Tuesday, 19 October 2021

സർവൈലൻസ്​ ഭരണകൂടം


Text Formatted

സർവൈലൻസ്​ ടൂൾ ഉപയോഗിക്കുന്ന ഭരണകൂടം
​​​​​​​എത്ര ജനാധിപത്യപരമാണ്​?

അധികാരം ദുരുപയോഗം ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥ സാധ്യമാണോ? അത്തരം ഒരു രാഷ്ട്രീയ വ്യവസ്ഥിതിയിലെ സാമ്പത്തിക വ്യവസ്ഥ എന്തായിരിക്കും? ഈ ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തിയാലേ പെഗാസസ് പോലുള്ള സര്‍വൈലന്‍സ് ടൂളുകള്‍ ഉപയോഗിക്കുന്ന ഒരു അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യല്‍ പൂര്‍ണമാവൂ.

Image Full Width
Image Caption
Photo: pexels.com
Text Formatted

പെഗാസസ് സ്‌പൈ വെയര്‍ ഉപയോഗിച്ച് പത്ത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ രാഷ്ട്രീയ പ്രതിയോഗികളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണുകളില്‍ നിന്ന് വിവരശേഖരണം നടത്തി എന്ന ആരോപണം ഞെട്ടിക്കുന്ന ഒന്നായിരുന്നു.
ഒരുപക്ഷേ അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയിരുന്ന സര്‍വൈലന്‍സിനെ പറ്റി എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ക്കുശേഷം സമാന വിഷയത്തിലുണ്ടാകുന്ന വലിയൊരു വെളിപ്പെടുത്തലായിരുന്നു ഇത്. പൗരന്മാരെ അവരറിയാതെ നിരീക്ഷിക്കാന്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പോലും തയ്യാറാവുന്നു എന്നത് ഞെട്ടല്‍ ഉണ്ടാക്കുന്നു; എങ്കിലും ഇത്തരമൊരു വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതികരിക്കാന്‍ പോലും പലപ്പോഴും നമുക്ക് കഴിയുന്നില്ല എന്നതാണ്​ സത്യം.

സര്‍വൈലന്‍സ് എന്നത് ആവശ്യക്കാരുള്ള ഒരു ഉല്‍പ്പന്നം ആവുമ്പോള്‍ അത് നിര്‍മിക്കാനും ആ മേഖലയില്‍ ലാഭം കൊയ്യാനും സ്വകാര്യമേഖല മുന്നോട്ടുവരും.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ വേഗത്തിനനുസരിച്ച് ഭരണസംവിധാനങ്ങള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ ഇവയെ അവരുടെ അധികാരം ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ എത്ര താല്പര്യം ഉണ്ടാകും എന്നത് വേറൊരു വിഷയമാണ്​.
സര്‍വൈലന്‍സ് എന്നത് ആവശ്യക്കാരുള്ള ഒരു ഉല്‍പ്പന്നം ആവുമ്പോള്‍ അത് നിര്‍മിക്കാനും ആ മേഖലയില്‍ ലാഭം കൊയ്യാനും സ്വകാര്യമേഖല മുന്നോട്ടുവരും. അവര്‍ക്കുവേണ്ടത് ലാഭവും സര്‍ക്കാരുകള്‍ക്കുവേണ്ടത് പൗരന്മാരുടെ മേലുള്ള നിയന്ത്രണവും ആകുമ്പോള്‍ ഇതിനായി ഒരു കമ്പോളം തന്നെ സൃഷ്ടിക്കപ്പെടുകയാണ്​. ഇന്ന് സാമാന്യ ജനത്തിനു മേല്‍ എറ്റവും കൂടുതല്‍ നിയന്ത്രണം ഉള്ള രണ്ട് ശക്തികള്‍ കൈ കോര്‍ക്കുന്ന ഒരു മേഖലയാണ്​ ഇത്തരം നിരീക്ഷണം അഥവാ സര്‍വൈലന്‍സ്.