Thursday, 21 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

20: ദേശാന്തരം

1928ലാണ്.
അക്കാലത്ത് കാട്ടൂർക്കടവിൽ നായാടിക്കുഞ്ചു എന്നൊരുത്തന്റെ ആക്രമണങ്ങൾ പതിവുണ്ടായിരുന്നു.
രാത്രി കാലങ്ങളിലാണത്.
പ്രത്യേകിച്ചും പുലർച്ചനേരങ്ങളിൽ.
യാത്രക്കാരെ അടിച്ചുവീഴ്ത്തുകയായിരുന്നു കുഞ്ചുവിന്റെ വിനോദം.
ആരെന്നില്ല അവന്. ഉത്സവക്കച്ചവടം കഴിഞ്ഞു വരുന്ന മാപ്പിളമാരും സംബന്ധവീടുകളിൽ നിന്ന് മടങ്ങുന്ന ബ്രാഹ്മണരും അവന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതുകൊണ്ട് ഗുരുവിനെ കാണാൻ പാലക്കാട്ടേക്കുള്ള തന്റെ യാത്രയിൽ കറുപ്പയ്യ ചില മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

നായാടികൾ പൊതുവെ അദൃശ്യജീവികളാണ്. സവർണർക്കും അവർണർക്കും അപ്പുറത്താണ് അവരുടെ ജീവിതം. പാമ്പുകൾ, കീരികൾ, കാട്ടുമുയലുകൾ എന്നിവയേപ്പോലെയാണ്. എവിടെയാണ് അവർ പാർക്കുന്നത് എന്ന് ആർക്കും അറിയില്ല. ആമയെ ചുടുന്ന ഗന്ധം പുറത്തു വന്നാൽ അറിയാം അവിടെ എവിടെയോ ഒരു നായാടിക്കുടി ഉണ്ടെന്ന്. അപൂർവ്വം ചില നായാടികൾ പുറത്ത് പ്രത്യക്ഷപ്പെടും. അരയിൽ ഒരു കഷണം മുഷിഞ്ഞു കറുത്ത ശീല ചുറ്റി പലവിധ പണിയായുധങ്ങൾ നിറച്ച ഒരു ഭാണ്ഡവുമായി വന്ന് വീടുകളുടെ പടിക്കു പുറത്ത് ഇരുന്ന് നെഞ്ചത്തടിച്ച് നിലവിളിക്കും. അലറും; "പണ്ടാരടങ്ങട്ടെ.' വീട്ടുകാരെ പ്രാകുകയാണ്. ശാപം കിട്ടിയ ജന്മങ്ങളുടെ പ്രാക്ക് ഗുണകരമാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

ഏറെനേരം നായാടി വീട്ടുപടിക്കൽ ഇരിക്കും.
അതിനിടയിൽ അയാൾ എന്തെങ്കിലും പണി ചെയ്യുന്നുണ്ടാവും.
നാരുകൊണ്ട് കയറു പിരിക്കും. പിന്നെ കയറു കൊണ്ടുള്ള വിവിധ ഉപകരണങ്ങൾ. അടുക്കളയിൽ ഞാത്തിയിടാനുള്ള ഉറി. നിലമുഴുന്ന കാളക്ക് മോന്തക്കൊട്ട. ചാട്ട. ചെത്തുകാർക്കുള്ള കത്തിയുറ. അങ്ങനെ പലതും.
വീട്ടിലെ ധൈര്യശാലിയായ പുരുഷനോ സ്ത്രീയോ വന്ന് നായാടിക്ക് നെല്ലു കൊടുക്കും. ആ സമയത്തും അയാൾ പ്രാകും.

എന്നാൽ അപൂർവ്വസ്വഭാവമുള്ള നായാടിയായിരുന്നു കുഞ്ചു.
അവൻ യാചിക്കാനോ പ്രാകാനോ പോയില്ല. മിന്നലാക്രമണമായിരുന്നു  അവന്റെ വഴി. അക്കാലത്ത് കൊച്ചി രാജ്യത്ത് മുഴുവൻ അവന്റെ വിക്രിയകൾ പ്രസിദ്ധമായിരുന്നു. അവനെ പിടി