Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

പെഗാസസ് എന്നാൽ പൊളിറ്റിക്കൽ നരേറ്റീവിന്റെ നിയന്ത്രണം

നിയമത്തിനേക്കാള്‍ ഒരുപടി മുകളിലാണ് കോഡ് /ടെക്‌നോളജി എന്ന നിലയിലേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത്. നിയമം ടെക്‌നോളജിയുമായി കാച്ച് അപ്പ് ചെയ്യാന്‍ സമയമെടുക്കും. കോഡുകള്‍ക്ക് നിയമത്തെക്കാള്‍ പവര്‍ ഉണ്ടെന്നും, അതു കൊണ്ടു തന്നെ കോഡ്  ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കാമെന്നും, കോഡ് വഴി ജനങ്ങളെ ഫോഴ്‌സ് ചെയ്യാം എന്നുള്ള അവസ്ഥയില്‍ നിന്നാണ് ഇന്ന് കോഡാണ് നിയമം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

Image Full Width
Image Caption
അനിവർ അരവിന്ദ്
Text Formatted

 കെ. കണ്ണന്‍: ഇസ്രായേലിലെ സ്വകാര്യ കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഏറ്റവും ശക്തമായ ഒരു സൈബര്‍ സര്‍വൈലന്‍സ് ടൂളാണ്, ഏതാണ്ട് ഒരു മാരകായുധത്തിനു സമം. ഇന്ത്യയില്‍ ആക്രമണവിധേയരായവര്‍ സുപ്രീംകോടതി ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളുമൊക്കെയാണ്. ഇവരിലേറെ പേരും ഇന്ത്യന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കാന്‍ പോന്ന സോഴ്സുകളുമായി ഇടപെടുന്നവരാണ്. മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നോക്കൂ; 2 ജി കേസ്, റഫാല്‍ അഴിമതി, ജമ്മു കാശ്മീര്‍ പ്രശ്നം, ഇന്ത്യന്‍ മിലിറ്ററി, ദേശസുരക്ഷ, കേന്ദ്രമന്ത്രി അമിത് ഷായുടെ മകന്‍ അജയ് ഷായുടെ കമ്പനിയുടെ ദുരൂഹമായ വളര്‍ച്ച, വടക്കുകിഴക്കന്‍ മേഖല, ആദിവാസി മേഖലയിലെ പൊലീസ് അതിക്രമം തുടങ്ങിയ ബീറ്റുകള്‍ കൈകാര്യം ചെയ്യുന്നവരാണ് നിരീക്ഷിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍. വിദേശ സര്‍ക്കാറുകള്‍ക്കും അവരുടെ അന്വേഷണ ഏജന്‍സികള്‍ക്കും മാത്രമേ ഈ സാങ്കേതിക വിദ്യ വില്‍ക്കുകയുള്ളൂ എന്ന് എന്‍.എസ്.ഒ. വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍, സ്റ്റേറ്റ് സര്‍വെയ്ലന്‍സ്' എന്ന് നാം പറയുന്ന നിരീക്ഷണത്തിനപ്പുറം ഇന്ത്യയില്‍ ഇതിന് മാനങ്ങളുണ്ടെന്നുവേണം കരുതാന്‍. പ്രത്യേകിച്ച്, ഭീമ കൊറേഗാവ് കേസില്‍, അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരായ തെളിവുകള്‍ ആസൂത്രിതമായി സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണെന്ന് തെളിയുകയും അതിനുപുറകില്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളാണെന്ന ആക്ഷേപം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. മാത്രമല്ല, വിമത ശബ്ദങ്ങളില്ലാതാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും സാങ്കേതികവിദ്യകളെ തന്