Wednesday, 20 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

രണ്ട് ട്രാന്‍സ് വിദ്യാര്‍ഥികളും ഒരു കുഞ്ഞുസിസ്റ്ററും

സത്യത്തില്‍ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. മേലില്‍ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസില്‍ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അര്‍ത്ഥവത്തായിരിക്കുന്നു.

Image Full Width
Image Caption
Statue of Lamentation of Christ on Charles Bridge / Photo: Wikimedia Commons
Text Formatted

രു കോഴ്സ് കഴിയുമ്പോള്‍ അടുത്ത കോഴ്സ് എന്ന നിലയില്‍ വിദ്യാര്‍ത്ഥിജീവിതം ദീര്‍ഘമായി നീണ്ടു പോയികൊണ്ടിരിക്കുന്ന കാലം.
‘ഇവന്റെയൊക്കെ പഠനം ഈ നൂറ്റാണ്ടില്‍ കഴിയുമോ എന്തോ!' എന്നതരത്തിലുള്ള പുച്ഛം നാട്ടില്‍ ഒളിഞ്ഞു തെളിഞ്ഞുമോക്കെ നിലനില്‍ക്കുന്നു.
അങ്ങനെ കോഴ്സുകളുടെ ഒരിടവേള കാലത്താണ് എറണാകുളത്ത് ഒരു ആര്‍ട്സ് കോളേജില്‍ താല്‍ക്കാലിക അധ്യാപകനാകാന്‍ അവസരം ലഭിക്കുന്നത്. (കോളേജിന്റെ പേരു പറയുന്നില്ല). 

ടീച്ചേഴ്സിനെ പരിചയപ്പെടുന്നതിനിടയില്‍ ഒരു ടീച്ചര്‍ പറഞ്ഞു;  ‘സാറിന് തേഡ് ഹിസ്റ്ററിയില്‍ അല്ലേ ക്ലാസ്?  ക്ലാസെടുക്കുമ്പോള്‍ ശ്രദ്ധിച്ചോളൂ, അവിടെ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ പിള്ളേരുണ്ട്, സംസാരിക്കുമ്പോഴൊക്കെ വളരെ ശ്രദ്ധിക്കണം.

മുമ്പും പല സ്ഥലത്ത് താല്‍ക്കാലികമായി പഠിപ്പിച്ചതിനാല്‍ ക്ലാസില്‍ ചെല്ലുന്നതിന്റെ പേടിയൊക്കെ പോയിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും ഓരോ ക്ലാസും പുതിയതാണ്, ഒരു ക്ലാസില്‍ നിന്ന് വ്യത്യസ്ഥമാക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ ക്ലാസിലും കാണും. അതില്‍  ദുരനുഭവമായി ഓര്‍ക്കാന്‍ കാരണമാകുന്ന കാര്യങ്ങളും മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന കാര്യങ്ങളും ഉണ്ടാകാം. എന്തായാലും അത് ഏറ്റവും മാനുഷികമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഇതെല്ലാം മനസില്‍ ചിന്തിച്ച് ഞാനും കോളേജിലെത്തി.  

മൂന്നാം വര്‍ഷ ഹിസ്റ്ററിയില്‍ രണ്ടാമത്തെ പിരിഡാണ് ഞാന്‍ എടുക്കേണ്ട ആദ്യ ക്ലാസ്. ടീച്ചേഴ്സിനെ പരിചയപ്പെടുന്നതിനിടയില്‍ ഒരു ടീച്ചര്‍ പറഞ്ഞു;  ‘‘സാറിന് തേഡ് ഹിസ്റ്ററിയില്‍ അല്ലേ ക്ലാസ്?  ക്ലാസെടുക്കുമ്പോള്‍ ശ്രദ്ധിച്ചോളൂ, അവിടെ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ പിള്ളേരുണ്ട്, സംസാരിക്കുമ്പോഴൊക്കെ വളരെ ശ്രദ്ധിക്കണം. ‘ജെന്‍ഡര്‍ ഇന്‍ ഇന്ത്യന്‍ പേര്‍സ്പെക്ടീവ്’  അല്ലേ സാര്‍ എടുക്കുന്നത്. ഓപ്ഷന്‍ വന്നപ്പോള്‍ എല്ലാവരും ജെന്‍ഡര്‍ ഒഴിവാക്കി, സാര്‍ ജോയിന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനടക്കം എല്ലാവരും സാറിന്റെ തലയിലിട്ടതാണ്’’; ഇത്രയും