Monday, 29 November 2021

കവി വായന


Text Formatted

ദുഃഖിതനായിരുന്ന് ലോകത്തെ ആനന്ദിപ്പിച്ച മനുഷ്യനെക്കുറിച്ച്...

ചരിത്രത്തിന്റെ ഇടനാഴിയിലൂടെ ഭ്രമാത്മകതയുടെ വെള്ളിക്കെട്ടന്‍ ഇഴഞ്ഞുവന്ന് ഉയര്‍ന്നുപൊങ്ങിയത് ഞങ്ങളറിഞ്ഞു പ്രിയ കോള്‍റിഡ്ജ്. അങ്ങ് വിഷമിക്കുകയേ വേണ്ട. അങ്ങയുടെ കിനാവിന്റെ കഷണം
'കുബ്‌ളാ ഖാന്‍' -അതിന്റെ ഒരു പ്രതി ബ്രിട്ടീഷ് ലൈബ്രറിയില്‍ സ്ഥിരമായി വച്ചിട്ടുണ്ടെന്നറിയുന്നു..
കാല്‍പനികതയുടെ മകുടോദാഹരണമായി ലോകം ഇന്ന് അതിനെ വാഴ്ത്തുകയാണ്.

Image Full Width
Image Caption
കോൾറിഡ്​ജിന്റെ കവിതയായ ‘ദ റൈം ഓഫ് ദ എന്‍ഷ്യൻറ്​ മാറിനറി’ന് ഗുസ്​താവ്​ ഡോറെ തയ്യാറാക്കിയ ആർട്ട് വർക്കുകളിലൊന്ന് / Photo: The J. Paul Getty Museum, Los Angeles
Text Formatted

നീണ്ട ആംഗലേയ കവിത വായിച്ചുമടുത്തുപോയ ഡിഗ്രി ക്ലാസ് വിദ്യാര്‍ഥിനി, അധ്യാപികയുടെ അടുത്തുചെന്ന് വിഷമം പറഞ്ഞു.
കവിത മലയാളത്തിലേക്ക്​ പരിഭാഷപ്പെടുത്താൻ നിർദേശം ലഭിച്ചു.
മനസ്സില്ലാമനസ്സോടെ തുടങ്ങി.

എരിയുന്ന കണ്ണുകളുള്ള ഒരു സമുദ്രസഞ്ചാരി താന്‍ നീന്തിക്കയറിയ സ്വപ്നസദൃശമായ കടല്‍യാത്രയെപ്പറ്റി പറയുകയാണ്.
യാത്രക്കിടയിലെ കൊടുങ്കാറ്റ്,
കൂറ്റന്‍മഞ്ഞുമലകള്‍, കടല്‍ച്ചൂര്,
മാനം മറച്ച് ചിറക് വിരിച്ചൊരു ആല്‍ബട്രോസ് പക്ഷി,
വഴിയില്‍ കണ്ട ഭൂതാവേശിതമായ കപ്പല്‍,
കപ്പല്‍മേല്‍ത്തട്ടിന്റെ പിന്നണിയത്തില്‍
ചൂതുകരു എറിഞ്ഞു ലസിക്കുന്ന
മരണവും ജീവിതവുമെന്ന രണ്ട് കരിങ്കുപ്പായക്കാര്‍,
സ്വര്‍ണം തുപ്പുന്ന ജലനാഗങ്ങള്‍, പ്രാര്‍ഥനാഭരിതരായ മാലാഖമാര്‍,
മരണപ്പെട്ട ഹതഭാഗ്യരായ കപ്പല്‍ യാത്രികര്‍,
സദാ അശാന്തരായ നങ്കൂരക്കാര്‍,
ഏകാന്തതയിലുലാവുന്ന ഒരു താപസശ്രേഷ്ഠന്‍...

നുര, തിര, കടല്‍...
നുര, തിര, കടല്‍...
കടല്‍ 
കടല്‍ മാത്രം,
കടല്‍വിളുമ്പില്‍ പിടിച്ചുകയറുന്ന ആകാശം മാത്രം.
വിശാലമായ ആകാശം...
കവിതയുടെ ആകാശം.! ഉജ്ജ്വലാകാശം

ദ റൈം ഓഫ് ദ എന്‍ഷ്യൻറ്​ മാറിനര്‍.
ആ അതിപുരാതന നാവികന്റെ കവിത!
കവിതയായി പരിലസിക്കുന്ന ആ ആകാശം നോക്കി അവള്‍ അന്തംവിട്ടു.

ഹൈഗേറ്റ് ഹില്ലിന്റെ ചെരിവോരത്ത് പൊടിപാറുന്ന ലണ്ടന്‍ നഗരത്തേയും നോക്കി നിരര്‍ത്ഥമായ ജീവിതയുദ്ധങ്ങളില്‍നിന്ന് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ട ഒരു വൈരാഗിയുടെ നിസംഗതയോടെ കോള്‍റിഡ്​ജ്​ ഇരിക്കുകയാണ്. തൊട്ടടുത്ത് കസാലയില്‍ The watchman എന്ന ആന