Sunday, 17 October 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

അധ്യായം ഒന്‍പത്: കോം

ര്‍ച്ചകളില്‍ നിന്നും യാത്രകളില്‍നിന്നും വഴുതിമാറി സഞ്ചരിക്കുന്ന കോം വറുഗീസിനെ ഉമ്മിണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചോദിച്ചപ്പോള്‍ അത് അവന്റെ മാത്രം സംശയമായിരുന്നില്ല. സംഘത്തിലെ ഒറ്റയാനായാണ് വറുഗീസിനെ എല്ലാവരും കണ്ടത്.
Don’t know why he is so much reserved എന്ന് ഭൈരപ്പ.
Character difference എന്ന് അപ്പാഗോകുലു.
‘പുരിയറതേ ഇല്ലൈ’ എന്ന് സരവണന്‍.

മിക്കവാറും വറുഗീസിന്റെ മുറി പൂട്ടിക്കിടക്കുകയാവും.
​​​​​​​എപ്പോഴാണ് വരുന്നതെന്നോ പോകുന്നതെന്നോ ഒരറിയിപ്പും തരാതെ വറുഗീസ് വരികയും പോവുകയും ചെയ്തു.
‘പുള്ളി കുറച്ച് സീനിയറല്ലേ. കൂടുതല്‍ ദിവസം ഉണ്ടതിന്റെ സങ്കടമുണ്ടാവും’ കാരംസ് ബോര്‍ഡില്‍ പൗഡര്‍ വിതറിക്കൊണ്ട് അഥീന എല്ലാവരേയും ക്ഷണിച്ചു.

വറുഗീസ് വയനാട്ടുകാരനാണ്; ഓര്‍മഭാരങ്ങളില്‍ വിഷാദിയാകുവാനാണ് അവന്റെ നിയോഗം. മെല്ലിച്ച ശരീരവും കഷണ്ടിയും. വറുഗീസിന്റെ ചിരിയാണ് അവനെ പാതിയും രക്ഷിച്ചെടുക്കുന്നത്. സന്തോഷത്തിന്റെ കണികപോലും കണ്ടെടുക്കാനാവില്ല. പറഞ്ഞതിനോട് യോജിപ്പാണെന്നു മാത്രം അറിയാം.
‘സുമയ്ക്ക് വറുഗീസ് ചേട്ടനെപ്പറ്റി അറിയാമല്ലോ നന്നായിട്ട്.’
നന്നായിട്ട് എന്നു പറയാനാവില്ല. ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ യാദൃച്ഛികമായാണ് വറുഗീസ് ചേട്ടന്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

C Ganeshan Novella Naithika Mandalam illustration by Sudheesh Kottembra