Monday, 18 October 2021

ലോഥൽ യാ​ത്ര


Text Formatted

ലോഥല്‍ എന്നാല്‍ ജീവിച്ചിരിക്കുന്ന സെമിത്തേരി

മരിച്ചവരുടെ കുന്ന് എന്നാണ്​ അർത്ഥമെങ്കിലും മൊഹെന്‍ജൊ ദാരോയും ലോഥലും ഒരു കാലത്ത് ജീവിച്ചിരുന്നവരുടെ ജീവിക്കുന്ന സെമിത്തേരി. 

Image Full Width
Image Caption
വാസ്തുവിദ്യയുടെ ആദ്യകാല അറിവുകളെ എങ്ങനെ കാലത്തിനപ്പുറത്തെ സുസ്ഥിര അറിവായി മാറ്റാം എന്ന അന്വേഷണങ്ങളുടെ പരീക്ഷണശാലയായിരുന്നു ലോഥല്‍ തുറമുഖ പട്ടണം / Photo: Archeological Survey of India
Text Formatted

രണമില്ലാത്തത് എന്ത് എന്നതിന് ഒരുത്തരമേയുള്ളൂ; സെമിത്തേരികള്‍. 
മരണത്തിന്റേയും മരിച്ചവരുടെയും പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഓരോ സെമിത്തേരിയും ലോകാവസാനം വരേക്കും ഓര്‍മിക്കപ്പെടും. 
എല്ലാം അനശ്വരമാണ് എന്നു വിചാരിച്ച് ജീവിതം ആഘോഷമാക്കിയവര്‍ മരിച്ചുമണ്ണടിഞ്ഞേക്കാം. വെട്ടിപ്പിടിച്ചതും കീഴടക്കിയതും കടപുഴകിയേക്കാം. അവനവനുവേണ്ടിയുള്ള യുദ്ധത്തിലൂടെ പിടിച്ചടക്കുന്ന പ്രണയത്തിന്റെ മഴവില്‍നിറങ്ങളും തൂര്‍ന്നുപോയേക്കാം. അധികാരത്തിന്റെ കൊടിപ്പടം മുറിഞ്ഞുവീണേക്കാം. എന്റെ, എന്റെയെന്ന് ആര്‍ത്തി പിടിച്ചതൊക്കെ നശിച്ചുപോയേക്കാം. എന്നാല്‍, ആരും ഇഷ്ടപ്പെടാത്ത സെമിത്തേരി കാലത്തിന്റെ ഫോസിലുകളെ തുറന്നുവയ്ക്കുന്നു. 

ഇനിയും പൂര്‍ണമായി മണ്ണടിഞ്ഞില്ലാത്ത അറിവുകളുടെ ഫോസിലുകള്‍ നിരത്തുന്ന ഒരു സെമിത്തേരിയേ ഉളളൂ ഇന്ത്യയില്‍. ഒരു പക്ഷെ, ഇന്ത്യയിലെ ഏക ജീവിക്കുന്ന സെമിത്തേരി.

എന്നാല്‍ എല്ലാ സെമിത്തേരിയും മരിച്ചവരുടെ മാത്രം ഓര്‍മപ്പുസ്തകമല്ല. 
കാലത്തിന്റെ കൊടുങ്കാറ്റുകളില്‍ കോട്ടകൊത്തളങ്ങള്‍ അടര്‍ന്നുപോയിട്ടും ബാക്കിനില്‍ക്കുന്ന സംസ്‌കാരത്തിന്റെ അടയാളങ്ങളാവാം. ഒരു കാലം ജീവന്‍ തുടിച്ചുനിന്നതിന്റെ ജൈവതുടിപ്പുകളാവാം. ഇന്നത്തേത്, സമകാലികം എന്നൊക്കെയുള്ള പാഴ്‌ബോധങ്ങളില്‍ പടുത്തുകെട്ടിയ അഹങ്കാരങ്ങളുടെ ഉടുത്തുകെട്ടുകള്‍ അഴിക്കുന്ന ഓർമപ്പെടുത്താലാവാം. കാലം കടഞ്ഞെടുത്ത അറിവുകളുടെ ആയുധപ്പുരകളാവാം. ഞങ്ങള്‍, ഞങ്ങള്‍ മാത്രമെന്ന നെഞ്ചൂക്കിനെ ഇല്ലാതാക്കിക്കളയുന്ന ചരിത്രപാഠങ്ങളാവാം. 

dockyard
ലോഥലിലെ ഡോക്‌യാര്‍ഡ്‌ / Photo: Archeological Survey of India