ടുമേ താഴ്​ത്താതെ ആലപ്പുഴ ബോട്ടുജെട്ടിയിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടലിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.എം താലൂക്കോഫീസിലേക്ക് നടന്നുപോകുന്നത് ആദ്യമൊക്കെ അമ്പരപ്പോടെയും പിന്നീട് ആദരവോടെയും നോക്കിനിന്നിട്ടുണ്ട്. ഒരിക്കല്‍പ്പോലും അദ്ദേഹം ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. 

എന്റെ ജീവിതത്തില്‍ നിര്‍ണായകയൊരു ‘ഡിക്ലാസിങ്' സംഭവിച്ചത് ആലപ്പുഴയിലെ മനുഷ്യരുമായി ഇടപഴകാനും അവിടെ പലപ്പോഴും അവരിലൊരാളായി ജീവിക്കാനും കഴിഞ്ഞതിനാലാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ചന്ദനക്കാവിന്റെ പിന്നില്‍ ഒരു ലോകമുണ്ടായിരുന്നു;ചുങ്കത്തെ കയര്‍ തൊഴിലാളികളും കമീഷന്‍ ഏജന്റുമാരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരില്‍ സാധാരണക്കാര്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍. ചന്ദനക്കാവിനടുത്തതായിരുന്നു ഭീമ ഭട്ടരുടെ  വീട്. ആ വലിയ വീടിന്റെ വേലിക്കുപുറത്ത് ഒരു ഭാഗത്ത് ചെറിയൊരു