Sunday, 17 October 2021

കഥ


Text Formatted
12
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

കൊഞ്ചിന്റെ ശരീരം നെടുകെ പിളര്‍ന്ന് ദഹനേന്ദ്രിയം തുറന്നു വച്ച് കുട്ടികള്‍  ഓരോരുത്തരായി ടീച്ചറെ വിളിച്ചു കാണിക്കുന്നു. അവസാന പിരിയഡ്   സുവോളജി പ്രാക്ടിക്കലുള്ള ദിവസങ്ങളില്‍ അവര്‍ക്കാര്‍ക്കും  ബസ്  കിട്ടാറില്ല. പലരും മേശപ്പുറം വൃത്തിയാക്കി ബാഗിന്റെ വള്ളിയില്‍ പിടി മുറുക്കി ഇരിപ്പാണ്.

‘എല്ലാരും റെക്കോര്‍ഡ് മേശപ്പുറത്ത് വച്ചിട്ട് പൊയ്‌ക്കോ,' നിത്യ ഹരിദാസിന്റെ പതിഞ്ഞ ശബ്ദം.

ടീച്ചറുടെ അനുവാദത്തിനായി കാത്തിരുന്ന പിള്ളേര്‍ ഉയര്‍ന്ന സ്റ്റൂളിനു മുകളില്‍ നിന്ന് തെറിച്ചു ചാടി ബസ് സ്റ്റോപ്പിലേക്കോടി. സാരിത്തുമ്പില്‍ മുഖം തുടച്ചു കൊണ്ട് നിത്യ കൊഞ്ചുകളുടെ മൃതദേഹങ്ങള്‍ ഓരോന്നായി പരിശോധിച്ചു. ആന്തരികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതുങ്ങളുടെ മലര്‍ന്നുള്ള കിടപ്പ്; അവള്‍ക്ക് എന്തൊക്കെയോ ഓര്‍മകള്‍ തികട്ടിവന്നു.

‘ടീച്ചര്‍ ഇറങ്ങിക്കോ, ഞാന്‍ എല്ലാം വൃത്തിയാക്കി ലാബ്  പൂട്ടി വന്നേക്കാം...'; ലാബ് അസിസ്റ്റന്റ് സൂസമ്മ കൊഞ്ചുകള്‍ക്കുമേല്‍ തറച്ച സൂചികള്‍ വലിച്ചൂരിക്കൊണ്ട്   പറഞ്ഞു.

പത്ത് വര്‍ഷമായി സുവോളജി പഠിപ്പിക്കുന്നു, പക്ഷെ ഈയിടെയായി ലാബിനുള്ളില്‍ ജന്തുക്കളുടെ അവയവങ്ങള്‍ പിളരുമ്പോള്‍ നിത്യ ഹരിദാസ് വല്ലാതെ അസ്വസ്ഥയാകുന്നു, വണ്ടിയോടിച്ച് വീട്ടില്‍ പോകവെ അവള്‍ ഓര്‍ത്തതും അതാണ്; എന്തെ ഞാനിങ്ങനെ!

ചുരുള്‍ കഥ സോണിയ റഫീഖ് - Churul Malayalam story by Sonia Rafeeq illustration by Devaprakash

വീട്ടിലെത്തിയപാടെ നക്ഷത്രയും സോനുവും വന്ന് അവളെ വട്ടംചുറ്റി;  ‘അ