Friday, 22 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 7


Text Formatted

കാപ്രോലാക്​ടം പ്ലാന്റും യൂണിയന്‍ കൈയാങ്കളികളും

ഓരോ യൂണിയനും തങ്ങളുടെ ആളുകളെ ജോലിക്കെടുക്കണം എന്നുപറഞ്ഞാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. ക്രമേണ അത് യൂണിയനുകള്‍ തമ്മിലുള്ള വിരോധമായി മാറി. സൈറ്റില്‍ കയ്യാങ്കളിവരെയെത്തി. ആക്രമണ പ്രത്യാക്രമണങ്ങളില്‍ കുറേപ്പേര്‍ക്ക് പരിക്കേറ്റു. 

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

മൂന്നുമാസത്തോളം ഹെല്‍പ്പര്‍മാരുടെ ഇന്റര്‍വ്യൂ നടന്നു. 
കേരളത്തിലങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിനു ചെറുപ്പക്കാര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. രണ്ടാംഘട്ടം കായികക്ഷമതാ പരീക്ഷ, മല പോലെ കൂട്ടിയിട്ടിരിക്കുന്ന, പാറ പോലെ ഉറച്ച, സൂപ്പര്‍ ഫോസ്‌ഫേറ്റ് കുത്തിയിളക്കിപ്പൊടിച്ച് 50 കിലോ ചാക്കുകളില്‍ നിറച്ച് അട്ടിയിടുക എന്നതായിരുന്നു. അതികഠിനമായിരുന്നു ഈ പ്രവൃത്തി. അതിലും ജയിച്ച ആയിരത്തോളം ആളുകള്‍ തുടര്‍ന്നുവന്ന മാസങ്ങളില്‍ ഹെല്‍പ്പര്‍മാരായി ജോലിയില്‍ പ്രവേശിച്ചു.
ഞങ്ങളാകട്ടെ, ഒരുതരം അലസമായ ദിവസങ്ങള്‍ തള്ളിനീക്കി. കൂടുതല്‍ സമയവും ലാബില്‍ ഒത്തുചേര്‍ന്നു. ലാബിലെ ജോലികളില്‍ കെമിസ്റ്റുമാരെ സഹായിക്കുകയും അങ്ങനെ ആ ജോലികളില്‍ പ്രാഗത്ഭ്യം നേടുകയും ചെയ്തു. കെമിസ്റ്റുമാര്‍ അധികം പേരും സൗഹൃദത്തോടും സ്‌നേഹത്തോടും പെരുമാറിയിരുന്നതിനാല്‍ അവരുമായി നല്ല അടുപ്പവുമുണ്ടായി. പിന്നീട് പലരുമായും പ്രായഭേദമെന്യേ ആത്മസൗഹൃദങ്ങളായി മാറുകയും ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.

ഞങ്ങളുടെ വ്യക്തിത്വ വികസനത്തില്‍ വലിയൊരു പങ്കുവഹിക്കാന്‍ ഈ ക്ലാസുകളിലൂടെ സാധിച്ചു. അതിനുമുമ്പുണ്ടായിരുന്ന ബാച്ചുകള്‍ക്കോ അതിനുശേഷം വന്നവര്‍ക്കോ ഇത്തരമൊരു അവസരം ലഭിച്ചതായി അറിവില്ല. 

അങ്ങനെ വിരസദിനങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണ്, ഞങ്ങള്‍ ആത്മാനന്ദന്‍ സാറിനോട് കുറച്ചുകാലം ഞങ്ങളെ ട്രെയിനിങ് സ്‌കൂളില്‍ തുടരാനനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. സാറിനും ഞങ്ങളുടെ മടുപ്പ് മനസ്സിലായിരുന്നുവെന്ന് തോന്നുന്നു. വേഗം തന്നെ അദ്ദേഹം അതിനൊരു പ്രോഗ്രാം തയ്യാറാക്കി. മൂന്നുമാസത്തേക്ക് ട്രെയിനിങ് സ്‌കൂളില്‍ എല്ലാവരേയും പോസ്റ്റ് ചെയ്തു. ഉച്ചക്കുമുമ്പുള്ള സമയത്ത് ഞങ്ങളിലൊരാള്‍ ഏതെങ്കിലും ഒരു പ്ലാന്റിനെപ്പറ്റി, അല്ലെങ്കില്‍ ഒരു പ്രോസസ്സിനെപ്പറ്റി ക്ലാസെടുക്കണം. ബാക്കിയുള്ളവര്‍ അതിനെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കണം. ഉച്ചയ്ക്കു ശേഷം പൊതുവിഷയങ്ങളിലൊന