Tuesday, 19 October 2021

കവി വായന


Text Formatted

കെ.ജി.എസ്. കവിതകളുടെ അപകോളനീകരണവിദ്യ  

ആഖ്യാനമേഖലയിലെ അപകോളനീകരണമാണ് കെ.ജി.എസ് കവിതകള്‍. ഇവ രാഷ്ട്രീയപരമാകുന്നത് ആഖ്യാന ജനാധിപത്യവത്ക്കരണത്തിലൂടെയാണ്.

Image Full Width
Image Caption
കെ.ജി.എസ്.
Text Formatted

ലയാള കവിതാ സാഹിത്യചരിത്രത്തില്‍ ബ്രാഹ്‌മണികാധിനിവേശത്തിന്റെയും യൂറോപ്യന്‍ അധിനിവേശത്തിന്റെയും അഭിനിവേശ സഞ്ചാരപഥങ്ങളുണ്ട്. അധിനിവേശകര്‍ക്കും അധിനിവേശിതര്‍ക്കും ഇടയില്‍ സങ്കരതയുടെ ഇടനിലങ്ങളുണ്ട്. അധിനിവേശാഭിചാരത്തിന് ദണ്ഡനം, മാരണം, സ്തംഭനം, വശീകരണം എന്നീ തന്ത്രങ്ങളുണ്ട്. നമ്പൂതിരിമാരുടെ പരമാധികാരം അവരെ ജന്മഭോഗാധികാരികളും വിശുദ്ധാവിശുദ്ധ വിവേചനാധികാരികളും അറിവധികാരികളും ആക്കി. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ അധിനിവേശം രാഷ്ട്രീയവും മതപരവും പാരിസ്ഥിതികവും ലൈംഗികവുമായ സാമ്രാജ്യത്വമായി; ആധുനികത, ജനാധിപത്യം, വികസനം, മതേതരത്വം, സാര്‍വലൗകികത, മാനവികതാവാദം എന്നിവ അധിനിവേശ ഹിംസയെ മറച്ചുവെയ്ക്കുന്ന വശീകരണ മന്ത്രങ്ങളായി. 

ആധുനികതാന്തരത, (Trans modernity) ആധുനികതയുടെ ഉറവിടവും കേന്ദ്രവും ആണ് യൂറോപ്പ് എന്ന കെട്ടുകഥയെ കെട്ടഴിയ്ക്കുന്നു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക വന്‍കരകളിലെ പ്രകൃതി - സംസ്‌കൃതി വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടാണ് യൂറോപ്യന്‍ കൊളാഷ്  ആധുനികത രൂപപ്പെട്ടത് 1
എന്‍റിക് ഡ്യുസ്സെല്‍, വാള്‍ട്ടര്‍ മിഗ്‌നാലോ, അനിബാള്‍ ക്വിജാനോ, റാമോണ്‍ ഗ്രോസ്ഫോഗ്വല്‍, അർത്തൂറോ എസ്കോബാര്‍ എന്നീ ലാറ്റിനമേരിക്കന്‍ ചിന്തകരാണ് ഈ പദ്ധതിയുടെ അഗ്രഗാമികള്‍. അപകോളനീകരണാത്മക സ്ത്രീവാദമായും അപകോളനീകരണാത്മക പ്രകൃതിദര്‍ശനമായും അപകോളനീകരണാത്മക ദൈവശാസ്ത്രമായും അപകോളനീകരണാത്മക സൗന്ദര്യശാസ്ത്രമായും ക്വിയര്‍ ദര്‍ശനമായും ഈ പദ്ധതി ബഹുമുഖമായിട്ടുണ്ട്.

three
എന്‍റിക് ഡ്യുസ്സെല്‍, വാള്‍ട്ടര്‍ മിഗ്‌നാലോ, അനിബാള്‍ ക്വിജാനോ

ആധുനികതാന്തരതയുടെ കാഴ്ചപ്പാടില്‍ ഭവം സാംക്രമികഭവം (Trans being) ആണ്. ആധുനികതാന്തരതയുടെ ഭവശാസ്ത്രം ഭിന്നതാപരവും ബന