Wednesday, 20 October 2021

ക്ലാസിക്​ വായന


Text Formatted

മാരിക്കാലം- 4

രോഗത്തെ പ്രണയിച്ചും പ്രണയമെന്ന രോഗത്താലും 
മരിച്ചവര്‍ക്കുവേണ്ടി 

വിപ്ലവങ്ങളും യുദ്ധങ്ങളും പോലെ മഹാമാരിയും പ്രണയവും വിരഹവും പോലെ രോഗവും കലയേയും സാഹിത്യത്തേയും നവീകരിച്ചിട്ടുണ്ട്. ഒപ്പം അത് ജീവിതത്തിന്റെ ശുദ്ധീകരണ പ്രക്രിയ കൂടിയാണ് എന്ന തത്വചിന്ത മുന്നോട്ട് വയ്ക്കുകയാണ് ‘വെനീസിലെ മരണം’ എന്ന കൃതി. 

Image Full Width
Image Caption
തോമസ് മന്നിന്റെ വെനീസിലെ മരണത്തിന്റെ Wolfgang Born നല്‍കിയ ചിത്രീകരണം / Photo: Wikimedia Commons
Text Formatted

സ്വദേശമായ മ്യൂണിക്കില്‍ ഒരു ഉച്ചനടത്തത്തിനിടെയാണ് എഴുത്തുകാരനായ ആസ്‌ചെന്‍ബാക്കിന്റെ ജീവിതം വഴിമാറുന്നത്.
വിദേശിയെന്ന് തോന്നിക്കുന്ന ഒരു അപരിചിതനെ വഴിയില്‍ കണ്ടപ്പോള്‍, ജര്‍മനി വിട്ട് പുറംലോകത്തേക്ക് യാത്ര ചെയ്യാന്‍ ആസ്‌ചെന്‍ബാക്കിന് ഒരു പ്രലോഭനമുണ്ടായി. വായിച്ചറിഞ്ഞതുവച്ച്, കാല്‍പനികത നിറഞ്ഞ നഗരമാണെന്ന കൗതുകത്താല്‍ ആ യാത്രയ്ക്ക് അദ്ദേഹം വെനീസ് നഗരം തിരഞ്ഞെടുക്കുകയും ചെയ്തു.
അവിടേയ്ക്കുള്ള ബോട്ടുയാത്രക്കിടെ, നാട്ടില്‍ കണ്ട അജ്ഞാതനായ ആ വിദേശിയെ വീണ്ടും കാണുന്നു. വെനീസിലെ താമസക്കാലത്ത് ഹോട്ടലിന് സമീപവും പിന്നീട് ഇയാളെ കാണുന്നുണ്ട്. തോമസ് മന്‍ എഴുതിയ വെനീസിലെ മരണം എന്ന നോവെല്ലയിലെ കേന്ദ്രകഥാപാത്രമാണ് എഴുത്തുകാരനായ ആസ്ചെന്‍ബാക്.

നാമറിയാതെ നമ്മെ പിന്തുടരുന്ന രോഗവും മരണവുമാണ് വിദേശിയായ അജ്ഞാതന്‍. ആസ്ചെന്‍ബാക് നമ്മളോരോരുത്തരുടേയും പ്രതിരൂപവും. 
രോഗത്തെ വ്യക്തിപരമായ ഒരു ദുരന്തത്തിന്റെ ഭാവത്തിലാണ് തോമസ് മന്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നത്. രോഗബാധിതന്റെ ആന്തരിക സംഘര്‍ഷങ്ങളെ കഥാപാത്രത്തിന്റെ രോഗാവസ്ഥയായി തന്നെ അദ്ദേഹം പരിഗണിക്കുന്നു. കഠിന യാഥാര്‍ഥ്യങ്ങളും കാല്പനികതയും പ്രണയവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരാളുടെ മനസ്സിന്റെയും ശരീരത്തിന്റെയും രോഗാതുരതയുടെ ആകെത്തുക എന്ന നിലയിലാണ് ആസ്‌ചെന്‍ബാക്കിന്റെ ജീവിതത്തെ തോമസ് മന്‍ വെനീസിലെ മരണത്തില്‍  ചിത്രീകരിച്ചിരിക്കുന്നത്. 

mann
വെനീസിലെ മരണത്തിന്റെ ആദ്യ പ്രിന്