Friday, 22 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 13


Text Formatted

ഖജിയാറിന്റെ പ്രേമത്താരയിൽ, മൂന്ന് അരസികർ

ഭീം ആർമി നേതാവ് പുറത്ത് വരുമ്പോഴേക്കും വിചാരണയോ പരോളോ ജാമ്യമോ ഇല്ലാത്ത ഒന്നരവർഷം കടന്നുപോയിരുന്നു. അറുപതുകളിൽ ദലൈ ലാമ രാഷ്ട്രീയാഭയം തേടിയ ധരംശാലയ്ക്ക് ഒട്ടും ദൂരത്തല്ലാതെ ഡൽഹൗസിയുടെ മലമ്പ്രദേശത്ത് ആസാദ് ഒളിവിൽ കഴിഞ്ഞു, പിന്നീട് പിടിക്കപ്പെട്ടു. രണ്ടുതരം രാഷ്ട്രീയാഭയങ്ങൾ, രണ്ടിടങ്ങളും തമ്മിൽ രണ്ടര മണിക്കൂറിന്റെ യാത്രാ അകലം മാത്രം.

Image Full Width
Image Caption
ഖജിയാറിലെ കാഴ്ചകള്‍ / ഫോ​​ട്ടോകൾ: വി.എസ്​. സനോജ്​
Text Formatted

രാത്രി സ്റ്റാന്റിൽ തിരക്കി നടന്ന് ഒടുവിൽ ബസ് കണ്ടുപിടിച്ചു, ഡൽഹിയിൽ നിന്ന് പത്തരയോടെ കേറിയിരിപ്പായി. വണ്ടി പതിയെ നീങ്ങി, ഹൈവേയിലൂടെ പാഞ്ഞുതുടങ്ങി. നഗരം വിടുകയാണ്. ഏറെ ദൂരം പോയപ്പോൾ ഇടയ്ക്കൊന്ന് നിർത്തി, വഴിയോരത്തെ ധാബ.
സ്ഥിരമായി നിർത്തുന്ന സ്ഥലമാണ്. ഭക്ഷണത്തിന് ബസുകാർക്ക് പതിവിടങ്ങളുണ്ട്, അവർക്ക് ഡിസ്​കൗണ്ട് കാണും, ആൾക്കാരെ എത്തിച്ചു കൊടുക്കുകയാണല്ലോ. മാത്രമല്ല ദീർഘദൂരയാത്രയും.
രാത്രി പതിനൊന്ന് കഴിഞ്ഞു. അരമണിക്കൂറിനകം ഭക്ഷണം കഴിച്ച് എല്ലാവരും കേറി. പിന്നെയങ്ങോട്ട് വേഗം കൂടി, നല്ല സ്പീഡ്. ഉറക്കത്തിനുള്ള ശ്രമമായി, ഇനിയുള്ള രണ്ടോ മൂന്നോ ദിനരാത്രങ്ങൾ ഞങ്ങൾ മൂന്ന് അരസികൻമാർക്ക് കാഴ്ച്ചകളുടേതാണ്. ടൂറിസ്റ്റ് സെമിസ്ലീപ്പറിലെ ഉറക്കം പക്ഷേ അത്ര ഗാഢമൊന്നുമായില്ല, കുലുങ്ങിയും ഉലഞ്ഞും അതിവേഗത്തിൽ ബസ് നീങ്ങി, ഇടയ്ക്ക് തിരക്കിട്ട് ബ്രേക്കിട്ടു. എപ്പോഴോ നല്ല ഉറക്കത്തിലായി, കണ്ണ് തുറന്നപ്പോൾ പുലർച്ചെ, അത് പതിവില്ല. ബസ്, വളവുകളും ഉയരങ്ങളും കേറിക്കൊണ്ടിരുന്നു, ഉലച്ചിലുകൾക്കിടെ പുറത്തേക്ക് നോക്കിയിരുന്നു. നേരം വെളുത്തുവരുന്നു, നല്ല മഞ്ഞുണ്ട്, ഹിമാചൽ കാഴ്ച്ചകളുടെ ലോകം തുടങ്ങുകയാണ്. മലമുകളിലേക്കുള്ള പോക്കാണ്. കുറച്ചുദൂരം കൂടിപ്പോയ ശേഷം ഒരിടത്ത് ബസ് നിർത്തി. പഠാൻകോട്ട് എന്ന് ബോർഡ്. സൈനിക ക്യാമ്പുകളുടെ മേഖലയാണ്. പഠാൻകോട്ട് ഭീകരാക്രമണം കഴിഞ്ഞ് അധിക നാളായിരുന്നില്ല.

khajjiar
നാലുമാസത്തോളം മഞ്ഞുമൂടി കിടക്കും, ആറുമാസത്തോളം കൊടുംതണുപ്പും. സീസണിൽ ബാക്കിസമയം മ