Tuesday, 19 October 2021

ഭരത്​പുർ യാത്ര


Text Formatted

സ്വന്തം കുരുതിയിലേക്ക് നോക്കിപ്പറക്കുന്ന ചിറകടിയൊച്ചകള്‍

 ഭരത്പുർ കേവ്‌ലാദേവ് ഉദ്യാനം മനുഷ്യന്റെ ഒരു തിടുക്കത്തെയും കാത്തുവയ്ക്കുന്നില്ല. എന്നാല്‍, മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങളുടെയും ജൈവികമായ, പ്രകൃതിദത്തമായ എല്ലാ തിടുക്കങ്ങളും അവിടെയുണ്ട്.

Image Full Width
Image Caption
ഭരത്​പുരിലെ കാഴ്​ച / ഫോ​ട്ടോകൾ: ഡോ. മോഹനൻ പിലാങ്കു
Text Formatted

രത്പുരിനെപ്പറ്റി അങ്ങനെയൊന്നും സാധാരണ പറഞ്ഞുകേള്‍ക്കാറില്ല. അല്ലെങ്കിലും ഓരോ സീസണിലും എവിടെ നിന്നോ പറന്നലഞ്ഞു തെണ്ടിത്തിരിഞ്ഞു വരുന്ന കുറെ പക്ഷികളുടെ കാര്യം ആരാണ് ഓർക്കുന്നതു തന്നെ.
അലയുന്നത് ആരായാലും, അതു മനുഷ്യനാവട്ടെ പറവകളാവട്ടെ, അങ്ങനെ തന്നെയാണ്.
മുഖ്യധാരയ്ക്കും നടുധാരയ്ക്കും അപ്പുറത്ത്.
ചുട്ടുപൊള്ളി മണ്‍സൂണ്‍ കാറ്റുകള്‍ക്കു വഴിയൊരുക്കുന്ന ഉത്തരേന്ത്യയുടെ മരധ്യാനങ്ങള്‍ മഴയിലേക്കു നീളുമ്പോഴേക്കും  ഈർപ്പത്തിലേക്കും  വെള്ളക്കെട്ടുകളിലേക്കും പറന്നെത്തുന്നത് ആയിരക്കണക്കിനു ചിറകടിയൊച്ചകള്‍.
ഉത്തരേന്ത്യയില്‍ അവയുടെ പ്രധാന താവളം ഭരത്പുരിലെ കേവ്‌ലാദേവ് ഉദ്യാനത്തിലെ മരപ്പച്ചപ്പുകള്‍. 

അവ രഹസ്യമായൊന്നുമല്ല എത്തുന്നത്, അവ നിറഞ്ഞ ബഹളങ്ങളല്ല ഉണ്ടാക്കുന്നത്. എന്നാലും കേവ്‌ലാദേവ് ദേശീയ പക്ഷിയുദ്യാനം കിളിക്കൊഞ്ചലുകള്‍ മാത്രം പുതച്ചുനിന്നു.
പുറത്ത്, രാജസ്ഥാന്റെ കൊടും ചൂടിലും തിളക്കാത്ത നാട്ടുകാരുടെ നിസ്സംഗത. പക്ഷെ, അറിഞ്ഞും കേട്ടുമെത്തുന്ന സഞ്ചാരികള്‍ക്കും പക്ഷിനിരീക്ഷകർക്കും വേണ്ടി മഴ കഴിഞ്ഞുള്ള തണുപ്പു സീസണില്‍ ഭരത്പുർ പട്ടണം ഒരുങ്ങിക്കഴിയും. പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുള്ള പക്ഷിസങ്കേതത്തിനു പുറത്തു സഞ്ചാരികള്‍ക്കായി താമസകേന്ദ്രങ്ങളും തീന്‍കടകളും നിരന്നുകഴിയും. 

Jayadev
കേവ്‌ലാദേവ് പക്ഷിസങ്കേതത്തിൽനിന്ന്​

ഇത്ര പക്ഷികള്‍ വന്നു, ഇവിടെ നിന്ന് വരുന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും അങ്ങനെ രഹസ്യമൊന്നുമില്ല. ഉദ്യാനത്തിനകത്തെ മുപ്പതോളം ചതുരശ്ര കിലോമീറ്റർ വെള്ളക്കെട്ടിന്റെ ഇറമ്പിലും ചെടിത്തലപ്പത്തും നീർച്ചാലുകളുടെ വരമ്പത്തും തൂവല്‍ വിരിച്ച വിസ്മ