Friday, 22 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 36

ചിതറുകയും ചേരുകയും ചെയ്യുന്ന മനുഷ്യര്‍

ഞാനും കനിയും മൈത്രേയനും മൂന്നു സ്ഥലങ്ങളിലായി.   കനിക്ക് അവളുടെ തീരുമാനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ എടുക്കേണ്ടി വന്നു.

Image Full Width
Image Caption
‘നാരീസക്ഷ'വുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന ലൈംഗികത്തൊഴിലാളി ജയ
Text Formatted

രാജമന്ദ്രിയില്‍  ഉത്സവകാലമാകുമ്പോഴേക്കും സ്ത്രീകള്‍ ഗ്രാമങ്ങളില്‍ നിന്ന് ഹൈവേയിലേക്കും പട്ടണത്തിലേക്കുമെത്തും.  സൂര്യനില്‍നിന്ന് ചിതറിയ ധൂളീപടലം  പോലെ അവര്‍ സ്വയം തിരയുകയും അതേ സമയം മറ്റുള്ളവരുടെ സാമീപ്യത്തിനായി  കൈ നീട്ടുകയും ചെയ്യുന്നു.  മനുഷ്യര്‍ എല്ലായിടത്തും എല്ലാ കാലത്തും പരസ്പരമുള്ള  ഈ  അന്വേഷണത്തിലാണ്. ചിലര്‍ തുടങ്ങുന്നിടത്ത് തന്നെ നില്‍ക്കുന്നു.  മറ്റു ചിലര്‍ സ്വയം നഷ്ടപ്പെട്ടു പോകുന്നു.  വേറെ ചിലര്‍ പുതിയ തുരുത്തുകളുണ്ടാക്കുന്നു. ‘പ്രപഞ്ചത്തില്‍ എന്റെ സ്ഥാനം' എന്ന പേരില്‍ സ്ത്രീകളുടെ കഥകള്‍ രേഖപ്പെടുത്തുന്ന ഒരു പദ്ധതി സക്ഷം തുടങ്ങിവച്ചു.

ജയ ഹൈവേയിലെത്തുന്നത്​ ഒരു ഗ്രാമത്തില്‍ നിന്നാണ്.  
ഹൈവേയില്‍ നിന്ന്  ചിലപ്പോള്‍ കുറെയൊക്കെ  സമ്പാദിക്കാന്‍ പറ്റും. നാട്ടില്‍ അമ്മയും സഹോദരന്മാരുമുണ്ട്. അവിടെ പൊലീസ് എന്തിന്റെയോ പേരില്‍  കേസെടുത്തു. അന്യായമായ ആ കേസ് പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് ജയ ‘നാരീസക്ഷ'ത്തിലെത്തുന്നത്. ഹൈവേയിലെ സ്ഥിതിയും വലിയ  മെച്ചമൊന്നുമല്ല.  ഗ്രാമത്തിലെ പോലെ പട്ടിണി കിടക്കേണ്ടി വരില്ലെന്നുമാത്രം. ഗെയി​ലിന്റെ ഗ്യാസ് സ്റ്റേഷനില്‍ അത് നിറക്കാനെത്തുന്ന ട്രക്കര്‍മാരും കര്‍ഷക തൊഴിലാളികളും മറ്റു ജോലിക്കാരുമൊക്കെയാണ് അവരുടെ സേവനത്തിനെത്തുന്നത്. അടുത്തുള്ള മുളങ്കാടുകള്‍ അവര്‍ക്ക് ശയ്യ ഒരുക്കുന്നു. പല അപകടങ്ങളും നേരിട്ടാണ് അവരിവിടെ ജോലി ചെയ്യുന്നത്. ചില  ആളുകള്‍ ഉറയില്ലാതെ ബന്ധപ്പെടാന്‍ നിര്‍ബ്ബന്ധിക്കും. ക്രിമിനലുകള്‍ ബലം പ്രയോഗിച്ച് ബന്ധമുണ്ടാക്കുകയും പണം കവര്‍ന്നെടുക്കുകയും ചെയ്യും.  ചില പൊലീസുകാര്‍ അവരുടെ സമ്പാദ്യവും വസ്തുവകകളും എടുത്തുകൊണ്ടുപോകും.  പൊലീസിന് പണം നല്‍കിയാണ് പലപ്പോഴും അവര്‍ വെറുതെ ചാര്‍ജ്ജ് ചെയ്യുന്ന കേസുകള്‍ ഒഴിവാക്കിയിരുന്നത്.  

മഞ്ഞ കനകാംബരപ്പൂ ചൂടി വരുന്ന ദിവസങ്ങളില്‍ ജയ സന്തോഷവതിയാണ്. മനുഷ്യരെ പോലെ നമുക്കും അവകാശമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ജയയും കൂട്ടരും സന്തോഷിക്കും. മുഖം