Tuesday, 19 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 17: പെരുന്തച്ചത്തി

തുന്നല്‍ പക്ഷി കൂടുവച്ചു കഴിഞ്ഞതിനാല്‍ തല ഇളക്കരുതെന്നും വിശ്രമിക്കണമെന്നുമുള്ള ക്ഷുരകനായ ഡോക്ടറുടെ ഉപദേശപ്രകാരം സോളമന്‍ ആശുപത്രിയില്‍ തങ്ങി. സ്വയം നടക്കുവാന്‍ തുടങ്ങിയ ദിവസങ്ങളില്‍ സുഹൃത്തായി മാറിയ നഴ്‌സിന്റെ സഹായത്താല്‍ ആശുപത്രി ഡാറ്റാബേസ് പരിശോധിക്കുകയും, മേരി എന്ന പേരു വച്ച് അയാള്‍ രോഗികളുടെ വിശദാംശങ്ങള്‍ സെര്‍ച്ച് ചെയ്യുകയും ചെയ്തു. നൂറ്റി മുപ്പത്തി ഏഴോളം പേരായിരുന്നു ആ പേരില്‍ അവിടെ നിന്ന്​ ചികിത്സ തേടിയിരുന്നത്. ഓരോ ഫയലും ഓപ്പണ്‍ ചെയ്ത് മേരിയുമായി ബന്ധമുള്ള വിവരങ്ങള്‍ ചികഞ്ഞു നോക്കി. വയസു വച്ച് ഫില്‍റ്റര്‍ ചെയ്ത് മേരിയെ കണ്ടെത്തുവാനുള്ള സോളമന്റെ ശ്രമം കാര്യങ്ങള്‍ കുറച്ചു കൂടെ എളുപ്പത്തിലാക്കി.

ഇരുപത് വയസ് മുതല്‍ മുപ്പത് വയസ് വരെയുള്ളവരില്‍ നാലു മേരികളുടെ പ്രൊഫൈലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര വ്യക്തമല്ലാത്ത ഒരു ഫയല്‍ ഒഴിച്ച് മറ്റെല്ലാം മേരിയുടെ വിവരങ്ങളുമായി സാമ്യമില്ലാത്തവയായിരുന്നു. ഒരു അപേക്ഷയും ഡോക്ടറുടെ ചികിത്സാ വിവരങ്ങളുമടക്കം രണ്ട് പേപ്പറുകളേ അതില്‍ ഉണ്ടായിരുന്നുള്ളൂ. സോളമന്‍ അത് ഫോട്ടോയെടുത്തു സൂക്ഷിച്ചു.
ബ്ലാക്ക്‌ബെറി ഗാലറി തുറന്ന് ഫോട്ടോകളില്‍ നിന്നൊന്ന് ഓപ്പണ്‍ ചെയ്തു മറ്റുള്ളവരെ കാണിച്ചു. അത് ആശുപത്രിയിലെ പ്രവേശനത്തിനായുള്ള പത്രികയായിരുന്നു. നീല മഷികൊണ്ട് അത് പൂരിപ്പിക്കപ്പെട്ടിരുന്നു.

തിയതി:
മുഴുവന്‍ പേര് : മേരി
വയസ് : 26
പുരുഷന്‍/സ്ത്രീ: സ്ത്രീ
വിവാഹാവസ്ഥ: അവിവാഹിത
ജോലി: ക്ലര്‍ക്ക്
ജനന സ്ഥലം
താമസ സ്ഥലം
മതം
രോഗലക്ഷണങ്ങള്‍ : ദുഃസ്വപ്നങ്ങള്‍, ഉറക്കമില്ലായ്മ, ഛര്‍ദ്ദി
ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ :
തൊഴില്‍ദായകര്‍:
തൊഴില്‍ദായകരുടെ ഫോണ്‍ നമ്പര്‍ :
അത്യാഹിതാവസ്ഥക്ക്
വിലാസം
ഒപ്പ്

മേരിയുടെ കയ്യക്ഷരവും അപേക്ഷാ ഫോറം മുഴുവനായി പൂരിപ്പിക്കാതെ വിടുന്ന സ്വഭാവവും തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു സോളമന്‍ മേരി